»   » മീരാ ജാസ്മിന്റെ തിരിച്ചു വരവ് മലയാള സിനിമയ്ക്ക് ഉണര്‍വ്വ് പകരുമോ???

മീരാ ജാസ്മിന്റെ തിരിച്ചു വരവ് മലയാള സിനിമയ്ക്ക് ഉണര്‍വ്വ് പകരുമോ???

Posted By: Muhammed Thanveer
Subscribe to Filmibeat Malayalam

കൊച്ചി: മീര ജാസ്മിന്റെ തിരിച്ചുവരവ് എന്ന രീതിയിലാണ് 10 കല്പനകള്‍ തിയറ്റിലെത്തും മുമ്പേ ശ്രദ്ധ നേടിയിരിക്കുന്നത്. ചിത്രത്തിന്റെ വിജയം മീരജാസ്മിന്‍ എന്ന നടിയുടെ തിരിച്ച് വരവ് മലയാള സിനിമയ്ക്ക് എത്രമാത്രം ഗുണം ചെയ്തുവെന്ന് കൂടി വിലയിരുത്തപ്പെടും. മുന്‍ കുറ്റാന്വേഷണ ഉദ്യോഗസ്ഥയായിരുന്ന ഷാസിയ അക്ബര്‍ എന്ന വേഷം അഭിനയപ്രാധാന്യമുള്ള ഒന്നായിരുന്നില്ല.

എങ്കിലും മീര ജാസ്മിന്റെ ആദ്യപൊലീസ് ഓഫീസര്‍ വേഷം എന്ന നിലയില്‍ നീതിപുലര്‍ത്തിയതായി സിനിമാ പ്രേമികള്‍ അഭിപ്രായപ്പെട്ടു. ഡേവിസ് എന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ വേഷം അവതരിപ്പിക്കുന്നത് അനൂപ് മേനോന്‍. ദൈവവിശ്വാസിയും, കുടുംബത്തെ അതിരറ്റ് സ്‌നേഹിക്കുന്ന, ഉത്തരവാദിത്തബോധമുള്ള ഗൃഹനാഥന്റെ വേഷമായിരുന്നു.


meera-jasmine

നന്നായിത്തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എയ്ഞ്ചലായി എത്തുന്ന റിതിക കാഴ്ചയില്‍ പേരുപോലെതന്നെ ഒരു മാലാഖയെ അനുസ്മരിപ്പിച്ചകൊണ്ട് മികച്ച പ്രകടനം നടത്തി. ചിത്രം കഴിഞ്ഞാലും നമ്മുടെ മനസ്സില്‍ ഈ കഥാപാത്രം തങ്ങിനില്‍ക്കും. പ്രശാന്ത് നാരായണന്‍ അവതരിപ്പിച്ച വിക്ടര്‍ ധനരാജ് സംഭാഷണങ്ങളില്‍ പോലും നിഗൂഢതകള്‍ ഒളിപ്പിച്ച കൗശലക്കാരനായ വില്ലന്‍ കഥാപാത്രമായിരുന്നു.


സുന്ദരമായി ചിരിക്കാനറിയാവുന്ന, സംഗീതം ഇഷ്ടപ്പെടുന്ന, ഡയലോഗ് ഡെലിവറിയില്‍ കൃത്യതയുള്ള ഇങ്ങനെ നിരവധി മേന്മകളാണ് ചിത്രത്തിലെ പ്രതിനായകനുള്ളത്. സേതുലക്ഷ്മിയമ്മ, കോട്ടയം പ്രദീപ്, ഷെബിന്‍ ബെന്‍സണ്‍, തമ്പി ആന്റണി, കവിതാ നായര്‍, കനിഹ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചു.


മീരാ ജാസ്മിന്റെ പുത്തന്‍ പുതിയ ഫോട്ടോസിനായി

English summary
Meera Jasmine is back as a stylish cop in 10 Kalpanakal

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam