»   » മീന കന്ദസാമി മലയാളചിത്രത്തില്‍

മീന കന്ദസാമി മലയാളചിത്രത്തില്‍

Posted By:
Subscribe to Filmibeat Malayalam

എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ മീന കന്ദസാമി സിനിമയിലേയ്ക്ക്. സ്വന്തം നാടായ തമിഴ്‌നാട്ടിലും പുറത്തുമായി ഏറെ ആരാധകരുള്ള മീനയുടെ അരങ്ങേറ്റം മലയാളത്തിലൂടെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രമുഖ ബ്ലോഗറും കവിയുമായ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ഒരാള്‍പൊക്കം എന്ന ചിത്ത്രിലൂടെയാണ് മീന കന്ദസാമി സിനിമയിലേയ്‌ക്കെത്തുന്നത്. സനല്‍ നേരത്തേ സംവിധാനം ചെയ്ത ഫ്രോഗ് എന്ന ഹ്രസ്വചിത്രം ഏറെ പ്രശംസകള്‍ നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരാള്‍പൊക്കം എന്ന ചിത്രവുമായി സനല്‍ എത്തുന്നത്.

 Meena Kandasamy

കാഴ്ച ഫിലം ഫോറത്തിന്റെ ബാനറിലാണ് ചിത്രം തയ്യാറാകുന്നത്. മാനുഷിക ബന്ധങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. ശക്തമായ ഭാഷയില്‍ എഴുതപ്പെടുന്ന കവിതകളാണ് മീന കന്ദസാമിയുടെ പ്രത്യേകത. കൂടാതെ ദളിത് വിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കും അവഗണനകള്‍ക്കുമെതിരെ മീന മുഖം നോക്കാതെ പ്രതികരിക്കുകയും ചെയ്യാറുണ്ട്. സാഹിത്യ സാംസ്‌കാരിക പരിപാടികള്‍ക്കും മറ്റുമായി അടിയ്ക്കടി കേരളത്തിലെത്താറുള്ള മീന മലയാളികള്‍ക്ക് സുപരിചിതയാണ്.

English summary
Writer and Activist Meena Kandasamy is all set to debut as an actress, that too in Malayalam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam