»   » മിലിന്ദുമായുള്ള ലിപ് ലോക്കിനിടയില്‍ ചുണ്ടുകള്‍ മരവിച്ച് പോയിരുന്നു.. മോഹന്‍ലാലിന്‍റെ നായിക പറയുന്നത്

മിലിന്ദുമായുള്ള ലിപ് ലോക്കിനിടയില്‍ ചുണ്ടുകള്‍ മരവിച്ച് പോയിരുന്നു.. മോഹന്‍ലാലിന്‍റെ നായിക പറയുന്നത്

Posted By:
Subscribe to Filmibeat Malayalam
'ആ ലിപ് ലോക്കിന്‍റെ സമയത്ത് ചുണ്ടുകള്‍ മരവിച്ചു പോയി' മീരാ വാസുദേവ് | filmibeat Malayalam

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് മീര വാസുദേവ്. തെലുങ്കിലും തമിഴിലും മലയാളത്തിലും മാത്രമല്ല ബോളിവുഡ് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. തന്‍മാത്ര എന്ന ബ്ലസി ചിത്രത്തിലൂടെയാണ് താരം മലയാളത്തിലേക്ക് കടന്നുവന്നത്. അല്‍ഷിമേഴ്‌സ് ബാധിതനായ രമേശന്റെ സഹധര്‍മ്മിണിയായ ലേഖയെ ചിത്രം കണ്ട പ്രേക്ഷകര്‍ക്ക് മറക്കാന്‍ കഴിയില്ല.

വേണുവിനെ സഹിക്കുന്ന ബാലയ്ക്ക് ഒരു ദിവസം ലഭിക്കുന്ന പ്രതിഫലം? സ്ത്രീപദം താരങ്ങളുടെ ദിവസവേതനം അറിയുമോ?

ബിന്ദു പണിക്കറും സായ് കുമാറും സിനിമയില്‍ സജീവമല്ലാത്തതിന് പിന്നിലെ കാരണം? ആധിയോടെ ആരാധകര്‍

കരിയറിന്റെ തുടക്കത്തിലാണ് രണ്ട് കുട്ടികളുടെ അമ്മയായി വേഷമിടാന്‍ മീര സമ്മതിച്ചത്. യുവഅഭിനേത്രികളില്‍ പലരും അത്തരം കഥാപാത്രത്തെ സ്വീകരിക്കാന്‍ മടിച്ച് നില്‍ക്കുന്നൊരു സമയം കൂടിയായിരുന്നു അത്. സംവിധായകന്‍ പറഞ്ഞതിനനുസരിച്ച് ചെയ്തുവെന്നാണ് മീര വാസുദേവ് ആ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചാല്‍ നല്‍കുന്ന ഉത്തരം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് മീര ഇപ്പോള്‍.

മോഹന്‍ലാലിന്റെ നായിക

ബ്ലസി സംവിധാനം ചെയ്ത തന്‍മാത്രയെന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ നായികയായ മീര വാസുദേവിനെ മറന്നുകാണാനിടയില്ല. അല്‍ഷിമേഴ്‌സ് രോഗിയായ ഭര്‍ത്താവിനെ കൊച്ചുകുഞ്ഞിനെപ്പോലെ പരിചരിക്കുന്ന ലേഖയെന്ന കഥാപാത്രമായാണ് താരം ഈ സിനിമയില്‍ വേഷമിട്ടത്. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ശക്തമായ തിരിച്ചുവരവ്

മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ശക്തമായ തിരിച്ച് വരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെയാണ് മീര തിരിച്ച് വരവ് നടത്തുന്നത്.

ആസ്വദിച്ചാണ് ചെയ്യുന്നത്

അഭിനയത്തോട് അങ്ങേയറ്റം ആത്മാര്‍ത്ഥത പുലര്‍ത്തിയാണ് താരം മുന്നേറുന്നത്. ഏറ്റെടുത്ത കഥാപാത്രങ്ങളെ ഭംഗിയായി അവതരിപ്പിക്കാറുണ്ട്. അഭിനയമെന്ന ജോലി ഏറെ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും താരം പറയുന്നു.

ഹിന്ദി സിനിമയിലെ അനുഭവം

റൂള്‍സ് പ്യാര്‍ ക സൂപ്പര്‍ഹിറ്റ് ഫോര്‍മുല എന്ന ചിത്രത്തിലൂടെയാണ് മീര വാസുദേവ് ഹിന്ദിയില്‍ തുടക്കം കുറിച്ചത്. മിലിന്ദ് സോമനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ ഷൂട്ടിങ്ങിനെക്കുറിച്ചുള്ള അനുഭവങ്ങള്‍ താരം കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു.

ലിപ് ലോക്ക് സീന്‍ ചിത്രീകരിക്കുന്നതിനിടയില്‍

റോതങ്ങ് പാസില്‍ വെച്ചായിരുന്നു ആ രംഗങ്ങള്‍ ചിത്രീകരിച്ചിരുന്നത്. മിലിന്ദ് സോമനുമായുള്ള ലിപ് ലോക്ക് രംഗമായിരുന്നു ചിത്രീകരിക്കുന്നത്. മൈനസ് 23 ഡിഗ്രിയായിരുന്നു തണുപ്പ് കൈരളി ടിവിയിലെ ജെബി ജംക്ഷന്‍ പരിപാടിയില്‍ പങ്കെടുക്കവെയാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

തണുത്ത് മരവിച്ച് പോയിരുന്നു

തന്റെ ചുണ്ടുകള്‍ മരവിച്ച് പോയിരുന്നു ആ സീന്‍ ചിത്രീകരിക്കുന്ന സമയത്ത്. തന്റെ പരിഭ്രമം കണ്ടപ്പോള്‍ മിലിന്ദ് ഇക്കാര്യത്തെക്കുറിച്ച് ചോദിച്ചിരുന്നു. ചൂട് ചായ കുടിച്ചാണ് പിന്നീട് അത് പൂര്‍ത്തിയാക്കിയത്.

ഒറ്റ ടേക്കില്‍ പൂര്‍ത്തിയാക്കി

പ്രതിബന്ധങ്ങളെ തരണം ചെയ്താണെങ്കിലും ഒറ്റ ടേക്കില്‍ത്തന്നെ ആ രംഗം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നുവെന്ന് താരം പറയുന്നു. തണുപ്പായിരുന്നു അന്ന് വില്ലനായെത്തിയത്.

ആരാധികമാരുടെ ഭീഷണി

ആദ്യ ഹിന്ദി ചിത്രത്തില്‍ മിലിന്ദുമായുള്ള ലിപ് ലോക്ക് രംഗം കണ്ടതിന് ശേഷം ആരാധികമാര്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും താരം പറയുന്നു. നിരവധി പേരാണ് തന്നെ വിളിച്ച് വിരട്ടിയത്.

മോഹന്‍ലാലിന്റെ സിനിമയ്ക്കിടയിലും

ആദ്യ മലയാള ചിത്രമായ തന്‍മാത്രയില്‍ മോഹന്‍ലാലിന്റെ കൂടെ ഇടപഴകി അഭിനയിച്ചപ്പോഴും ഇതേ പോലെ സംഭവിച്ചിരുന്നു. നിരവധി പേരാണ് തന്നെ വിളിച്ചത്.

കാര്യമായി പ്രണയിച്ചതിനുള്ള ഭീഷണി

കാര്യമായി പ്രണയിച്ചതിന് ആരാധികമാരുടെ ഭാഗത്തു നിന്നും കേള്‍ക്കേണ്ടി വന്ന പഴിയെക്കുറിച്ചും താരം വിവരിക്കുന്നുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

English summary
Meera Vasudev in JB Junction , promo video getting viral.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam