»   » മീര ഏറ്റവും മെച്വര്‍ആയ കഥാപാത്രം:പാര്‍വ്വതി നായര്‍

മീര ഏറ്റവും മെച്വര്‍ആയ കഥാപാത്രം:പാര്‍വ്വതി നായര്‍

Posted By: Super
Subscribe to Filmibeat Malayalam
Parvathy Nair
മോഡലിങ് രംഗത്തുനിന്നും സിനിമയിലെത്തിയ പാര്‍വ്വതി നായരുടെ മൂന്നാമത്തെ ചിത്രമൊരുങ്ങുന്നു. യക്ഷിയെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പാര്‍വ്വതി നീകൊഞാചായിലൂടെ ഗ്ലാമര്‍ വേഷവും തനിക്കിണങ്ങുമെന്ന് തെളിയിച്ചു. ഏതൊരു താരത്തെയും പോലെ അഭിനയസാധ്യതയുള്ള വേഷങ്ങളിലാണ് പാര്‍വ്വതിയുടെയും നോട്ടം.

ആഗ്രഹം പോലെതന്നെ പാര്‍വ്വതിയുടെ മൂന്നാംചിത്രം അഭിനയസാധ്യതയുള്ളതാണ്. പ്രവാസിയെന്ന് പേരിട്ടിരിക്കുന്ന ചിത്രം തമിഴിലും ഒരുങ്ങുന്നുണ്ട്. യക്ഷിയായിരുന്നു എന്റെ ആദ്യത്തെ ചി്ത്രം, അതില്‍ വളരെ പരമ്പരാഗത ലുക് ഉള്ള ഒരു കഥാപാത്രത്തെയാണ് ഞാന്‍ അവതരിപ്പിച്ചത്. നീ കൊ ഞാ ചാ ആകട്ടെ ആദ്യത്തെ വേഷത്തിന് നേര്‍ വിപരീതമായ ഒരു റോളായിരുന്നു. ഇപ്പോള്‍ പ്രവാസിയില്‍ ഞാനവതരിപ്പിക്കുന്ന മീരയെന്ന കഥാപാത്രം ഇതുവരെ ഞാന്‍ ചെയ്തതില്‍ വച്ചേറ്റവും മെച്വര്‍ ആയ കഥാപാത്രമാണ്- പാര്‍വ്വതി പറയുന്നു.

ഒരു കോളെജ് വിദ്യാര്‍ത്ഥിനിയുടെ വേഷമാണീ ചിത്രത്തില്‍ ഞാന്‍ ചെയ്യുന്നത്. നായകനും നായികയും പ്രണയിക്കുന്ന പതിവ് ശൈലിയില്‍ നിന്നും മാറി ഒരുപാട് മാനങ്ങളുള്ള ഒരു ചിത്രമാണിത് - പാര്‍വ്വതി പറയുന്നു.

English summary
While she was seen as a glam doll in her last Mollywood release, 'Nee Ko Nja Cha', model-turned actress Parvathy Nair says she will be seen in yet another different role in her next, Pravasi,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam