»   » പെരുന്നാളിനിടെ ലഭിച്ച ഉമ്മുഖുല്‍സുവിനെക്കുറിച്ച് പാത്തൂട്ടി പറയുന്നു !!

പെരുന്നാളിനിടെ ലഭിച്ച ഉമ്മുഖുല്‍സുവിനെക്കുറിച്ച് പാത്തൂട്ടി പറയുന്നു !!

By: Nihara
Subscribe to Filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീനാക്ഷി. അമര്‍ അക്ബര്‍ അന്തോണിയെന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ പാത്തുവിനെ മറന്നു കാണാനിടയില്ല. എന്നോ ഞാനെന്‍റെ മുറ്റത്തെ പാട്ട് കൊച്ചു കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടിരുന്നു. മീനാക്ഷിയുടെ സിനിമാജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ട ചിത്രമായിരുന്നു ഇത്. പിന്നീട് മീനാക്ഷി വേഷമിട്ട ഒപ്പവും മികച്ച പ്രതികരണം നേടിയിരുന്നു. ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഈ കൊച്ചുമിടുക്കി പ്രേക്ഷക മനസ്സില്‍ ഇടം നേടുകയും ചെയ്തു.

പ്രേക്ഷകര്‍ക്ക് ഏരെ പ്രിയപ്പെട്ട മീനാക്ഷിക്ക് ഫേസ് ബുക്ക് പേജില്‍ നിരവധി ആരാധകരുണ്ട്. സിനിമാ വിശേഷങ്ങളുമായി തന്‍രെ പേജില്‍ ഇടയ്ക്കിടയ്ക്ക് താരം എത്താറുമുണ്ട്. പെരുന്നാളിനോടനുബന്ധിച്ച് പുറത്തിറക്കുന്ന ഉമ്മുഖുല്‍സുവിന്റെ വിശേഷങ്ങളാണ് ഇപ്പോള്‍ താരം പങ്കുവെച്ചിട്ടുള്ളത്. നന്മയുടേയും വിശുദ്ധിയുടേയും പെരുന്നാള്‍ ആശംസകള്‍ അറിയിക്കുന്നതിനോടൊപ്പം തന്നെ ഈ പാട്ട് കാണണമെന്നും താരം പറയുന്നു.

Meenakshi

ഷൂട്ടിങ്ങിനിടയില്‍ തന്റെ കണ്ണു നനയിച്ച പാട്ടാണിതെന്നും താരം പറയുന്നു. ശ്രേയയാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. പാട്ടില്‍ കാണുന്ന സംഭവങ്ങളൊക്കെ യഥാര്‍ത്ഥ സ്ഥലത്ത് വെച്ച് തന്നെയാണ് ഷൂട്ട് ചെയ്തിട്ടുള്ളതെന്നും മീനാക്ഷി പറയുന്നു.പെരുന്നാളിന് കിട്ടിയ പുണ്യമായാണ് താന്‍ ഈ ഗാനത്തെ കാണുന്നതെന്നും മീനാക്ഷി പറയുന്നു.

English summary
Meenakshi facebook post about ummukulsu
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam