»   » തിരിച്ചുവരവില്‍ പുതിയ പരീക്ഷണങ്ങളുമായി മീരാജാസ്മിന്‍, പത്ത് കല്‍പനകളില്‍ ഒന്നിതോ?

തിരിച്ചുവരവില്‍ പുതിയ പരീക്ഷണങ്ങളുമായി മീരാജാസ്മിന്‍, പത്ത് കല്‍പനകളില്‍ ഒന്നിതോ?

Written By:
Subscribe to Filmibeat Malayalam

വിവാഹ ശേഷം സിനിമയില്‍ സജീവമാകുകയാണ് മീരാ ജാസ്മിന്‍. വളരെ ആലോചിച്ച് ഉറപ്പിച്ച ശേഷം മാത്രമേ ഒരു സിനിമ ചെയ്യുള്ളൂ എന്നും നടി തീരുമാനിച്ചിട്ടുണ്ട്. ചില ശക്തമായ തീരുമാനങ്ങളോടെ സിനിമയിലേക്ക് തിരിച്ചെത്തിയ മീര, പത്ത് കല്‍പനകള്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

മോഹന്‍ലാല്‍, മമ്മൂട്ടി, മീര ജാസ്മിന്‍...; സത്യന്‍ അന്തിക്കാടിന്റെ കണ്ണ് നനയിച്ച അഭിനേതാക്കള്‍

സ്ത്രീ പക്ഷ ചിത്രമായ പത്ത് കല്‍പനകളില്‍ മീര ജാസ്മിന്‍ ആദ്യമായി പൊലീസ് കുപ്പായം അണിയുകയാണ്. മറ്റൊരു പുതിയ തുടക്കം കൂടെ മീര പത്ത് കല്‍പനകളിലൂടെ കുറിയ്ക്കുന്നു... മറ്റൊന്നുമല്ല പിന്നണി ഗായികയായി അരങ്ങേറുന്നു.

 meera-jasmine

മിഥുന്‍ ഈശ്വര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച പാട്ട് മീര പാടിക്കഴിഞ്ഞു. മീരയുടെ പാട്ടില്‍ അണിയറ പ്രവര്‍ത്തകര്‍ സന്തുഷ്ടരായി എന്നാണ് കേള്‍ക്കുന്നത്. ഷാസിയ അക്ബര്‍ എന്ന ശക്തമായ പൊലീസ് ഓഫീസറായിട്ടാണ് മീര ചിത്രത്തിലെത്തുന്നത്.

പ്രശസ്ത ചിത്രസംയോജകന്‍ ഡോണ്‍ മാക്‌സ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പത്ത് കല്‍പനകള്‍. അനൂപ് മേനോന്‍ കേന്ദ്ര നായകനായി എത്തുന്ന ചിത്രത്തില്‍ കനിഹ, ജോജു ജോര്‍ജ്ജ്, അനുമോള്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

English summary
Meera Jasmine is all set for a comeback to Malayalam films with a strong role in the upcoming movie 10 Kalpanakal, which also marks the directorial debut of renowned editor Don Max. Interestingly, the film has much more to offer for the actress. Meera Jasmine has lend her voice for a song in the film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam