»   » ഗോസിപ്പിന് ഗുഡ്‌ബൈ മീര പുതിയ രൂപത്തില്‍ ഭാവത്തില്‍

ഗോസിപ്പിന് ഗുഡ്‌ബൈ മീര പുതിയ രൂപത്തില്‍ ഭാവത്തില്‍

Posted By:
Subscribe to Filmibeat Malayalam

ലോഹിതദാസിന്റെ സൂത്രധാരനിലൂടെ കടന്നുവന്ന് മലയാളിയുടെ ഹൃദയം കവര്‍ന്ന മീര ജാസ്മിന്‍ ഒന്നരവര്‍ഷത്തോളം ആര്‍ക്കും മുഖം കൊടുക്കാതെ, കൂടുതല്‍ കരുത്തോടെ ചാര്‍ജ്ജ്‌ചെയ്ത മനസ്സും ശരീരവുമായി ക്യാമറയ്ക്കു മുമ്പിലെത്തുമ്പോള്‍ ഗൌരവത്തോടെ സിനിമയെ കാണുന്ന അഭിനേത്രിയായി മാറിയിരിക്കുന്നു.

മലയാളസിനിമയില്‍ സ്ത്രീകഥാപാത്രങ്ങള്‍ക്ക് ശക്തി ശോഷണം സംഭവിച്ചത് മീര തിരിച്ചറിയുന്നുണ്ട്. ശോഭ, ഷീല, ഉര്‍വ്വശി, ശോഭന, മഞ്ജുവാര്യര്‍ ഇവരൊക്കെ ചെയ്തതുപോലുള്ള കാമ്പുള്ള കഥാപാത്രങ്ങള്‍ മലയാളസിനിമയില്‍ അന്യം നിന്നു പോയിരിക്കുന്നു എന്ന് അഭിപ്രായപ്പെടുന്ന മീര കഴിഞ്ഞ കുറേ മാസങ്ങളായ് മലയാള സിനിമകള്‍ കണ്ടിട്ടേയില്ലായെന്നും
സമ്മതിക്കുന്നു.

പുതിയ സംവിധായകരും രചയിതാക്കളും താരങ്ങളും ചേര്‍ന്ന് ഒരുക്കിയ മലയാളത്തിലെ പുതിയ ട്രെന്‍ഡ് ആശാവഹമാണെങ്കിലും
സ്ത്രീകേന്ദ്രകഥാപാത്രങ്ങളാവുന്ന എത്രചിത്രങ്ങളുണ്ടെന്നകാര്യവും പ്രസക്തമാണെന്ന് സ്ഥാപിക്കുന്നു. ബാബു ജനാര്‍ദ്ദനന്‍ തിരക്കഥയെഴുതിയ അച്ഛനുറങ്ങാത്ത വീടിന്റെ തുടര്‍ച്ചയായ ലിസമ്മയുടെ വീടാണ് മീരയുടെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കുന്നത്.

തെന്നിന്ത്യന്‍ ഭാഷകളില്‍ ഏറെ ശ്രദ്ധേയയായികൊണ്ടിരുന്ന മീരയുടെ വീഴ്ച വളരെപെട്ടെന്നായിരുന്നു.വീട്ടുകാരുമായുള്ള അകല്‍ച്ചയും രാജേഷുമായുള്ള പ്രണയവും പിന്നിട്ട് സെറ്റുകളില്‍ വൈകിയെത്തിയും മോശമായി പെരുമാറിയുമൊക്കെ മറ്റുള്ളവരുടെ എതിര്‍പ്പ് സമ്പാദിച്ച മീരയെ മാധ്യമങ്ങളും നന്നായി കൈകാര്യം ചെയ്തു.

നടന്‍മാരെ വളരെ സ്മൂത്തായി കൈകാര്യം ചെയ്യുന്ന ഗോസിപ്പ് കോളങ്ങള്‍ നടിമാരെ നിശിതമായി വിമര്‍ശിക്കുന്നസ്വഭാവം സിനിമയുടെ പിന്നാമ്പുറങ്ങളിലെ പ്രധാന സവിശേഷതയാണ്. മീരയ്ക്കും ഇതിന് ഇരയാകേണ്ടി വന്നു. വ്യക്തിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രയാസങ്ങളും സാഹചര്യങ്ങളും സ്വഭാവത്തിലും അടയാളപ്പെടുത്തും. ഒരു സെലിബ്രിറ്റിയും ഇതില്‍ നിന്ന് വ്യത്യസ്തമല്ല.

തന്റെ സ്വകാര്യജീവിതത്തിലേക്കുള്ള വാതിലുകള്‍ ഭദ്രമായ് അടച്ചുകൊണ്ടാണ് പ്രശസ്ത വാരികയ്ക്ക് മീര അഭിമുഖം അനുവദിച്ചത്. സിനിമകളില്‍ നിന്ന് മാറി യാത്രകളും മറ്റും നടത്തി ജീവിതത്തിലെ സ്വകാര്യമായ ആനന്ദത്തിലൂടെ ചാര്‍ജ്ജിംഗായ ഒരു മീരയാണ് പുതിയ കഥാപാത്രമാവാന്‍ തയ്യാറെടുക്കുന്നത്.

മീരയെ മലയാളം ഇനിയും ആവേശത്തോടെ ഏറ്റെടുക്കും എന്ന കാര്യം ഉറപ്പാണ്.നല്ല കഥാപാത്രങ്ങളെ മാത്രമെ സ്വീകരിക്കൂ എന്ന നിലപാടില്‍ഉറച്ചുനിന്നാല്‍ മീരയെ തേടി വരും നാളുകളില്‍ ശക്തമായ കഥാപാത്രങ്ങളെത്തുമെന്നതില്‍ തര്‍ക്കമില്ല. മാറുന്ന സിനിമയ്ക്ക് മീരയുടെ മാറ്റവും ഉള്‍ക്കൊള്ളാനാവാതെ വയ്യല്ലോ.

English summary
Meera Jasmine did some interesting and important roles before slipping under the radar.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam