»   » ലേഖ തരൂരായി മീര ജാസ്മിന്‍; ഒപ്പം ബദ്രി

ലേഖ തരൂരായി മീര ജാസ്മിന്‍; ഒപ്പം ബദ്രി

Posted By: Staff
Subscribe to Filmibeat Malayalam
ഇടക്കാലത്ത് മലയാളത്തില്‍ നിന്നും വിട്ടുനിന്ന നടി മീര ജാസ്മിന്‍ വീണ്ടും കളംനിറയുകയാണ്. ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുന്ന മീരയുടെ അടുത്ത ചിത്രവും നായികാപ്രാധാന്യമുള്ളതാണ്. സംവിധായകന്‍ ഷാജിയുടെ മിസ് ലേഖ തരൂര്‍ കാണുന്നത് എന്ന ചിത്രത്തിലാണ് ശക്തമായ മറ്റൊരു കഥാപാത്രവുമായി മീരയെത്തുന്നത്. ഒരു ഗെയിം ഷോ അവതാരകയായിട്ടാണ് മീര ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്.

മീരയിലെ അഭിനേത്രിയുടെ റേഞ്ച് മലയാളം പലവട്ടം കണ്ടതാണ്. ഈ കഴിവിനെ പരമാവധി പുറത്തെടുക്കാന്‍ അവസരം നല്‍കുന്ന റോളാണ് ലേഖ തരൂരിന്റേതെന്നാണ് അണിയറക്കാര്‍ പറയുന്നത്.

സ്‌ക്രിപ്റ്റില്‍ പറഞ്ഞുവച്ചിരിക്കുന്നതിലേറെ മനോഹരമായിട്ടാണ് മീര ലേഖ തരൂരിനെ അവതരിപ്പിക്കുന്നതെന്നാണ് ചിത്രത്തിന്റെ സെറ്റുകളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കൊച്ചിയിലും പാലക്കാട്ടുമെല്ലാമായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിയ്ക്കുകയാണ്.

സങ്കീര്‍ണമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെയാണ് ലേഖ തരൂരിന് കടന്നുപോകേണ്ടിവരുന്നത്, ഇതിനിടെയുണ്ടാകുന്ന വഴിത്തിരിവാണ് ചിത്രത്തിന്റെ ഇതിവൃത്തം.

ചിത്രത്തില്‍ മീരയുടെ നായകനായെത്തുന്നത് വിയ്യൂര്‍ സ്വദേശിയായ ബദ്രിനാഥാണ് ചിത്രത്തില്‍ മീരയുടെ നായകനാകുന്നത്. ലേഖാ തരൂരിന് നേരിടേണ്ടിവരുന്ന പ്രതിസന്ധിഘട്ടങ്ങളില്‍ താങ്ങാകുന്ന ഡോക്ടര്‍ അലക്‌സിന്റെ വേഷമാണ് ബദ്രിയ്ക്ക്. സിനിമാ കമ്പനിയെന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ബദ്രി മോഹന്‍ലാലിന്റെ കര്‍മ്മയോദ്ധയെന്ന ചിത്രത്തില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

സിനിമയോട് കമ്പം കയറി പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച ബദ്രി പിന്നീട് ഗള്‍ഫില്‍ ജോലിതേടിപ്പോവുകയും തിരിച്ചെത്തി കലവൂര്‍ രവികുമാറിനൊപ്പം ഫാദേഴ്‌സ് ഡേയില്‍ അസിസ്റ്റന്റായി ജോലിചെയ്യുകയുമായിരുന്നു. എന്തായാലും മിസ് ലേഖ തരൂര്‍ കാണുന്നത് എന്ന ചിത്രത്തിലെ കഥാപാത്രം മീരയ്‌ക്കെന്നപോലെ ബദ്രിയ്ക്കും ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ട ഒരു ചൈനീസ് ചിത്രത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് താന്‍ ഈ ചിത്രം എടുക്കുന്നതെന്ന് സംവിധായകന്‍ ഷാജി പറയുന്നു. ബാലചന്ദ്രമേനോന്റെ ഉത്രാടരാത്രിയിലൂടെ കലാസംവിധായകനായി എത്തിയ ഷാജിയെം പതിനഞ്ചോളം ചിത്രങ്ങള്‍ക്ക് കലാസംവിധാനം ചെയ്തശേഷം 84ല്‍ പരസ്പരം എന്ന ചിത്രം സംവിധാനം ചെയ്തു.

English summary
Miss Lekha Tharoor Kaanunnathu malayalam movie featuring Meera Jasmine in lead is directed by Shajiyem. The movie depicts the theme based dark fantasy in which Meera will play the role of television game host.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam