»   » ഷാജി കൈലാസ് ചിത്രത്തില്‍ മീര നന്ദന്‍

ഷാജി കൈലാസ് ചിത്രത്തില്‍ മീര നന്ദന്‍

Posted By:
Subscribe to Filmibeat Malayalam
Meera Nandan
റിയാലിറ്റി ഷോയിലൂടെ ബിഗ് സ്‌ക്രീനിലേയ്ക്ക് ചുവടു വച്ച താരമാണ് മീര നന്ദന്‍. ആദ്യ ചിത്രമായ മുല്ല ഹിറ്റായില്ലെങ്കിലും മീരയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചു. പിന്നീടും മലയാളത്തില്‍ നിന്ന് ഒട്ടേറെ അവസരങ്ങള്‍ ഈ നായികയെ തേടി എത്തി.

കോളിവുഡിലും ഒരു കൈ നോക്കിയ നടി പക്ഷേ ഗ്ലാമര്‍ റോളുകള്‍ സ്വീകരിക്കില്ലെന്ന ഉറച്ച തീരുമാനത്തിലാണ്. കഥാപാത്രം ആവശ്യപ്പെട്ടാല്‍ പോലും ശരീരം പ്രദര്‍ശിപ്പിച്ചുള്ള അഭിനയത്തിന് തനിക്ക് കഴിയില്ലെന്ന് മീര തുറന്നു പറയുന്നു. ഈ നിലപാട് മൂലം നടിയ്ക്ക് പല അവസരങ്ങളും നഷ്ടമായിട്ടുമുണ്ട്.

എന്തായാലും ഇപ്പോള്‍ മീരയെ തേടി ഒരു നല്ല ഓഫര്‍ എത്തിയിരിക്കുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ആക്ഷന്‍ചിത്രങ്ങളുടെ രാജാവ് ഷാജി കൈലാസും കുടുംബസദസ്സുകളുടെ പ്രിയ നായകന്‍ ജയറാമും ഒന്നിക്കുന്ന ചിത്രത്തിലെ നായികാപദവി മീരയ്ക്ക് ലഭിച്ചിരിക്കുകയാണ്.

മദിരാശി എന്ന് പേരിട്ടിരിക്കുന്ന ചിത്രം മദ്രാസ് നഗരത്തിലെ അധോലോകത്തിന്റെ കഥ പറയുന്നു. ഒക്ടോബറോടെ ചിത്രം തീയേറ്ററുകളിലെത്തും. 21 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഷാജി കൈലാസ് ജയറാമുമൊത്ത് ഒരു ചിത്രം ചെയ്തത്. കിലുക്കാം പെട്ടി എന്ന് പേരിട്ട ചിത്രം ഷാജിയുടെ സിനിമാജീവിതത്തിലെ അവസാന കോമഡി ചിത്രവുമായിരുന്നു.

English summary

 Meera Nandan in Shaji Kailas's new movie 'Madirashi'.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam