»   »  അപകടം: മീര നന്ദന്‍ മുംബൈ പൊലീസില്‍ ഉണ്ടാവില്ല?

അപകടം: മീര നന്ദന്‍ മുംബൈ പൊലീസില്‍ ഉണ്ടാവില്ല?

Posted By: Super
Subscribe to Filmibeat Malayalam
കന്നഡച്ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടി മീര നന്ദന് പരുക്കേറ്റു. സംവിധായകന്‍ ശ്രീ രമേഷിന്റെ ചിത്രമായ ക്രോര്‍പതിയുടെ മൈസൂരിലെ ലൊക്കേഷനില്‍ വച്ചാണ് അപകടമുണ്ടായത്. മീരയുടെ ഇടതുകൈയ്ക്കാണ് പരുക്കേറ്റിരിക്കുന്നത്.

പാട്ടുസീന്‍ ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിനിടെ താന്‍ വേഗത്തില്‍ നടന്നപ്പോഴാണ് കാല്‍വഴുതിവീണ് പരുക്കേറ്റതെന്ന് മീര പറയുന്നു. അപകടത്തെത്തുടര്‍ന്ന് മീരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റ കൈയ്ക്ക് ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെത്തുടര്‍ന്ന് മീര അടുത്ത ദിവസം തന്നെ കൊച്ചിയിലേയ്ക്ക് പോയി.

കൊച്ചിയില്‍ വച്ച് ശസ്ത്രക്രിയ നടക്കുകയും ചൊവ്വാഴ്ചയോടെ മീര ആശുപത്രി വിടുകയും ചെയ്തു. അടുത്ത മൂന്നാഴ്ചത്തേയ്ക്ക് പൂര്‍ണവിശ്രമം വേണമെന്നാണത്രേ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

മലയാളത്തില്‍ റോഷന്‍ ആന്‍്ഡ്രൂസിന്റെ മുംബൈപൊലസ് ഉള്‍പ്പെടെയുള്ള ചിത്രത്തില്‍ മീര അഭിനയിക്കുന്നുണ്ട്. ഇപ്പോഴത്തെ ആരോഗ്യാവസ്ഥയില്‍ ഉടന്‍തന്നെ ഏതെങ്കിലും ചിത്രത്തിന്റെ സെറ്റില്‍ മീരയ്ക്ക് ജോയിന്‍ ചെയ്യാന്‍ കഴിഞ്ഞേയ്ക്കില്ല. മുംബൈ പൊലീസിന്റെ ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മാത്രമല്ല അടുത്ത ഒന്നരമാസത്തിനുള്ളില്‍ ചിത്രീകരണം അവസാനിയ്ക്കുകയും ചെയ്യും. അതിനാല്‍ത്തന്നെ ഈ അവസ്ഥയില്‍ തനിയ്ക്ക് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുമോയെന്നുതന്നെ അറിയില്ലെന്നാണ് മീര പറയുന്നത്.

കാറ്റും മഴയും എന്ന മറ്റൊരു ചിത്രത്തിലേയ്ക്കും മീര കരാറായിട്ടുണ്ട്, ഏപ്രില്‍ മാസത്തിലാണ് ഇതിന്റെ ചിത്രീകരണം ആരംഭിയ്ക്കുന്നത്.

English summary
Actress Meera Nanda, who was shooting for director Sri Ramesh's Kannada film, Crorepathi, in Mysore, met with an accident on the location and has injured her left arm.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam