For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുറച്ച് കാലം മാറി നിന്നു, ഇനി അതുണ്ടാവില്ല; താന്‍ തിരിച്ച് വരികയാണെന്ന് നടി മീര ജാസ്മിന്‍

  |

  മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും സംസ്ഥാന പുരസ്‌കാരങ്ങളുമൊക്കെ വാരി കൂട്ടിയ മലയാള നടിയാണ് മീര ജാസ്മിന്‍. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക പ്രശംസ നേടി എടുത്തെങ്കിലും ഏറെ നാളായി നടി അഭിനയത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. വിവാഹം കഴിഞ്ഞതോട് കൂടിയാണ് മീര ജാസ്മിന്‍ ഇടവേള എടുത്തത്. പിന്നീട് നടിയെ കുറിച്ചുള്ള നിരവധി വാര്‍ത്തകള്‍ വന്നെങ്കിലും സിനിമയിലേക്കുള്ള തിരിച്ച് വരവിനെ കുറിച്ച് മാത്രം ഒന്നും പറഞ്ഞിട്ടില്ല.

  അവധി ആഘോഷത്തിലാണ് അമീറ ദസ്തർ, ബീച്ചിൽ നിന്നുള്ള നടിയുടെ ഫോട്ടോസ്

  ഇപ്പോഴിതാ മീര ജാസ്മിന്‍ വീണ്ടും മലയാളത്തിലേക്ക് എത്തുകയാണെന്നുള്ള സന്തോഷ വിവരം പുറത്ത് വന്നിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ സിനിമയിലൂടെയാണ് നടിയുടെ തിരിച്ച് വരവ്. ഇനി താന്‍ സജീവമായി അഭിനയിക്കാനുണ്ടാവുമെന്ന കാര്യവും നടി വ്യക്തമാക്കിയിരിക്കുകയാണ്. യുഎഇ യുടെ ദീര്‍ഘകാല താമസ വിസയായ ഗോള്‍ഡന്‍ വിസ സ്വീകരിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുവേയാണ് അഭിനയത്തിലേക്ക് തിരിച്ച് വരുന്നതിനെ പറ്റി നടി സൂചിപ്പിച്ചത്.

  എന്റെ തിരിച്ച് വരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്ന് കേള്‍ക്കുന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷം. ഞാന്‍ തിരിച്ച് വരുമ്പോള്‍ ആര്‍ക്കും സന്തോഷമില്ലെന്നാണ് പറയുന്നതെങ്കില്‍ അതിലൊരു കാര്യവുമില്ലല്ലോ. എന്നെ മുന്നോട്ട് കൊണ്ട് പോകുന്നത് ആ സ്‌നേഹമാണ്. കുറച്ച് നാളുകള്‍ സിനിമയില്‍ നിന്നും മാറി നിന്നു. ഇനി നല്ല സിനിമകളിലൂടെ സജീവമായി തന്നെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടാകും. സിനിമകള്‍ സെലക്ടീവായി മാത്രമേ ഇനി ചെയ്യുകയുള്ളു. സത്യന്‍ അങ്കിളിന്റെ കൂടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്.

  സത്യന്‍ അങ്കിളിന്റെ കൂടെ നാല് സിനിമകള്‍ ചെയ്തിട്ടുണ്ട്. ഇത് അഞ്ചാമത്തെ തവണയാണ്. ഞാനിപ്പോള്‍ വളരെ സന്തോഷവതിയാണ്. ശരിക്കും അനുഗ്രഹിക്കപ്പെട്ടു എന്ന് പറയാം. സത്യന്‍ അങ്കിളിന്റെ സിനിമയാണെന്ന് പറയുമ്പോഴെക്കും എല്ലാവരും രസതന്ത്രവും അച്ചുവിന്റെ അമ്മയും താരതമ്യം ചെയ്യുമായിരിക്കും. അതുപോലെ നോക്കണ്ട. ഇത് വേറൊരു സിനിമയാണ്. ഇതിലെനിക്ക് നല്ലൊരു കഥാപാത്രമുണ്ട്. പിന്നെ ഇതൊരു നല്ല തുടക്കമായിരിക്കട്ടേ എന്ന് മാത്രമാണ് ഞാന്‍ വിചാരിക്കുന്നത്. ഇതില്‍ നിന്നും നല്ല സിനിമകളും റോളുകളും വരാന്‍ ദൈവം ഇട വരുത്തട്ടേ എന്നും മീര ജാസ്മിന്‍ പറയുന്നു.

  ഒരു സിനിമയുടെ കണ്ടന്റാണ് ഇപ്പോഴത്തെ രാജാവ്. അങ്ങനെ ആവുമ്പോള്‍ എനിക്ക് മാത്രമല്ല, എല്ലാ കലാകാരന്മാരെ സംബന്ധിച്ചും അത് നല്ലൊരു കാര്യമായിരിക്കും. ഏത് പ്രായത്തിലുള്ള താരങ്ങള്‍ ആണെങ്കിലും അവര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ ലഭിക്കും. പിന്നെ ഇന്ന് സിനിമയ്ക്കായി ഡിജിറ്റലടക്കം ഒരുപാട് പ്ലാറ്റ്‌ഫോമുകള്‍ ഉണ്ട്. മലയാള സിനിമയെ പറ്റിയാണെങ്കില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് കൊണ്ട് മലയാള സിനിമ എത്താറുണ്ട്. ബോളിവുഡ് സിനിമ ആണെങ്കില്‍ പോലും മലയാള സിനിമയെ ഉദാഹരണമായി പറയാറുണ്ട്.

  രണ്ട് കുഞ്ഞുങ്ങൾ ജനിച്ചു; ഒരാളെ നഷ്ടപ്പെട്ടു, എല്ലാം കഴിഞ്ഞാണ് സത്യം താനറിഞ്ഞതെന്ന് ഡിംപിള്‍ റോസ്

  അച്ഛനും മകനും ഒരുപോലെയുണ്ടെന്ന് ആരാധകര്‍ | FIlmiBeat Malayalam

  അതിലൊരു അഭിമാനം നമുക്കും ഉണ്ട്. അതിന്റെ ക്രെഡിറ്റ് പ്രേക്ഷകര്‍ക്ക് കൊടുക്കാം. കാരണം നമ്മുടെ പ്രേക്ഷകര്‍ വളരെ ഇന്റലിജന്റ് ആയിട്ടുള്ളവരാണ്. അവരെ ആവറേജ് ആയിട്ടുള്ള മെറ്റീരിയല്‍ കൊടുത്ത് സംതൃപ്തിപ്പെടുത്താന്‍ ബുദ്ധിമുട്ടാണ്. അവരുടെ ബുദ്ധിയ്ക്ക് അനുസരിച്ചുള്ള കണ്ടന്റ് കൊടുക്കണം. മലയാള സിനിമയുടെ ഈയൊരു അവസ്ഥ അവരിലൂടെയാണ്. പ്രേക്ഷകരോട് നന്ദി പറയുകയാണ്.

  ലോഹി അങ്കിളിന്റെ സ്‌ക്രീപ്റ്റ് ഇല്ലായ്മ എന്നെ മാത്രമല്ല മലയാള സിനിമയിലെ എല്ലാ ആര്‍ട്ടിസ്റ്റുകളെയും ബാധിച്ചിട്ടുണ്ട്. മമ്മൂട്ടിയോ മോഹന്‍ലാലോ എത്ര വലിയ ആര്‍ട്ടിസ്റ്റുകള്‍ ആയാലും അവര്‍ക്ക് നല്ല നല്ല റോളുകള്‍ നല്‍കിയിട്ടുള്ള ഒരു എഴുത്തുകാരനും സംവിധായകനുമാണ്. മഞ്ജു വാര്യര്‍ ഒക്കെ വലിയ കലാകാരിയാണ്. അവര്‍ക്കും നല്ല വേഷങ്ങള്‍ അദ്ദേഹം കൊടുത്തിട്ടുണ്ട്. ലോഹി സാറും പത്മരാജന്‍ സാറുമൊക്കെ ഉണ്ടാക്കിയ അടിത്തറയാണ് മലയാള സിനിമയെ നമുക്കിപ്പോള്‍ അഭിമാനിക്കാന്‍ പറ്റുന്ന നിലയിലേക്ക് എത്തിച്ചതെന്നുമാണ് മീര പറയുന്നത്.

  ആ ടോപ്പും ഷോട്ട്‌സും ചേച്ചി വാങ്ങിയത്; ഓണ്‍ലൈനിലെ ആങ്ങളമാരോട് പറയാനിത്ര മാത്രം, അനശ്വര പറയുന്നു

  English summary
  Meera Jasmine Opens Up Her Comeback And Revealed Reason Behind The Break
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X