»   » മീരയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് അവസാനമാകുന്നില്ല

മീരയെ ചൊല്ലിയുള്ള വിവാദങ്ങള്‍ക്ക് അവസാനമാകുന്നില്ല

Posted By:
Subscribe to Filmibeat Malayalam

ലോഹിതദാസിന്റെ സൂത്രധാരനിലൂടെ മലയാള സിനിമയിലേയ്ക്ക് കടന്നു വന്ന നടിയാണ് മീര ജാസ്മിന്‍. ടിവി ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം മലയാളത്തിന് സമ്മാനിച്ച മീരയ്ക്ക് പക്ഷേ തന്നെ വിടാതെ പിന്തുടരുന്ന വിവാദങ്ങള്‍ എന്നും തലവേദനയായിരുന്നു.

അഭിനയ പുരസ്‌കാരം നേടിയതിന് പിന്നാലെ മീര വീട്ടുകാര്‍ തന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന ആരോപണവുമായി രംഗത്തെത്തി. തനിയ്ക്ക് അച്ഛനോ അമ്മയോ സഹോദരിമാരോ ഇല്ലെന്ന് പ്രഖ്യാപിച്ച മീര പിന്നീട് അവരുമായി അകന്നു കഴിയുകയായിരുന്നു. കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിച്ച ഈ വാര്‍ത്തയില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തപ്പെട്ടത് നടിയുടെ കുടുംബമായിരുന്നു.

തുടര്‍ന്നും മീര സിനിമകളില്‍ അഭിനയിച്ചു പോന്നു. എന്നാല്‍ പതിയെ നടിയുടെ പെരുമാറ്റത്തെ പറ്റി സിനിമാലോകത്ത് നിന്ന് അത്ര സുഖകരമല്ലാത്ത വാര്‍ത്തകള്‍ ഉയര്‍ന്നു തുടങ്ങി. സെറ്റില്‍ തോന്നിയ സമയത്ത് കയറി വരികയും വഴക്കിട്ട് ഇറങ്ങിപ്പോവുകയും ചെയ്യുന്ന നടിയെന്ന ചീത്തപ്പേര് നടി സ്വന്തമാക്കി.

ഇതിനിടെ മീരയെ ചുറ്റിപറ്റി ഒരു പ്രണയകഥ പ്രചരിച്ചു. നടന്‍ പൃഥ്വിരാജിനെ മീര വിവാഹം ചെയ്തുവെന്നായിരുന്നു സിനിമാലോകത്തും പുറത്തും പരന്ന വാര്‍ത്ത.

താരസംഘടനയായ അമ്മയുമായുണ്ടായ പ്രശ്‌നങ്ങളും നടിയുടെ കരിയറില്‍ കരിനിഴല്‍ വീഴ്ത്തി. സംഘടനയുടെ നേതൃത്വത്തില്‍ നടന്ന സ്റ്റേജ് ഷോയില്‍ നിന്നും നടി വിട്ടു നിന്നതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം.

കമല്‍ സംവിധാനം ചെയ്ത മിന്നാമിന്നിക്കൂട്ടം എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്ന് നടി ഇറങ്ങിപ്പോവുക കൂടി ചെയ്തതോടെ കാര്യങ്ങള്‍ കൂടുതല്‍ വഷളായി.

മീര കഴിവുള്ള നടിയാണെന്ന് കണ്ട് സത്യന്‍ അന്തിക്കാട് ഇടക്കാലത്ത് തന്റെ ചിത്രങ്ങളില്‍ സ്ഥിരം നായികയാക്കിയിരുന്നത് ഈ തിരുവല്ലക്കാരിയെയായിരുന്നു. അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളില്‍ മീരയ്ക്ക് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ സമ്മാനിക്കുകയും ചെയ്തു കുടുംബസദസ്സിന്റെ പ്രിയ സംവിധായകന്‍. എന്നാല്‍ മോഹന്‍ലാല്‍ അടക്കമുള്ള നടന്‍മാരെ മണിക്കൂറുകളോളം സെറ്റില്‍ കാത്തിരിപ്പിച്ച് ക്ഷമ പരീക്ഷിച്ച മീരയെ സത്യനും കൈവിടുകയായിരുന്നു.

ഒടുവില്‍ മീര മാന്‍ഡലിന്‍ വിദഗ്ധനായ രാജേഷുമായി പ്രണയത്തിലാണെന്ന വാര്‍ത്ത പരന്നു. ഇക്കാര്യം നടി തുറന്ന് സമ്മതിയ്ക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് നടിയെ സിനിമാലോകത്ത് കാണാതെയായി. ഒടുവില്‍ അജ്ഞാതവാസം വെടിഞ്ഞ് തിരിച്ചു വന്ന നടി ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ലിസാമ്മയുടെ വീട് എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്തയാണ് ഒടുവില്‍ കേട്ടത്.

മീര തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഒന്നരവര്‍ഷം നീണ്ട വനവാസത്തിന് വിരാമമിട്ട് തിരിച്ചെത്തുന്ന മീരയുടെ സ്വഭാവത്തിലും മാറ്റം വന്നിട്ടുണ്ടാവുമെന്നായിരുന്നു ചലച്ചിത്രരംഗത്തുള്ളവരുടെ പ്രതീക്ഷ.

എന്നാല്‍ ലിസാമ്മയുടെ സെറ്റില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ അത്ര സുഖമൊന്നുമുള്ളതൊന്നുമല്ല. സെറ്റിലെത്തിയ ചാനലിന്റെ പ്രവര്‍ത്തകരോട് തട്ടിക്കയറിയും മൂഡ് ഓഫിന്റെ പേരില്‍ പത്രക്കാര്‍ക്ക് ഇന്റര്‍വ്യൂ നിഷേധിയ്ക്കുകയും മീര ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഇപ്പോള്‍ ലിസമ്മയുടെ വീടിനെ കുറിച്ച് ഒന്നും കേള്‍ക്കാനില്ല. മീരയും അപ്രത്യക്ഷയായിരിക്കുന്നു. മീര സഹകരിയ്ക്കാത്തതു മൂലം ചിത്രത്തിന്റെ ഷൂട്ടിങ്ങ് തടസ്സപ്പെടുകയാണെന്നാണ് മോളിവുഡിലെ സംസാരം.

ലിസമ്മയുടെ വീടിന്റെ കുറച്ച് ഭാഗങ്ങള്‍ കൂടിയേ ഇനി ചിത്രീകരിക്കാനുള്ളൂ. എന്നാല്‍ ഈ രംഗങ്ങള്‍ ഒഴിവാക്കാനും ആകില്ല. പക്ഷേ മീര സഹകരിക്കാത്തത് മൂലം ചിത്രം പാതിവഴിയിലാണ്. ഓണത്തിന് ചിത്രം തീയേറ്ററുകളിലെത്തിയ്ക്കാമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നത്. എന്നാല്‍ ഇപ്പോഴത്തെ സ്ഥിതിവിശേഷം അനുസരിച്ച് ക്രിസ്തുമസിന് പോലും പടം വെളിച്ചം കാണില്ലെന്നും ചിത്രവുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തുന്നു.

ലോഹിതദാസിന്റെ സൂത്രധാരനിലെ ശിവാനിയായി മലയാള സിനിമയിലേയ്ക്ക് ചുവടു വച്ച ജാസ്മിന്‍ മേരി ജോസഫിന് അധികം വൈകാതെ തന്നെ നല്ല അഭിനേത്രിയെന്ന പേര് സമ്പാദിക്കാനായി.

ടിവി ചന്ദ്രന്റെ പാഠം ഒന്ന് ഒരു വിലാപം എന്ന ചിത്രത്തിന്റെ പതിനഞ്ചു വയസ്സുകാരിയായ മുസ്ലീം പെണ്‍കുട്ടിയുടെ വികാരവിചാരങ്ങള്‍ മീര അതിന്റേതായ തീവ്രതയോടെ വെള്ളിത്തിരയിലെത്തിച്ചു. മീരയെ തേടി വന്ന ദേശീയ പുരസ്‌കാരം ഇതിനുള്ള അംഗീകാരമായിരുന്നു.

ഇതിന് പിന്നാലെ 2004 ഒക്ടോബര്‍ മാസത്തില്‍ വീട്ടുകാര്‍ തന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന പരാതിയുമായി മീര രംഗത്തെത്തി. തന്നെ താനാക്കി തീര്‍ത്ത, ഗുരുതുല്യനായ ലോഹിതദാസിനേയും അവര്‍ അപമാനിച്ചുവെന്നും നടി പറഞ്ഞു. ഈ സംഭവത്തിന് ശേഷം മീര തന്റെ വീട്ടുകാരുമായി അകന്നു.

2004ല്‍ കമല്‍ സംവിധാനം ചെയ്ത പെരുമഴക്കാലത്തില്‍ റസിയ എന്ന കഥാപാത്രമായി മീര മികച്ച പ്രകടനം കാഴ്ച വച്ചു.

എന്നാല്‍ പിന്നീട് കമല്‍ മീരയ്‌ക്കെതിരെ രംഗത്തെത്തി. തന്റെ ചിത്രമായ മിന്നാമിന്നിക്കൂട്ടത്തിന്റെ സെറ്റില്‍ നിന്ന് നടി ഇറങ്ങിപ്പോയതുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. മീരയുടെ കയ്യിലിരിപ്പ് ശരിയല്ലെന്ന് കമല്‍ തുറന്നടിച്ചു.

മീര കഴിവുള്ള നടിയാണെന്ന് കണ്ട് സത്യന്‍ അന്തിക്കാട് ഇടക്കാലത്ത് തന്റെ ചിത്രങ്ങളില്‍ സ്ഥിരം നായികയാക്കിയിരുന്നത് ഈ തിരുവല്ലക്കാരിയെയായിരുന്നു.അച്ചുവിന്റെ അമ്മ, രസതന്ത്രം, വിനോദയാത്ര തുടങ്ങിയ ചിത്രങ്ങളില്‍ മീരയ്ക്ക് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ സമ്മാനിക്കുകയും ചെയ്തു സത്യന്‍. എന്നാല്‍ സെറ്റില്‍ വൈകിയെത്തുന്ന മീരയുടെ സ്വഭാവം സത്യന്‍ അന്തിക്കാടിനേയും മുഷിപ്പിച്ചു. ഇന്നത്തെ ചിന്താവിഷയം എന്ന സിനിമയുടെ സെറ്റില്‍ സൂപ്പര്‍ താരം മോഹന്‍ലാല്‍ പോലും മേക്കപ്പണിഞ്ഞതിന് ശേഷം മീരയ്ക്കു വേണ്ടി മണിക്കൂറുകളോളം കാത്തിരിയ്‌ക്കേണ്ട സാഹചര്യം ഉണ്ടായി.

കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മാധ്യമങ്ങളില്‍ നിന്നുമൊഴിഞ്ഞ് നിന്ന അജ്ഞാതവാസത്തിലായിരുന്നു മീര ജാസ്മിന്‍. മീര മാന്‍ഡലിന്‍ വിദഗ്ധനായ രാജേഷുമായി പ്രണയത്തിലാണെന്ന വാര്‍ത്ത ഇതിനോടകം സിനിമാലോകത്ത് പ്രചരിച്ചു കഴിഞ്ഞിരുന്നു.

ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ലിസാമ്മയുടെ വീട് എന്ന ചിത്രത്തിലൂടെ മീര തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.എന്നാല്‍ താന്‍ മാറിയിട്ടില്ലെന്ന് മീര തെളിയിച്ചു. മീര വിട്ടു നില്‍ക്കുന്നതു മൂലം ചിത്രം ഇപ്പോള്‍ പ്രതിസന്ധിയിലായിരിക്കുകയാണെന്ന് സിനിമാലോകത്തുള്ളവര്‍ പറയുന്നു.

English summary
For Meera Jasmine, controversy is nothing new at all. She has been courting all kinds of controversies ever since she entered films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam