»   » മീര വീണ്ടും കളം നിറയുന്നു

മീര വീണ്ടും കളം നിറയുന്നു

Posted By:
Subscribe to Filmibeat Malayalam

ദീര്‍ഘമായൊരു മൗനത്തിന് ശേഷം കൊടുങ്കാറ്റായി തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് മീര ജാസ്മിന്‍. കരുത്തുറ്റ വേഷങ്ങളിലൂടെ തന്റെ നഷ്ടപ്രതാപം വീണ്ടെടുക്കാമെന്നും മീര കരുതുന്നു.

എന്തായാലും രണ്ടാംവരവില്‍ നടിയെ കാത്തിരിയ്ക്കുന്നത് ശക്തമായ കഥാപാത്രങ്ങളും സിനിമകളുമാണ്. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ലിസാമ്മയുടെ വീടാണ് മീരയുടെ രണ്ടാം അരങ്ങേറ്റം. ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാംഭാഗമായി ഒരുക്കുന്ന ചിത്രത്തില്‍ നായികാവേഷമാണ് മീരയ്ക്ക്.

ഷാജിയെം സംവിധാനം ചെയ്യു്‌ന മിസ് ലേഖ തരൂര്‍ കാണുന്നത് എന്ന ചിത്രത്തില്‍ ഒരു ടിവി അവതാരകയുടെ വേഷമാണ്. ഡാര്‍ക്ക് ഫാന്റസിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിലെ നായകനായെത്തുന്ന്ത് സിനിമകമ്പനിയിലെ ഹീറോ ബദ് രിയാണ്. കൊച്ചിയില്‍ ഷൂട്ടിങ് ആരംഭിച്ച ചിത്രം അടുത്തവര്‍ഷമാദ്യം തിയറ്ററുകളിലെത്തും.

തീര്‍ന്നില്ല, മറ്റൊരു വമ്പന്‍ സിനിമ കൂടി മീരയെ കാത്തിരിയ്ക്കുന്നുണ്ട്. മോഹന്‍ലാല്‍-സിദ്ദിഖ് ടീം ഒന്നിയ്ക്കുന്ന ലേഡീസ് ആന്റ് ജെന്റില്‍മാനിലേക്കാണ് മീരയ്ക്ക് ക്ഷണം കിട്ടിയിരിയ്ക്കുന്നത്. ചിത്രത്തില്‍ ലാലിന്റെ നാല് ലേഡീസുമാരില്‍ ഒരാളാണ് മീര. ഒരു സിഇഒയുടെ വേഷമാണ് മീര അവതരിപ്പിയ്ക്കുന്നത്.

English summary
After a brief hiatus, actor Meera Jasmine returned to Malayalam films with Babu Janardhanan's Lisammayude Veedu, which is in fact the sequel to Lal Jose' Achanurangatha Veedu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam