»   » മീരാജാസ്മിന്റെ പത്ത് കല്‍പനകള്‍

മീരാജാസ്മിന്റെ പത്ത് കല്‍പനകള്‍

Written By:
Subscribe to Filmibeat Malayalam

ചെറിയ ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. ഡോണ്‍ മാക്‌സ് സംവിധാനം ചെയ്യുന്ന പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലാണ് അടുത്തതായി അഭിനയിക്കുന്നത്.

ചിത്രത്തില്‍ മീര ജാസ്മിന്‍ പൊലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് എത്തുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങള്‍ മീര ഒരുപാട് ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പൊലീസ് വേഷത്തിലെത്തുന്നത് എന്നൊരു പ്രത്യേകതയുണ്ട്.

 meera-jasmine

മീര ജാസ്മിനെ കൂടാതെ കനിഹയും ചിത്രത്തില്‍ നായികാ തുല്യ വേഷത്തിലെത്തുന്നു. അനൂപ് മേനോനാണ് കേന്ദ്ര നായക വേഷത്തിലെത്തുന്നത്. ഫോറസ്റ്റ് ഓഫീസറായ ഡേവിഡ് എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിയ്ക്കുന്നത്.

ഇവരെ കൂടാതെ മണിയന്‍പിള്ള രാജു, ജോജു ജോര്‍ജ്ജ്, ഋഥ്വിക, തമ്പി ആന്റെണി, കവിതാ നായര്‍, സ്വാമി, സേതുലക്ഷ്മി, കുളപ്പുളി ലീല, ജോസുട്ടി, ബിനു അടിമാലി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്. ഡോണ്‍ മാക്‌സിന്റെതാണ് കഥയും തിരക്കഥയും.

English summary
Meeja Jasmine plays police officer in her next '10 Kalpanakal'

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam