»   » കാവ്യയ്ക്ക് വച്ച വേഷം മീര ജാസ്മിന്

കാവ്യയ്ക്ക് വച്ച വേഷം മീര ജാസ്മിന്

Posted By:
Subscribe to Filmibeat Malayalam

ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ്. അനൂപ് മേനോന്‍ നായകനാകുന്ന മഴനീര്‍ത്തുള്ളികള്‍, മിസ് ലേഖ തരൂര്‍ കാണുന്നത് തുടങ്ങിയ ചിത്രങ്ങളെല്ലാം മീര നായികയായി ഒരുങ്ങുന്നവയാണ്. ഇപ്പോള്‍ പുതിയൊരു ചിത്രത്തിലേയ്ക്കും മീര കരാറായിരിക്കുകയാണ്.

സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലാണ് മീര പ്രധാനവേഷത്തിലെത്തുക. ചിത്രത്തില്‍ ജയറാമാണ് നായകനാകുന്നത്. നേരത്തേ കാവ്യ മാധവനെയായിരുന്നു ഈ വേഷത്തിലേയ്ക്ക് തീരുമാനിച്ചിരുന്നത്. പിന്നീട് ഈ വേഷം മീരയ്ക്ക് ലഭിയ്ക്കുകയായിരുന്നു. അതുപോലെതന്നെ ബിജു മേനോന് വച്ച വേഷമാണ് ജയറാമിന് ലഭിച്ചത്.

ഓര്‍ഡിനറിയെന്ന ഹിറ്റ് ചിത്രത്തിന്റെ സംവിധായകനാണ് സുഗീത്. അതുകൊണ്ടുതന്നെ സുഗീതിന്റെ ചിത്രം പ്രേക്ഷകരില്‍ പ്രതീക്ഷ ജനിപ്പിക്കുന്നതാണ്. ഖുര്‍ബാന്‍ ഫിലിംസിന്റെ ബാനറില്‍ ഷഫീര്‍ സേഠ് ആണ് ഒന്നും മിണ്ടാതെ നിര്‍മ്മിക്കുന്നത്.

നടന്‍ എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് നടന്‍ ജയറാം ഇപ്പോള്‍. ഈ ചിത്രത്തിന്റെ ജോലികള്‍ അവസാനിച്ചാലുടന്‍ ജയറാം ഒന്നും മിണ്ടാതെയുടെ സെറ്റില്‍ ജോയിന്‍ ചെയ്യുമെന്നാണ് അരിയുന്നത്.

മലയാളത്തില്‍ വീണ്ടും സജീവമാകുന്ന മീരയ്ക്ക് ഒട്ടേറെ ചിത്രങ്ങളിലേയ്ക്ക് ക്ഷണം ലഭിയ്ക്കുന്നുണ്ട്. എന്നാല്‍ വളരെ ശ്രദ്ധിച്ച് മാത്രമാണ് മീര ഓരോ കഥാപാത്രത്തെയും സ്വീകരിക്കുന്നത്.

English summary
Meera Jasmine will be playing the female lead in the movie Onnum Mindathe, while Jayaram plays the male lead.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam