»   » പെണ്‍കുട്ടിക്കളെ പീഡിപ്പിക്കുന്നവരുടെ ലിംഗം മുറിച്ചെടുക്കുകയാണ് വേണ്ടത്; ദേഷ്യം കടിച്ചമര്‍ത്തി മീര

പെണ്‍കുട്ടിക്കളെ പീഡിപ്പിക്കുന്നവരുടെ ലിംഗം മുറിച്ചെടുക്കുകയാണ് വേണ്ടത്; ദേഷ്യം കടിച്ചമര്‍ത്തി മീര

By: Rohini
Subscribe to Filmibeat Malayalam

നാട്ടില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടി മീരാ ജാസ്മിന്‍. പത്ത് കല്‍പനകളുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പത്ര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നടി.

കുഞ്ചാക്കോ ബോബനും മീരാ ജാസ്മിനും കാളിദാസനും ഒരുമിക്കുന്ന എബ്രിഡ് ഷൈന്‍ ചിത്രം!

പെരുമ്പാവൂരില്‍ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരിയ്‌ക്കൊപ്പമാണ് മീരാ ജാസ്മിന്‍ പ്രമോഷന്‍ പരിപാടിയ്‌ക്കെത്തിയത്. നടന്‍ അനൂപ് മേനോനും സംവിധായകന്‍ ഡോണ്‍ മാക്‌സും നടി ഋതികയും കൊച്ചിയില്‍ വച്ചു നടന്ന പത്ര സമ്മേളനത്തില്‍ പങ്കെടുത്തു.

ആ വേദന അവരും അറിയണം

ബലാത്സംഗത്തിന് ഇരിയാകുന്ന പെണ്‍കുട്ടികളുടെ വേദന പീഡിപ്പിക്കുന്നവരും അറിയണമെന്നും, ലിംഗം ഛേദിക്കുന്നത് ഉള്‍പ്പടെയുള്ള ശിക്ഷകള്‍ പ്രതികള്‍ക്ക് നല്‍കണം എന്നും മീര ജാസ്മിന്‍ പറഞ്ഞു.

യാദൃശ്ചികമായി സംഭവിച്ചത്

പെരുമ്പാവൂരില്‍ ജിഷയ്ക്ക് സംഭവച്ച ദുരന്തുവുമായി സിനിമയുടെ ആശയത്തിന് സാദൃശ്യം വന്നത് യാദൃശ്ചികമാണെന്നും മീര പറഞ്ഞു. പത്ത് കല്‍പനകളുടെ ഷൂട്ടിങ് ആരംഭിച്ച് കഴിഞ്ഞപ്പോഴായിരുന്നു ആ സംഭവം.

നിയമം പൊളിച്ചെഴുതണം

ഇന്ത്യന്‍ ശിക്ഷാ നിയമം പൊളിച്ചെഴുതേണ്ട സമയം കഴിഞ്ഞു എന്ന് നടന്‍ അനൂപ് മേനോനും അഭിപ്രായപ്പെട്ടു. നിരവധി പേരുടെ ജീവിതമാണ് കോടതയില്‍ ഹോമിക്കപ്പെടുന്നത്. സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്ക് സമൂഹ മനസാക്ഷി നല്‍കുന്ന ശിക്ഷയെ കുറിച്ചാണ് ഈ സിനിമ ചര്‍ച്ച ചെയ്യുന്നത് എന്ന് നടന്‍ പറഞ്ഞു.

ഞാന്‍ കാത്തിരിയ്ക്കുന്നു

എന്റെ മകളെ കൊന്നവന്റെ മരണത്തിനാണ് ഞാന്‍ കാത്തിരിയ്ക്കുന്നത് എന്ന് ജിഷയുടെ അമ്മ രാജേശ്വരി പറഞ്ഞു. നിയമത്തിന് അവനെ കൊല്ലാന്‍ കഴിയില്ലെങ്കില്‍ എനിക്ക് വിട്ടു തരണം. പൊതു ജനത്തെ ഉപയോഗിച്ച് അവനെ ഞാന്‍ ശിക്ഷിക്കും എന്ന് രാജേശ്വരി പറഞ്ഞു.

English summary
Castration only way to deal with those sexually assaulting women: Meera Jasmine
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam