»   » മോഹന്‍ലാലും മീനയും ചേര്‍ന്നാല്‍ 'മൈ ഫാമിലി'

മോഹന്‍ലാലും മീനയും ചേര്‍ന്നാല്‍ 'മൈ ഫാമിലി'

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലിന് ഭാര്യയായി അഭിനയിക്കാന്‍ നടിമാരെ കിട്ടാനില്ല എന്ന വാര്‍ത്ത സിനിമാലോകം അതിശയത്തോടെയാണ് കേട്ടത്. സിമ്രാന്‍ ലാലിന് ജോഡിയാകും എന്നൊക്കെ കേട്ടിരുന്നെങ്കിലും അതും നടന്നില്ല. എന്നാല്‍ മൈ ഫാമിലിയില്‍ മോഹന്‍ലാലിന് ഭാര്യയായി അഭിനയിക്കാന്‍ നടിയെക്കിട്ടി. സംഗതി സത്യമാണ്, മീനയാണ് മൈ ഫാമിലിയില്‍ മോഹന്‍ലാലിന്റെ ഭാര്യയായി അഭിനയിക്കാനെത്തുന്നത്.

മൈ ഫാമിലിക്ക് വേണ്ടി സിമ്രാനെ സമീപിച്ചിരുന്നു എന്ന കാര്യം സംവിധായകന്‍ ജിത്തു ജോസഫ് തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാല്‍ ടി വി ഷോയുടെ തിരക്കിലായതിനാല്‍ സിമ്രാന്‍ മൈ ഫാമിലി വേണ്ടെന്ന് വെക്കുകയായിരുന്നത്രെ.

ജിത്തു ജോസഫിന്റെ അഞ്ചാമത്തെ ചിത്രമാണ് മൈ ഫാമിലി. പൃഥ്വിരാജിനെ നായകനാക്കിയ മെമ്മറീസായിരുന്നു ജിത്തുവിന്റെ അവസാനത്തെ ചിത്രം. നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ മോഹന്‍ലാലും മീനയും ജോഡികളായിട്ടുണ്ട്. ഇവയില്‍ മിക്കതും സൂപ്പര്‍ഹിറ്റുകളുമായിരുന്നു. ഇക്കാരണം കൊണ്ടുതന്നെയാണ് മൈ ഫാമിലിയിലേക്ക് മീനയെ ക്ഷണിച്ചതെന്നാണ് കേള്‍വി

ഒടുവില്‍ മോഹന്‍ലാലിന് പെണ്ണുകിട്ടി!

മോഹന്‍ലാല്‍ - മീന ജോഡികളായ വര്‍ണപ്പകിട്ട് സൂപ്പര്‍ഹിറ്റായിരുന്നു. ഐ വി ശശിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

ഒടുവില്‍ മോഹന്‍ലാലിന് പെണ്ണുകിട്ടി!

രഞ്ജിത് എഴുതി സംവിധാനം ചെയ്ത ചന്ദ്രോത്സവത്തില്‍ ഇരുവരും ജോഡികളായെത്തി.

ഒടുവില്‍ മോഹന്‍ലാലിന് പെണ്ണുകിട്ടി!

റോഷന്‍ ആന്‍ഡ്രൂസിന്റെ ഉദയനാണ് താരത്തില്‍ മികച്ച അഭിനയമാണ് ഇരുവരും കാഴ്ചവെച്ചത്. ചിത്രം സൂപ്പര്‍ഹിറ്റായിരുന്നു.

ഒടുവില്‍ മോഹന്‍ലാലിന് പെണ്ണുകിട്ടി!

പോലീസ് ഓഫീസറായി മോഹന്‍ലാല്‍ നടിച്ച ഈ ചിത്രത്തില്‍ സ്‌കൂള്‍ ടീച്ചറുടെ വേഷമായിരുന്നു മീനയ്ക്ക്.

ഒടുവില്‍ മോഹന്‍ലാലിന് പെണ്ണുകിട്ടി!

മോഹന്‍ലാലും മീനയും ഭാര്യയും ഭര്‍ത്താവുമായി വന്ന മിസ്റ്റര്‍ ബ്രഹ്മചാരിയും സാമ്പത്തികവിജയം നേടിയില്ല. തുളസീദാസാണ് ഈ ചിത്രം സംവിധാനം ചെയ്തത്.

ഒടുവില്‍ മോഹന്‍ലാലിന് പെണ്ണുകിട്ടി!

ഷാജി കൈലാസിന്റെ നാട്ടുരാജാവിലും മോഹന്‍ലാലും മീനയും ജോഡികളായി

English summary
Mohanlal was in a hunt for a wife to play opposite him in his upcoming movie My Family. Latest rumour is that My Family has got its heroine and it is none other than Meena.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X