»   » മലയാളത്തിലേക്ക് ഒരു അന്യഭാഷ നായിക കൂടി

മലയാളത്തിലേക്ക് ഒരു അന്യഭാഷ നായിക കൂടി

Posted By: AkhilaKS
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലെ മലര്‍ എന്ന സായി പല്ലവി, അന്യഭാഷയില്‍ നിന്ന് മലയാള സിനിമയിലേക്ക് എത്തിയ നായികയാണ്. പ്രേക്ഷകരുടെ മനം കവര്‍ന്ന മലര്‍ എന്നാണ് സായി പല്ലവിയ്ക്ക് മലയാള സിനിമ നല്‍കിയ വിശേഷണം. എന്നാല്‍ മലയാള സിനിമയിലേക്ക് മറ്റൊരു അന്യഭാഷ നായിക കൂടി എത്തുകയാണ്.

മോഡലും മിസ് മാംഗ്ലൂരുമായ ദിഷ ദിനകര്‍ ആണ് പുതിയ അന്യഭാഷ നായികയായി മലയാള സിനിമയില്‍ എത്തുന്നത്. സുനില്‍ പണിക്കര്‍ സംവിധാനം ചെയ്യുന്ന വണ്‍ ഡേ എന്ന പുതിയ ചിത്രത്തിലാണ് നായികയായി ദിഷ ദിന്‍കര്‍ എത്തുന്നത്. ചിത്രം ഒരു സൈകോളജിക്കല്‍ ത്രില്ലറാണ്.

dishadinakar

എം ബി ബി എസ് വിദ്യാര്‍ത്ഥിനിയായ ദിഷയ്ക്ക് ഡോക്ടറും അഭിനേതാവും ആകണമെന്നാണ് ആഗ്രഹം. 2012 ലാണ് ദിഷ മോഡലിംഗ് രംഗത്തെത്തിയത്. മാംഗ്ലൂര്‍ ബാംഗ്ലൂര്‍ മസ്‌ക്കറ്റ് എന്നീ സഥലങ്ങളില്‍ നിരവധി പരസ്യ ചിത്രങ്ങളിലും ദിഷ അഭിനയിച്ചിട്ടുണ്ട്.

ഫവാസ് സയാനിയുടെ നായികാ വേഷമാണ് ചിത്രത്തില്‍ ദിഷ ദിന്‍കര്‍ അവതരിപ്പിക്കുന്നത്. ഒരു ദിവസം നടക്കുന്ന സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ് വണ്‍ ഡേ എന്ന ചിത്രം. ഇതൊരു പുരുഷ കേന്ദ്രീകൃതമായ ചിത്രമായതുകൊണ്ട് തന്നെ വളരെ കുറച്ച് ഭാഗങ്ങളില്‍ മാത്രമാണ് താന്‍ എത്തുന്നതെന്നും ദിഷ പറഞ്ഞു. മമ്മൂട്ടിയുടെ അന്തരവനായ മഖ്ബൂല്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

English summary
Disha Dinakar, a 23 year old final year MBBS student at the AJ institute of Medical Sciences, Mangaluru will hit the silver screen with the Malayalam movie One day- scheduled to be released next month end.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam