»   » മമ്മൂട്ടിയോട് വെറുപ്പ് തോന്നുന്നു, പ്രസ്താവന വിവാദമായപ്പോള്‍ വിശദീകരണവുമായി സംവിധായകന്‍ രംഗത്ത്

മമ്മൂട്ടിയോട് വെറുപ്പ് തോന്നുന്നു, പ്രസ്താവന വിവാദമായപ്പോള്‍ വിശദീകരണവുമായി സംവിധായകന്‍ രംഗത്ത്

Posted By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടി എന്ന വ്യക്തിയോട് വെറുപ്പ് തോന്നുന്നു എന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് വിവാദമായതോടെ നടനും സംവിധായകനുമായ പത്മകുമാര്‍ വിശദീകരണവുമായി രംഗത്ത്. വല്ലപ്പോഴെങ്കിലും മനസില്‍ തങ്ങി നില്‍ക്കുന്ന കഥാപാത്രങ്ങള്‍ ചരിത്രത്തില്‍ രേഖപ്പെടുത്താനെങ്കിലും ചെയ്യണമെന്ന അപേക്ഷ മാത്രമായിരുന്നു മുന്‍പത്തെ ഫേസ്ബുക്ക് പോസ്റ്റിന്റെ ലക്ഷ്യമെന്ന് സംവിധായകന്‍ വ്യക്തമാക്കി.

പുകഴ്ത്തല്‍ മാത്രമല്ല

പുകഴത്തലിലൂടെ മാത്രമല്ല മാത്രമല്ല ആദരവും ബഹുമാനവും നല്‍കുന്നതെന്ന് വിശ്വസിക്കുന്നവനാണ് തനിയ്ക്കിഷ്ടമെന്നും പത്മകുമാര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

മമ്മൂട്ടിയെന്ന് വ്യക്തിയോട്

മമ്മൂട്ടി എന്ന വ്യക്തിയോട് വെറുപ്പ് തോന്നുന്നു എന്ന് പറഞ്ഞായിരുന്നു പത്മകുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ സംവിധായകന്‍ പോസ്റ്റ് പിന്‍വലിച്ചിരുന്നു.

പ്രായം പിടിച്ച് നിര്‍ത്തുവാന്‍

ലോകം അറിയേണ്ട നടന്‍ മാജിക്കുകാരനെ പോലെ ജനങ്ങള്‍ക്ക് മുമ്പില്‍ കണ്‍കെട്ട് കാട്ടി പ്രായം പിടിച്ചു നിര്‍ത്തുവാന്‍ കാണിക്കുന്ന വെപ്രാളത്തില്‍ ഇല്ലാതാക്കുന്നത് ജന്മംകൊണ്ട് മാത്രമല്ല, കര്‍മ്മംകൊണ്ട് മലയാളത്തെ ലോകവേദിയില്‍ എത്തിക്കേണ്ട ഒരു ജന്മത്തെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ലൈഫ് പാര്‍ട്ട്ണര്‍ ചിത്രത്തിലൂടെ

ലൈഫ് പാര്‍ട്ട്ണര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് പത്മകുമാര്‍. അശ്വരൂഡം, രക്ഷകന്‍, നിവേദ്യം എന്നീ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. രൂപാന്തരമാണ് സംവിധായകന്റെ പുതിയ ചിത്രം.

English summary
MB Padmakumar facebook post.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam