»   » മീര ജാസ്മിന് നന്നാകാന്‍ ഉദ്ദേശമില്ല?

മീര ജാസ്മിന് നന്നാകാന്‍ ഉദ്ദേശമില്ല?

Posted By:
Subscribe to Filmibeat Malayalam

ഇടക്കാലത്ത് ചിത്രങ്ങളൊന്നുമില്ലാതിരുന്ന മീര ജാസ്മിന്‍ ഇപ്പോള്‍ മടങ്ങിവരവിന്റെ പാതയിലാണ്. തെന്നിന്ത്യയില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് അഹങ്കാരമുള്ള താരമെന്ന ചീത്തപ്പേരുണ്ടാക്കിയ മീര, ഇപ്പോള്‍ രണ്ടാവരവിലും പഴയസ്വഭാവം കാണിക്കുന്നുവെന്ന് ആരോപണം ഉയര്‍ന്നുകഴിഞ്ഞു.

കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ പരിപാടി ഷാര്‍ജയില്‍ നടന്നപ്പോള്‍ താരങ്ങളുടെ കൂട്ടത്തില്‍ പ്രേക്ഷകര്‍ മീരയെ തിരഞ്ഞു. റിഹേഴ്‌സല്‍ ക്യാമ്പുകകളുടെ വീഡിയോകളിലും ഫോട്ടോഷൂട്ടിലുമെല്ലാമുണ്ടായിരുന്ന മീര സ്‌റ്റേജില്‍ എത്താതിരുന്നതെന്നതെന്താണെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. കാര്യം മറ്റൊന്നുമല്ല മീര തനിസ്വഭാവമായ വൈകിവരല്‍ പരിപാടി പുറത്തെടുത്തു. ഒടുക്കം അമ്മ അധികൃതര്‍ താരത്തെ പരിപാടികളില്‍ നിന്നും പുറത്താക്കുകയും ചെയ്തു.

Meera Jasmin

മീരയുടെ ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത മനോഭാവമാണിതിന് പുറകിലെന്നാണ് ചില സഹതാരങ്ങള്‍ പറയുന്നത്. ഷാര്‍ജിയിലും കൊച്ചിയിലുമായി പരിപാടി നടത്താനായിരുന്നു അമ്മയുടെ തീരുമാനം. ആദ്യം ഷാര്‍ജയിലെ പരിപാടിയാണ് തീരുമാനിച്ചത്. മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയ്‌ക്കെത്തിയിട്ടും മീര എത്തിയില്ല.

സൂപ്പര്‍താരങ്ങളുള്‍പ്പെടെ ഒരുമിച്ച് യാത്രചെയ്യുകയും ഭക്ഷണം കഴിയ്ക്കുകയും പരിപാടികള്‍ പരിശീലിയ്ക്കുകയും ചെയ്തപ്പോള്‍ മീരമാത്രം യാത്രചെയ്യാന്‍ മറ്റൊരു വിമാനവും മറ്റൊരു ഹോട്ടലും ആവശ്യപ്പെട്ടുവത്രേ. റിഹേഴ്‌സല്‍ ക്യാമ്പില്‍ മീരയെ എത്തിക്കാനായി പോയ ടാക്‌സി മണിക്കൂറുകള്‍ താരം താമസിച്ച ഹോട്ടലിന് മുന്നില്‍ കാത്തുകിടന്നെന്നും വളരെ വൈകിയാണ് തനിയ്ക്ക് അസുഖമാണെന്നും പരിപാടിയ്‌ക്കെത്തുന്നില്ലെന്നും മീര അധികൃതരെ അറിയിച്ചതെന്നും സഹപ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു.

റിഹേഴ്‌സലിനും മറ്റുമിടയില്‍ സഹതാരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറുന്നുവെന്നും മീരയ്‌ക്കെതിരെ ആരോപണമുണ്ട്. എല്ലാംകൊണ്ടും സഹികെട്ട അമ്മ ഭാരവാഹികള്‍ മീര പരിപാടിയില്‍ പങ്കെടുക്കുന്നതിനേക്കാള്‍ നല്ലത് പങ്കെടുക്കാതിരിക്കുന്നതാണ് എന്ന് തീരുമാനിയ്ക്കുകയായിരുന്നുവത്രേ. മീര ചെയ്യേണ്ടിയിരുന്ന നൃത്തങ്ങളും മറ്റും പിന്നീട് മറ്റുതാരങ്ങള്‍ അരങ്ങിലെത്തിക്കുകയായിരുന്നു.

മീര അസാധാരണമായ സ്വഭാവം കാണിക്കുന്നത് കാമുകനുമായി പിരിഞ്ഞതിന് പിന്നാലെയാണെന്നും മറ്റും ചില അടക്കം പറച്ചിലുകള്‍ സിനിമാ ലോകത്തുണ്ട്. എന്തായാലും രണ്ടാംവരവിലും മീര പതിവിന്‍പടി സ്വഭാവമാണ് കാണിക്കുന്നതെങ്കില്‍ അനുദിനമെന്നോണം പുതു നായികമാരെത്തുന്ന മലയാള സിനിമയില്‍ മീരയ്ക്ക് അധികകാലം നില്‍ക്കാന്‍ കഴിയില്ലെന്നകാര്യത്തില്‍ സംശയം വേണ്ട. അഹങ്കാരം കൊണ്ട് ഒന്നുമല്ലാതായിപ്പോയ നടിയെന്ന ദുഷ്‌പ്പേരുമാത്രമായിരിക്കും മീരയുടെ വിശേഷണമായി ബാക്കിയാവുക.

English summary
Actress Meera Jasmine was present during the rehearsals and other promo events of AMMA stage show, but she did not participate in the final sho

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam