»   » മഞ്ജു വാര്യരുടെ ശ്രീബാല ഐപിഎസ് ഓഫീസറിനെ വെല്ലുമോ? ദേ മീരാ ജാസ്മിന്‍ തിരിച്ചു വരുന്നു

മഞ്ജു വാര്യരുടെ ശ്രീബാല ഐപിഎസ് ഓഫീസറിനെ വെല്ലുമോ? ദേ മീരാ ജാസ്മിന്‍ തിരിച്ചു വരുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

രാജേഷ് പിള്ള സംവിധാനം ചെയ്ത ശ്രീബാല എന്ന ഐപിഎസ് ഓഫീസറെയാണ് അടുത്തിടെ മലയാളികള്‍ കണ്ട ശക്തമായ പോലീസ് ഉദ്യോഗസ്ഥയായ കഥാപാത്രം. എന്നാല്‍ മഞ്ജുവിന്റെ ശ്രീബാലയോട് മത്സരിക്കാന്‍ മറ്റൊരുപോലീസ് ഉദ്യേഗ്സ്ഥ കൂടി. അതേ മലയാളികളുടെ പ്രിയ നടി മീരാ ജാസ്മിന്റെ തിരിച്ചു വരവ് കൂടിയാണിത്.

മുരളീ ഗോപിയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന ചിത്രത്തിലാണ് മീരാ ജാസ്മിന്‍ പോലീസ് വേഷത്തില്‍ എത്തുന്നത്. പത്ത് കല്‍പ്പനകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത ചിത്രസംയോജകന്‍ ഡോണ്‍ മാക്‌സാണ്. ചിത്രത്തിന്റെ രചനയും തിരക്കഥയും നിര്‍വ്വഹിക്കുന്നത് ജോണ്‍ മാക്‌സ് തന്നെ. ഏപ്രില്‍ 25ന് ഇടുക്കിയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും.

meera-jasmine

ഇതിനിടയില്‍ താന്‍ ഒട്ടേറെ തിരക്കഥകള്‍ വായിക്കുന്നുണ്ടായിരുന്നു. ഇപ്പോള്‍ ഡോണ്‍ മാക്‌സിന്റെ തിരക്കഥ ഇഷ്ടപ്പെട്ടതിനാലാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായതെന്ന് മീരാ ജാസ്മിന്‍ പറയുന്നു. അനുശ്രീ, കനിഹ, തമ്പിആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ക്രൈമിനെ ചുറ്റിപറ്റിയുള്ളതാണ് ചിത്രം.

2014-ല്‍ വിവാഹത്തിന് ശേഷം അഭിനയരംഗത്ത് നിന്നും അകന്നു നിന്ന മീരാ ജാസ്മിന്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. ഒരു അന്താരാഷ്ട്ര നിലവാരമുള്ള ഒരു പ്രോജക്ടിലാണ് താന്‍ ഇപ്പോള്‍അഭിനയിക്കാന്‍ പോകുന്നതെന്നും മീരാ ജാസ്മിന്‍ പറയുന്നു.

English summary
Meera Jasmine is back as a stylish cop.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam