»   » മീരാ ജാസ്മിന്‍ നല്ലകുട്ടിയായി

മീരാ ജാസ്മിന്‍ നല്ലകുട്ടിയായി

Posted By:
Subscribe to Filmibeat Malayalam
Meera Jasmine
മീരാ ജാസ്മിനെക്കുറിച്ചുള്ള പ്രധാന പരാതി സെറ്റില്‍ വലിയ പ്രശ്‌നക്കാരിയെന്നായിരുന്നു. കൃത്യസമയത്ത് എത്തില്ല, എത്തിയാല്‍ മറ്റുള്ളവരോട് ചൂടാകും എന്നൊക്കെയായിരുന്നു പ്രധാന പരാതി. ലാലിനൊപ്പം അഭിനയിച്ച ലേഡീസ് ആന്‍ഡ് ജന്റില്‍മാനിന്റെ സെറ്റിലൊക്കെ മീര പ്രശ്‌നമുണ്ടാക്കിയിരുന്നു എന്നൊക്കെ പലരും പറഞ്ഞിരുന്നു. എന്നാല്‍ വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന മഴനീര്‍ത്തുള്ളികള്‍ എന്ന ചിത്രത്തില്‍ തനി പാവമായ മീരയെയാണ് എല്ലാവരും കാണുന്നത്.

ഏറെക്കാലത്തിനു ശേഷം നായികാപ്രാധാന്യമുള്ള ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയതിന്റെ സന്തോഷം മീരയുടെ മുഖത്ത് കാണാനുമുണ്ട്. കോഴിക്കോട് കലക്ടറായിരുന്ന കെ.വി. മോഹന്‍കുമാറിന്റെ കഥയും തിരക്കഥയുമാണ് വി.കെ.പി സ്‌ക്രീനിലേക്കു കൊണ്ടുവരുന്നത്. ശ്രാദ്ധശേഷം എന്ന പേരില്‍ മോഹന്‍കുമാര്‍ എഴുതിയ കഥയാണിത്. നരേന്‍ ആണ് നായക വേഷം ചെയ്യുന്നത്. മൈഥിലിയാണ് മറ്റൊരു താരം.

യഥാര്‍ഥത്തില്‍ മലയാളത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ട താരമാണ് മീരാ ജാസ്മിന്‍. അമ്മയുടെ സ്‌റ്റേജ് ഷോയില്‍ പങ്കെടുക്കാത്തത്തിന്റെ പേരില്‍ ആദ്യം താരസംഘടന പ്രശ്‌നമുണ്ടാക്കിയിരുന്നു. ഇക്കുറി റിഹേഴ്‌സല്‍ സമയത്ത് പ്രശ്‌നമുണ്ടാക്കിയെന്നായിരുന്നു മീരയ്‌ക്കെതിരായ ആരോപണം. യഥാര്‍ഥത്തില്‍ മലയാളത്തില്‍ അവസരം കുറഞ്ഞ ചില നടിമാര്‍ തന്നെയായിരുന്നു മീരയ്‌ക്കെതിരെ ഇങ്ങനെ ആരോപണം ഉന്നയിച്ചത്.

തമിഴിലും മികച്ച നടിയെന്ന പേരെടുത്ത മീര മലയാളത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ തങ്ങളുടെ അവസരം നഷ്ടമാകുമെന്നു പേടിക്കുന്ന ചിലരാണ് മീരയ്‌ക്കെതിരെ ആസൂത്രിതമായി ആരോപണം ഉന്നയിച്ചത്. അത് മീരയ്ക്ക് ദോഷമാകുകയും ചെയ്തു. പലരും പ്രശ്‌നക്കാരിയായ മീരയെ നായികയാക്കാന്‍ താല്‍പര്യം കാണിച്ചില്ല. മഞ്ജു വാര്യര്‍ക്കു ശേഷം ഇത്രയും മികവോടെ അഭിനയിക്കുന്ന വേറെ നടി മലയാളത്തിലില്ല. അവരെ പുകച്ചുപുറത്താക്കാനാണ് പ്രമുഖ നടന്‍മാരുമായി നല്ല ബന്ധമുള്ള ചിലരുടെ ശ്രമം. അവരൊക്കെ വി.കെ.പിയുടെ സെറ്റില്‍ ചെന്നാല്‍ പ്രശ്‌നക്കാരിയല്ലാത്ത മീരയെ കാണാന്‍ കഴിയും.

തനിക്കെതിരെ ഇത്രയൊക്കെ ആരോപണമുണ്ടായിട്ടും മീര പ്രതികരിക്കാന്‍ പോയിട്ടില്ല എന്നതാണ് അവരുടെ മഹത്വം. സൂര്യനെ കാര്‍മേഘം കൊണ്ട് മറയ്ക്കാന്‍ കഴിയില്ലല്ലോ.

English summary
After a brief hiatus, actor Meera Jasmine returned to Malayalam films with VK Prakash's Mazhaneerthullikal.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam