»   » മീര നന്ദന്‍ വാക്ക് പാലിച്ചു, സ്വര്‍ണ നാണയങ്ങളുമായി തിരിച്ചെത്തി...

മീര നന്ദന്‍ വാക്ക് പാലിച്ചു, സ്വര്‍ണ നാണയങ്ങളുമായി തിരിച്ചെത്തി...

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ നിന്ന് ഇടവേളയെടുത്ത് ദുബായില്‍ ആര്‍ ജെ ആയി പോകുമ്പോള്‍ മീര നന്ദന്‍ വാക്ക് നല്‍കിയിരുന്നു, സിനിമ ഉപേക്ഷിക്കില്ല എന്നും നല്ല സിനിമകള്‍ കിട്ടിയാല്‍ തിരിച്ചെത്തുമെന്നും. ആ വാക്ക് മീര പാലിക്കുന്നു.

കല്യാണം കഴിക്കുന്നതിനോട് തീരെ താത്പര്യമില്ല എന്ന് മീര നന്ദന്‍, അതെന്താ?

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഗോള്‍ഡ് കോയിന്‍ എന്ന ചിത്രവുമായി തിരിച്ചെത്തിയിരിയ്ക്കുകയാണ് മീര നന്ദന്‍. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ മീര കേരളത്തിലേത്തി. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം.

മീര മടങ്ങി വരുന്നു

അങ്ങനെ തന്നെ നേതാവേ അഞ്ചെട്ടണം പിന്നാലെ എന്ന ചിത്രത്തിന് ശേഷം മീര നന്ദന്‍ മലയാളത്തില്‍ ചെയ്യുന്ന ചിത്രമാണ് ഗോള്‍ഡ് കോയിന്‍. ഇടയില്‍ നേര്‍ മുഖം എന്ന തമിഴ് ചിത്രത്തില്‍ മീര ഭാഗമായിരുന്നു.

എഫ് എം തിരക്കുകള്‍

അജ്മാനില്‍ ഗോള്‍ഡ് 101.3 എഫ് എമ്മില്‍ ജോലി ചെയ്യുന്നതിനിടെയാണ് മീരയുടെ ഇപ്പോഴത്തെ അഭിനയം. അതിനിടയില്‍ പഠനവും തുടരുന്നു. വിജെ ആയി വന്ന മീര നായികയായി, ഇപ്പോള്‍ ആര്‍ ജെയും.

ഗോള്‍ഡ് കോയിനില്‍ മീര

ഗോള്‍ഡ് കോയിന്‍ എന്ന ചിത്രത്തില്‍ സമൃതി ടീച്ചര്‍ എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്.. സണ്ണി വെയിനാണ് ചിത്രത്തിലെ നായകന്‍. ഗോപാല്‍ മാസ്റ്റര്‍, വാസുദേവ് മാസ്റ്റര്‍ എന്നിവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു.

ഗോള്‍ഡ് കോയിന്‍ എന്ന ചിത്രം

പ്രമോദ് ജി ഗോപാലാണ് ഗോള്‍ഡ് കോയിന്‍ എന്ന ചിത്രം എഴുതി സംവിധാനം ചെയ്തത്. നേനി എന്റര്‍ടൈന്‍മെന്റ് നിര്‍മിച്ച ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചുന്നത് മഞ്ജു ലാലാണ്. ഔസേപ്പച്ചനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിച്ചത്. ഇന്നലെ (ജൂണ്‍ 9) റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിയ്ക്കുന്നത്.

English summary
Meera Nandan back with Gold Coins

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam