»   » തന്മാത്രയിലെ ഇന്‍റിമേറ്റ് രംഗം കാണിച്ചു, പറഞ്ഞത് വളച്ചൊടിച്ചു, രൂക്ഷവിമര്‍ശനവുമായി മീര വാസുദേവ്!

തന്മാത്രയിലെ ഇന്‍റിമേറ്റ് രംഗം കാണിച്ചു, പറഞ്ഞത് വളച്ചൊടിച്ചു, രൂക്ഷവിമര്‍ശനവുമായി മീര വാസുദേവ്!

Posted By:
Subscribe to Filmibeat Malayalam
കൈരളിക്കും ബ്രിട്ടാസിനുമെതിരെ ആഞ്ഞടിച്ച് മീര

തന്മാത്രയിലൂടെ മലയാള സിനിമയില്‍ തുടക്കം കുറിച്ച അഭിനേത്രിയാണ് മീര വാസുദേവ്. കാക്കി, ഗുല്‍മോഹര്‍,വൈരം തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം. പുതിയ ചിത്രമായ ചക്കരമാവിന്‍കൊമ്പത്തിലൂടെയാണ് മീര തിരിച്ച് വരവ് നടത്തുന്നത്.

തിരിച്ച് വരവ് നടത്തുന്നതിനിടയില്‍ പ്രമുഖ ചാനലിന്റെ പരിപാടിയില്‍ താരം പങ്കെടുത്തിരുന്നു. പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. പരിപാടി ശ്രദ്ധിക്കപ്പെടുന്നതിന് വേണ്ടി തന്റെ വാക്കുകള്‍ ചാനല്‍ വളച്ചൊടിച്ചു. താന്‍ പോലും കാണാത്ത രംഗങ്ങള്‍ പരിപാടിയുടെ പ്രമോഷന് വേണ്ടി ഉപയോഗിച്ചുവെന്നും താരം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പരിപാടിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തി താരം രംഗത്ത് വന്നത്.

പ്രത്യേകം പറഞ്ഞിരുന്നു

വീട്ടില്‍ ചെറിയ മകനുണ്ടെന്നും അവന് കാണാന്‍ പറ്റുന്ന തരത്തിലായിരിക്കണം പരിപാടിയെന്നും നിര്‍ദേശിച്ചിരുന്നു. അഭിമുഖം നടത്തുന്ന ആള്‍ അമ്മയോട് എങ്ങനെ പെരുമാറുന്നുവെന്ന് നോക്കുന്നുണ്ടെന്നും പറഞ്ഞിരുന്നു.

പറഞ്ഞത് വളച്ചൊടിച്ചു

പരിപാടിയുടെ പോപ്പുലാരിറ്റി വര്‍ധിപ്പിക്കുന്നതിന് വേണ്ടി താന്‍ പറഞ്ഞ വാക്കുകള്‍ ചാനല്‍ അധികൃതര്‍ വളച്ചൊടിക്കുകയായിരുന്നു. കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ തന്മാത്രയിലെ ചില ഇന്റിമേറ്റ് സീനുകള്‍ ചേര്‍ക്കുകയുമാണ് ചെയ്തതെന്ന് താരം പറയുന്നു.

പരിപാടിയെക്കുറിച്ച് അറിയില്ലായിരുന്നു

പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും തനിക്ക് അറിയില്ലായിരുന്നു. പങ്കെടുക്കാമെന്ന് വാക്ക് നല്‍കിയതിനാലാണ് പങ്കെടുത്തത്. വാക്ക് പാലിക്കുക മാത്രമാണ് ചെയ്തതെന്നും താരം കുറിച്ചിട്ടുണ്ട്.

ശക്തയായ സ്ത്രീയാണ്

വിവേകവും ബുദ്ധിയുമുള്ള ആള്‍ക്കാരാണ് തന്നെ പിന്തുണയ്ക്കുന്നതെന്നാണ് വിശ്വസിക്കുന്നത്. സിനിമാപ്രവര്ത്തകരെ മുഴുവന്‍ അപമാനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ആര്‍ക്കെങ്കിലും സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ അവര്‍ നന്നാവട്ടെയെന്നാണ് താന്‍ ചിന്തിക്കുന്നതെന്നും താരം പറയുന്നു.

English summary
Meera Vasudev Facebook post about Channel programme.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X