»   » മീരയും നവ്യയും തിരിച്ചെത്തുന്നു

മീരയും നവ്യയും തിരിച്ചെത്തുന്നു

Posted By:
Subscribe to Filmibeat Malayalam
Navya Meera
നായികമാര്‍ തിരിച്ചുവരും കാലമാണിത് മലയാളത്തില്‍. കുറച്ചുവര്‍ഷം മുന്‍പ് തിളങ്ങിനിന്നിരുന്ന താരങ്ങളായ നവ്യാനായരും മീരാ ജാസ്മിനും ശക്തമായ കഥാപാത്രങ്ങളുമായി നമുക്കുമുമ്പിലെത്തുകയാണ്. ഷൈജു അന്തിക്കാടിന്റെ സീന്‍ ഒന്ന് നമ്മുടെ വീട് എന്നചിത്രത്തിലാണ് നവ്യ അഭിനയിക്കുന്നത്. ബാബുജനാര്‍ദന്റെ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലൂടെയാണ് മീരയുടെ തിരിച്ചവരവ്.

രണ്ടായിരത്തിന്റെ ആദ്യത്തിലായിരുന്നു രണ്ടുപേരും സിനിമയിലെത്തിയത്. രണ്ടുപേരും ആദ്യം നായികയായത് ദിലീപിനൊപ്പവും. കമല്‍ സംവിധാനം ചെയ്ത ഇഷ്ടമായിരുന്നു ധന്യാനായര്‍ എന്ന നവ്യാനായരുടെ ആദ്യ ചിത്രം. കലവൂര്‍ രവികുമാര്‍ തിരക്കഥയെഴുതിയ ചിത്രം അന്ന് വന്‍ഹിറ്റായിരുന്നു. പിന്നീട് നവ്യനായര്‍ക്ക് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. ദിലീപ്, പൃഥ്വിരാജ് എന്നിവരുടെ നായികമാരായി ഇഷ്ടംപോലെ ചിത്രങ്ങള്‍ ലഭിച്ചു. പൃഥ്വിയുടെ ആദ്യ ചിത്രമായ നന്ദനത്തില്‍ നായിക നവ്യയായിരുന്നു. സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച സദ്ഗമയയായിരുന്നു അവസാന ചിത്രം. പിന്നീട് വിവാഹിതയായി മുംബൈയിലേക്കു ജീവിതം മാറുകയായിരുന്നു. ഇപ്പോള്‍ ഒരു കുഞ്ഞിന്റെ അമ്മയായ ശേഷമാണ് വീണ്ടും കാമറയ്ക്കു മുമ്പിലെത്തുന്നത്.

ഷൈജു അന്തിക്കാടിന്റെ മൂന്നാമത്തെ ചിത്രമാണ് സീന്‍ ഒന്ന് നമ്മുടെ വീട്. ലാല്‍ ആണ് നായകന്‍. ഒരു അസിസ്റ്റന്റ് ഡയരക്ടര്‍ ആയിട്ടാണ് ലാല്‍ അഭിനയിക്കുന്നത്. നവ്യ ഹൈസ്‌കൂള്‍ അധ്യാപികയും. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ ആയിരുന്നു മീരാജാസ്മിന്റെ ആദ്യ ചിത്രം. നല്ലനടിയെന്ന പേര് വളരെ പെട്ടന്നു തന്നെ സമ്പാദിക്കാന്‍ സാധിച്ച മീര പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി. മോഹന്‍ലാല്‍, ദിലീപ്, പൃഥ്വി എന്നിവര്‍ക്കൊപ്പമെല്ലാം നിരവധി ചിത്രങ്ങളില്‍ മീര നായികയായി. ഇതിനിടെ തമിഴിലും തെലുങ്കിലും അഭിനയിച്ച മീര തിരക്കുള്ള നടിയായതോടെ മലയാളത്തിലേക്കുള്ള വരവ് കുറഞ്ഞു. ഈസ്റ്റ് കോസ്റ്റ് വിജയന്‍ സംവിധാനം ചെയ്ത മുഹബത്ത് ആയിരുന്നു അവസാനത്തെ മലയാള ചിത്രം.

മാന്‍ഡലിന്‍ വാദകന്‍ രാജേഷുമായുള്ള പ്രണയത്തെ തുടര്‍ന്ന് സിനിമയില്‍ നിന്ന് അല്‍പകാലം അകന്നുനില്‍ക്കുകയായിരുന്നു മീര.
ലാല്‍ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീടിന്റെ രണ്ടാംഭാഗമാണ് ലിസമ്മയുടെ വീട്. തിരക്കഥാകൃത്ത് ബാബുജനാര്‍ദനന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്. പത്തുവര്‍ഷം മുന്‍പ് നടന്ന പീഡനം പ്രത്യേക സാഹചര്യത്തില്‍ ലിസമ്മയ്ക്കു തുറന്നുപറയേണ്ടി വന്നതും അതേതുടര്‍ന്നുള്ള വിവാദവുമാണ് പ്രമേയം. രാഹുല്‍ മാധവ് ആണ് മീരയുടെ ഭര്‍ത്താവ് ആയി അഭിനയിക്കുന്നത്. സലിംകുമാര്‍, ജഗദീഷ്, ബൈജു, സംഗീത എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

ശക്തമായ കഥാപാത്രങ്ങളാണ് മീരയ്ക്കും നവ്യയ്ക്കും ലഭിച്ചിരിക്കുന്നത്. ഇവരുടെ സമകാലികയായിരുന്ന കാവ്യാമാധവനും നായികാപ്രാധാന്യമുള്ള ചിത്രത്തില്‍ ആണ് ഇപ്പോള്‍ അഭിനയിക്കുന്നത്. സുധീര്‍ അമ്പലപ്പാട് സംവിധാനം ചെയ്യുന്ന ബ്രേക്കിങ് ന്യൂസ് ലൈവ് ആണ് കാവ്യയുടെ പുതിയ ചിത്രം. മൂന്നുചിത്രവും ഏകദേശം ഒരേസമയത്തായിരിക്കും തിയറ്ററുകളില്‍ എത്തുക. മലയാളത്തില്‍ നായികാപ്രാധാന്യമുള്ള ചിത്രങ്ങള്‍ കുറയുന്നു എന്നപരാതിക്കു പരിഹാരമായിരിക്കും കാവ്യ, നവ്യ, മീര ചിത്രങ്ങള്‍.

English summary
Navya Nair and Meera Jasmine are eyeing comeback now. According to sources, the 'Raman Thediya Seethai' actress will start her second innings with a Malayalam film titled 'Scene 1: Nammude Veedu'. Meera Jasmine, is making a comeback in a Malayalam movie Lisammayude Veedu.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam