»   » മീര ജാസ്മിന്റെ കല്‍പനകള്‍ എന്തൊക്കെയാണെന്ന് വെള്ളിയാഴ്ച അറിയാം; ഋത്വിക് റോഷന്‍ കേട്ടല്ലോ...

മീര ജാസ്മിന്റെ കല്‍പനകള്‍ എന്തൊക്കെയാണെന്ന് വെള്ളിയാഴ്ച അറിയാം; ഋത്വിക് റോഷന്‍ കേട്ടല്ലോ...

Written By:
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ കേന്ദ്ര നായികാ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് എത്തുന്ന പത്ത് കല്‍പനകള്‍ എന്ന ചിത്രം ഈ വെള്ളിയാഴ്ച (നവംബര്‍ 25 ന് ) റിലീസ് ചെയ്യും. ഇപ്പോള്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന കട്ടപ്പനയിലെ ഋത്വിക് റോഷനൊപ്പമാണ് പത്ത് കല്‍പനകളുടെ മത്സരം.

മീര ജാസ്മിന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ സല്‍മാന്‍ ലോഞ്ച് ചെയ്യാന്‍ കാരണം?


ചിത്രസംയോജകന്‍ ഡോണ്‍ മാക്‌സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാക്കിയണിഞ്ഞ ശക്തമായ സ്ത്രീ കഥാപാത്രത്തെയാണ് മീര അവതരിപ്പിയ്ക്കുന്നത്. ചിത്രം മികച്ച വിജയമാകും എന്ന് പറയുന്നതിന് കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


ഡോണ്‍ മാക്‌സ്

തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാല്‍പതിലേറെ ചിത്രങ്ങളുടെ ചിത്രസംയോജകനായ ഡോണ്‍ മാക്‌സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്ത് കല്‍പനകള്‍. ഷിനാസ് കെ ജോസ്, സംഗീത് ജെയിന്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഡോണ്‍ മാക്‌സ് തന്നെയാണ് ചിത്രത്തിന് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നതും


മീരാ ജാസ്മിന്റെ വേഷം

ഒരിടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ തിരിച്ചെത്തുന്നു എന്ന പബ്ലിസിറ്റിയും സിനിമയ്ക്കുണ്ട്. ഷാസിയ അക്ബര്‍ എന്ന പൊലീസ് ഓഫീസറുടെ വേഷമാണ് മീരയ്ക്ക് ചിത്രത്തില്‍. ആദ്യമായാണ് മീര കാക്കി അണിയുന്നത്.


മറ്റ് താരങ്ങള്‍

മീരയ്‌ക്കൊപ്പം ശക്തമായ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായി അനൂപ് മേനോനും കനിഹയും കവിത നായരും എത്തുന്നു. ജോജു ജോര്‍ജ്ജ്, തമ്പി ആന്റണി, ഷെബിന്‍ ബെന്‍സണ്‍, അജയ് മാത്യു തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.


സംഗീത രംഗത്ത്

മിഥുന്‍ ഈശ്വറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. എസ് ജാനകി ഈ ചിത്രത്തിലെ ഒരു താരാട്ട് പാട്ട് പാടിക്കൊണ്ടാണ് തന്റെ സംഗീത യാത്ര അവസാനിക്കുന്നതായി പ്രഖ്യാപിച്ചത്. മീര ജാസ്മിന്‍ ആദ്യമായി പിന്നണിയില്‍ പാടിയതും ഈ ചിത്രത്തിലാണ്. ശ്രേയ ഘോഷാല്‍, വിജയ് യേശുദാസ്, യേശുദാസ് തുടങ്ങിയവര്‍ ആലപിച്ച പാട്ടുകളും ചിത്രത്തിലുണ്ട്. റോയ് പുറമാഠമാണ് ഗാനരചയ്താവ്.


അണിയറയില്‍

ഷട്ടര്‍ ബഗ്‌സ് ഫിലിം കമ്പനിയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. കിഷോര്‍ മണിയാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ഇനിയെല്ലാം വെള്ളിയാഴ്ച അറിയാം.


English summary
Meera Jasmine's 10 Kalpanakal is ready to hit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam