»   » സര്‍ക്കസില്‍ അനൂപ് മേനോനും മീര ജാസ്മിനും

സര്‍ക്കസില്‍ അനൂപ് മേനോനും മീര ജാസ്മിനും

Posted By:
Subscribe to Filmibeat Malayalam

സംവിധായകന്‍ അജി ജോണും അനൂപ് മേനോനും ഒന്നിയ്ക്കുന്ന ചിത്രത്തില്‍ നായികയായി മീര ജാസ്മിന്‍ അഭിനയിക്കുന്നു. സര്‍ക്കസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട വേഷമാണ് മീരയുടേതെന്ന് അജി പറയുന്നു. ജീവിതം ഒരു സര്‍ക്കസാണ്, നിങ്ങളുടെ ജോലിയും ഒരു സര്‍ക്കസാണ്- ഈ പ്രമേയത്തെ അടിസ്ഥാനമാക്കായാണ് ചിത്രം തയ്യാറാക്കുന്നതെന്നും സംവിധായകന്‍ പറയുന്നു.

ചിത്രത്തിന് തിരക്കഥ തയ്യാറാക്കുന്നത് അനൂപ് മേനോനാണ്. അനൂപ്, മീര എന്നിവര്‍ക്ക് പുറമേ ചിത്രത്തില്‍ ആസിഫ് അലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബറില്‍ സര്‍ക്കസിന്റെ ഷൂട്ടിങ് തുടങ്ങാനാണ് അണിയറക്കാരുടെ പദ്ധതി. പ്രധാനമായും അഞ്ചു കഥാപാത്രങ്ങളുള്ള ചിത്രം യഥാര്‍ത്ഥ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയായിരിക്കുമെന്നാണ് സംവിധായകനും തിരക്കഥാകൃത്തും പറയുന്നത്.

Anoop Menon and Meera Jasmine

അജി ജോണും അനൂപും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. ഇവര്‍ അവസാനമായി ഒന്നിച്ച ചിത്രം ഹോട്ടല്‍ കാലിഫോര്‍ണിയ ആയിരുന്നു. അജി ജോണ്‍ സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. നല്ലവന്‍, നമുക്ക് പാര്‍ക്കാന്‍, ഹോട്ടല്‍ കാലിഫോര്‍ണിയ എന്നീ ചിത്രങ്ങള്‍ ഒരുക്കിയത് അജി ജോണായിരുന്നു.

അഭിനയത്തില്‍ ശക്തമായ രണ്ടാംവരവ് നടത്തുന്ന മീരയ്ക്ക് ഇപ്പോള്‍ കൈനിറയെ ചിത്രങ്ങളുണ്ട്. ഷൂട്ടിങ് പുരോഗമിക്കുന്നവയും പൂര്‍ത്തിയായിക്കഴിഞ്ഞവയുമായി ഒരുപിടിചിത്രങ്ങള്‍ മീരയുടേതായി പുറത്തിറങ്ങാനുണ്ട്.

English summary
Meera Jasmine will romance Anoop Menon in ‘Circus’, an upcoming malayalam movie which is being directed by Aji John.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam