»   » ഞാനും അനൂപും താമസിയാതെ ഒന്നിയ്ക്കും: ജയസൂര്യ

ഞാനും അനൂപും താമസിയാതെ ഒന്നിയ്ക്കും: ജയസൂര്യ

Posted By:
Subscribe to Filmibeat Malayalam

കുറേ ചിത്രങ്ങളില്‍ ഒന്നിച്ചു വരുകയും ഹിറ്റ് കൂട്ടുകെട്ടായി മാറുകയും ചെയ്ത പല താരങ്ങളുണ്ട് മലയാളത്തില്‍. പക്ഷേ ഒരുകാലം കഴിയുമ്പോള്‍ ഇത്തരം കൂട്ടുകെട്ടുകള്‍ ഇല്ലാതാവുകയും ചെയ്യും. ഇതിന് പല കാരണങ്ങളുണ്ടാകാറുണ്ട്. ആദ്യമാദ്യം പലരും പലരും പറയുമെങ്കില്‍ പിന്നീട് എന്നെങ്കിലും തങ്ങള്‍ ഒന്നിച്ച് അഭിനയിക്കാത്തതിന്റെ കാരണങ്ങള്‍ വ്യക്തമാക്കുകയും ചെയ്യുമ്പോള്‍ മാത്രമാണ് അവര്‍ പിരിഞ്ഞതിന് പിന്നിലെ യഥാര്‍ത്ഥ കാരണം പ്രേക്ഷകര്‍ അറിയാറുള്ളത്.

ഇതുതന്നെയാണ് അനൂപ് മേനോന്‍-ജയസൂര്യ കൂട്ടുകെട്ടിനും സംഭവിച്ചത്. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള ചിത്രങ്ങളില്‍ ഒന്നിച്ചെത്തി മികച്ച കൂട്ടുകെട്ടെന്ന പേരുനേടിയ അനൂപും ജയസൂര്യയും ഇപ്പോള്‍ എന്തുകൊണ്ടാണ് ഒന്നിയ്ക്കാത്തത്.

Anoop Menon and Jayasurya

ഇവര്‍ അടിച്ചു പിരിഞ്ഞുവെന്നും ഈഗോ പ്രശ്‌നങ്ങളാണെന്നും ട്രിവാന്‍ഡ്രം ലോഡ്ജ് പോലുള്ള ചിത്രങ്ങള്‍ വേണ്ടവിധം സ്വീകരിക്കപ്പെടാത്തതുകൊണ്ടാണ് പിരിഞ്ഞതെന്നും മറ്റും പലതരത്തിലുള്ള കഥകളുണ്ട് ഇവരെക്കുറിച്ച്. തങ്ങള്‍ പിരിഞ്ഞിട്ടില്ലെന്ന് മുമ്പ് പലപ്പോഴായ ജയസൂര്യയും അനൂപും വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ജയസൂര്യ വീണ്ടും ഇക്കാര്യം ആണയിട്ട് പറയുകയാണ്.

ഏതൊരു കൂട്ടുകെട്ടും സിനിമയില്‍ പതിവായി ആവര്‍ത്തിച്ചാല്‍ പ്രേക്ഷകര്‍ക്ക് ബോറടിയ്ക്കും. അത്തരത്തിലൊരു അവസ്ഥയുണ്ടാക്കാതെ തല്‍ക്കാലം വിട്ടുനില്‍ക്കുക എന്നതാണ് ഞങ്ങളുടെ തീരുമാനം- ജയസൂര്യ പറയുന്നു. പതിവു കൂട്ടുകെട്ടാകേണ്ട എന്നു തീരുമാനിച്ചശേഷവും തങ്ങള്‍ രണ്ടും ചില ചിത്രങ്ങള്‍ ഒന്നിച്ചെത്തിയെന്നും അധികകാലം വിട്ടുനില്‍ക്കാന്‍ ഉദ്ദേശമില്ലെന്നും ജയസൂര്യ പറയുന്നു.

ഞങ്ങള്‍ പിരിഞ്ഞുവെന്ന് കഥകളുണ്ടാക്കരുത്. അധികം വൈകാതെ തന്നെ ഞങ്ങള്‍ രണ്ടും ഒന്നിച്ചെത്തുന്ന ഒരു ചിത്രം പ്രതീക്ഷിയ്ക്കാം. ഈ വിട്ടുനില്‍ക്കല്‍ താല്‍ക്കാലികം മാത്രമാണ്- ജയസൂര്യ ഉറപ്പിച്ച് പറയുന്നു.

English summary
Actor Jayasurya dinied the reports that he is not in good terms with Anoop Menoan. And he also said that they will be back together soon

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam