»   » ഗീതാഞ്ജലിയുടെ പ്രേതം ബാധിയ്ക്കുന്നത് മീരയെ?

ഗീതാഞ്ജലിയുടെ പ്രേതം ബാധിയ്ക്കുന്നത് മീരയെ?

Posted By:
Subscribe to Filmibeat Malayalam

ഫാസില്‍ സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രം മണിച്ചിത്രത്താഴിലെ സൈക്യാട്രിസ്റ്റായ സണ്ണി ജോസഫിനെ പ്രധാനകഥാപാത്രമാക്കി പ്രിയദര്‍ശന്‍ ഒരുക്കുന്ന ഗീതാഞ്ജലിയില്‍ മീര ജാസ്മിന്‍ നായികയായേയ്ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മണിച്ചിത്രത്താഴില്‍ നായികയായ ശോഭന പുതിയ ചിത്രത്തില്‍ ഉണ്ടാകില്ലെന്ന് പ്രിയന്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ചിത്രത്തിലേറെ അന്യഭാഷാനടിമാരെ അന്വേഷിക്കുന്നുവെന്ന്‌റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍്ക്കുന്നത് മീര ഗീതാഞ്ജലിയില്‍ നായികയാകുമെന്നാണ്. മണിച്ചിത്രത്താഴിലേതുപോലെതന്നെ പ്രേതബാധയുള്ള രോഗിയെ ചികിത്സിച്ച് ഭേദമാക്കുന്ന ഡോക്ടറുടെ വേഷംതന്നെയാണത്രേ ഗീതാഞ്ജലിയില്‍ മോഹന്‍ലാല്‍ കൈകാര്യം ചെയ്യുന്നത്. ഈ പ്രേതത്തിന്റെ പേരാണ് ഗീതാഞ്ജലി.

മീരയെക്കുറിച്ച് സിനിമാലോകത്ത് പലതരത്തിലുള്ള വാര്‍ത്തകള്‍ സജീവമാണ്. എല്ലാവരും ഒരേ ശബ്ദത്തില്‍ പറയുന്ന ഒരുകാര്യം ഷൂട്ടിങ്ങ് സെറ്റുകളില്‍ മീര കാണിയ്ക്കുന്ന അനാസ്ഥയാണ്. ഇതുമായി ബന്ധപ്പെട്ട് സിനിമയില്‍ മീരയ്ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നുവരെ റിപ്പോര്‍ട്ടുകളുണ്ട്. ഈ സാഹചര്യത്തില്‍ മീരയെ നായികയാക്കി മര്യാദയ്ക്ക് അഭിനയിപ്പിച്ചെടുക്കാനുള്ള ധൈര്യം പ്രിയന്‍ കാണിയ്ക്കുമോയെന്ന് അറിയേണ്ടിയിരിക്കുന്നു.

നേരത്തേ മോഹന്‍ലാലിനൊപ്പം ഒരുചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ മീര ലാലുള്‍പ്പെടെയുള്ള താരങ്ങളെ മണിക്കൂറുകളോളം തനിയ്ക്കുവേണ്ടി കാത്തുനിര്‍ത്തിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇതെല്ലാം മീരയെ നായികയായി തീരുമാനമെടുക്കുന്നതിന് മുമ്പ് പ്രിയനെയും ലാലിനെയും രണ്ടാമതൊരുവട്ടംകൂടി ചിന്തിപ്പിച്ചേയ്ക്കാനിടയുണ്ട്. എറ്റവും അവസാനമായി ലേഡീസ് ആന്റ് ജെന്റില്‍മാന്‍ എന്ന സിദ്ദിഖ് ചിത്രത്തിലാണ് മോഹന്‍ലാലും മീരയും ഒന്നിച്ചത്.

English summary
Various reports saying that Meera Jasmine may do the lead role of Priyadarshan's Mohanlal starrer Geetangali.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam