»   » മീരയുടെ നായകനാകുന്നില്ലെന്ന് അനൂപ്

മീരയുടെ നായകനാകുന്നില്ലെന്ന് അനൂപ്

Posted By:
Subscribe to Filmibeat Malayalam
Anoop Menon
കഴിഞ്ഞ ദിവസങ്ങളിലാണ് അനൂപ് മേനോന്റെ നായികയായി മീര ജാസ്മിന്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന റിപ്പോര്‍ട്ട് വന്നത്. വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മഴനീര്‍ത്തുള്ളികളില്‍ അനൂപും മീരയും നായികാനായന്മാരാകുന്നുവെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ മീരയുടെ നായകനായകനാകുന്നുവെന്ന വാര്‍ത്ത അനൂപ് മേനോന്‍ നിഷേധിച്ചിരിക്കുകയാണ്. തന്റെ നായികയായി മീര ജാസ്മിനെ തീരുമാനിച്ചിട്ടില്ലെന്നാണ് അനൂപ് പറയുന്നത്.

എന്നാല്‍ ആദ്യം മീരയെ നായികയാക്കാന്‍ തീരുമാനിയ്ക്കുകയും പിന്നീട് വേണ്ടെന്ന് വെയ്ക്കുകയുമായിരുന്നുവെന്നാണ് ചലച്ചിത്രലോകത്തുനിന്നുള്ള റിപ്പോര്‍ട്ട്. ഇതിപ്പോള്‍ പലവട്ടമായി മീരയ്ക്ക് റോളുകള്‍ നഷ്ടപ്പെടുന്നു. നേരത്തേ സത്യന്‍ അന്തിക്കാട് ചിത്രത്തിലും പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഗീതാഞ്ജലിയിലുമെല്ലാം മീര ജാസ്മിന്‍ നായികയാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുകയും പിന്നാലെ മറ്റു നടിമാരെ നായികമാരായി തീരുമാനിയ്ക്കുകയും ചെയ്തിരുന്നു.

ആഷിക്ക് അബു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രത്തിലും മീര നായികയാകുമെന്നായിരുന്നു ആദ്യ റി്‌പ്പോര്‍ട്ടുകള്‍. എന്നാല്‍ താരസംഘടനയായ അമ്മയുടെ ഷോയുടെ കാര്യത്തില്‍ മീര കാണിച്ച ഉത്തരവാദിത്തമില്ലായ്മയെത്തുടര്‍ന്ന് ആഷിക് മീരയെ മാറ്റിയെന്ന് വാര്‍ത്ത വന്നിരുന്നു.

വികെ പ്രകാശ് സംവിധാനം ചെയ്യുന്ന മഴനീര്‍ത്തുള്ളില്‍ എസ്ആര്‍ടി ഫിലിംസിന്റെ ബാനറില്‍ എല്‍ സുന്ദര്‍രാജനാണ് നിര്‍മ്മിക്കുന്നത്. കെ മോഹന്‍കുമാറിന്റെ തിരക്കഥയിലാണ് ചിത്രമൊരുങ്ങുന്നത്.

English summary
Meera Jasmine dropped from VK Prakash's new film Mazhaneerthullikal, lately she has been chosen to act with Anoop Menon

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam