»   » മോഹന്‍ലാലിനോടൊപ്പമുള്ള നഗ്നരംഗത്തില്‍ അഭിനയിക്കുന്നതിന് മീര വാസുദേവ് മുന്നോട്ട് വെച്ച നിര്‍ദേശം?

മോഹന്‍ലാലിനോടൊപ്പമുള്ള നഗ്നരംഗത്തില്‍ അഭിനയിക്കുന്നതിന് മീര വാസുദേവ് മുന്നോട്ട് വെച്ച നിര്‍ദേശം?

Posted By:
Subscribe to Filmibeat Malayalam
മോഹൻലാലിനൊപ്പമുള്ള നഗ്നരംഗം മീരക്കുണ്ടായിരുന്ന ഡിമാൻഡ്

മോഹന്‍ലാലിനെ നായകനാക്കി ബ്ലസി സംവിധാനം ചെയ്ത തന്മാത്ര ബോക്‌സോഫീസില്‍ മികച്ച വിജയം നേടിയിരുന്നു. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ചിത്രത്തില്‍ അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് അഭിനേത്രിയായ മീര വാസുദേവ്. കൈരളി ടിവിയില്‍ പ്രക്ഷേപണം ചെയ്യുന്ന ജെബി ജംഗ്ഷന്‍ പരിപാടിക്കിടയില്‍ സംസാരിക്കുകയായിരുന്നു താരം.

മിലിന്ദുമായുള്ള ലിപ് ലോക്കിനിടയില്‍ ചുണ്ടുകള്‍ മരവിച്ച് പോയിരുന്നു.. മോഹന്‍ലാലിന്‍റെ നായിക പറയുന്നത്

മോഹന്‍ലാലിനൊപ്പമുള്ള നഗ്നരംഗത്തെക്കുറിച്ച് സംവിധായകന്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. അക്കാര്യത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ മുന്‍നിര നായികമാരില്‍ പലരും ആ വേഷം വേണ്ടെന്ന് വെച്ചിരുന്നതായും താരം പറയുന്നു. മുന്‍നിര താരങ്ങള്‍ വേണ്ടെന്ന് വെച്ച കഥാപാത്രത്തെ മീര ഏറ്റെടുത്തപ്പോള്‍ അത് ബോക്‌സോഫീസില്‍ ഗംഭീര വിജയമായി മാറുകയായിരുന്നു. തന്‍മാത്രയിലെ അഭിനയത്തിന് മോഹന്‍ലാലിന് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു. മീരയുടെ കഥാപാത്രത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ബ്ലസിയുടെ തന്മാത്ര

മോഹന്‍ലാലും ബ്ലസിയും ആദ്യമായി ഒരുമിച്ചെത്തിയ ചിത്രമായിരുന്നു തന്മാത്ര. അല്‍ഷിമേഴ്‌സ് രോഗബാധിതനായ വ്യക്തിയുടെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

നഗ്നനായി അഭിനയിക്കാന്‍ തയ്യാറായി

ബ്ലസി ചിത്രങ്ങളില്‍ നഗ്നതയുടെ ആഘോഷമുണ്ടെന്നുള്ള വിമര്‍ശനങ്ങള്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. തന്മാത്രയിലെ മോഹന്‍ലാലിന്റെ നഗ്നരംഗമാണ് ഈ വിമര്‍ശനത്തിന് വഴി തെളിയിച്ചത്. മോഹന്‍ലാല്‍ പൂര്‍ണ്ണ നഗ്നനായി പ്രത്യക്ഷപ്പെടുന്ന രംഗം ചിത്രത്തിലുണ്ടായിരുന്നു. തിരക്കഥ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ത്തന്നെ ഇക്കാര്യത്തെക്കുറിച്ച് താന്‍ മോഹന്‍ലാലിനോട് സൂചിപ്പിച്ചിരുന്നുവെന്ന് ബ്ലസി ഒരഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നായികയെ കിട്ടാന്‍ ബുദ്ധിമുട്ടി

തന്‍മാത്രയിലെ നായികയായി അഭിനയിക്കുന്നതിന് മുന്‍നിര താരങ്ങളുള്‍പ്പടെ നിരവധി പേര്‍ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. മോഹന്‍ലാലിന്റെ നായികാ വേഷമായിട്ടും ചിത്രത്തിലെ നഗ്നരംഗമായിരുന്നു പലരെയും പിന്നോട്ട് വലിച്ചത്.

മീര വാസുദേവ് തയ്യാറായി

മുന്‍നിര അഭിനേത്രികള്‍ വേണ്ടെന്ന് വെച്ച ആ കഥാപാത്രത്തെ ഏറ്റെടുക്കാനുള്ള ധൈര്യം കാണിച്ചത് മീര വാസുദേവാണ്. ചിത്രത്തെക്കുറിച്ച് പറയുന്നതിനിടയില്‍ നഗ്നരംഗത്തെക്കുറിച്ചും സംവിധായകന്‍ വ്യക്തമാക്കിയിരുന്നുവെന്ന് താരം പറയുന്നു.

ചിത്രീകരിക്കുന്നതിന് മുന്‍പ്

ആ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് മീര ബ്ലസിയോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. സിനിമയുമായി ബന്ധപ്പെട്ടവര്‍ മാത്രമേ ആ രംഗം ചിത്രീകരിക്കുന്ന മുറിയില്‍ നില്‍ക്കാന്‍ പാടുള്ളുവെന്നായിരുന്നു താരം ആവശ്യപ്പെട്ടത്.

അന്ന് സെറ്റിലുണ്ടായവര്‍

സംവിധായകനായ ബ്ലസി, അസോസിയേറ്റ് ക്യാമറാമാന്‍, മോഹന്‍ലാല്‍, മോഹന്‍ലാലിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ്, തന്റെ ഹെയര്‍ സ്റ്റൈലിസ്റ്റ് തുടങ്ങിയവരായിരുന്നു ആ രംഗം ചിത്രീകരിക്കുമ്പോള്‍ മുറിയിലുണ്ടായിരുന്നതെന്ന് താരം പറയുന്നു. തന്റെ നിര്‍ദേശം അനുസരിച്ച് മറ്റുള്ളവരെ മാറ്റിനിര്‍ത്തുകയായിരുന്നു സംവിധായകന്‍.

മോഹന്‍ലാലാണ് പരിഭ്രമിക്കേണ്ടത്

മലയാള സിനിമയിലെ സൂപ്പര്‍ താരമായ മോഹന്‍ലാലാണ് അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതിനെക്കുറിച്ചോര്‍ത്ത് പേടിക്കേണ്ടത്. അതായിരുന്നു താന്‍ ചിന്തിച്ചത്. ഇക്കാര്യം അദ്ദേഹത്തിനോട് തന്നെ പറഞ്ഞിരുന്നു. ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും താന്‍ പറഞ്ഞിരുന്നുവെന്ന് മീര പറയുന്നു.

മറ്റ് താരങ്ങള്‍ വേണ്ടെന്ന് വെച്ചത്

മറ്റ് താരങ്ങള്‍ തന്മാത്രയില്‍ അഭിനയിക്കാന്‍ വിസമ്മതിച്ചതിനെക്കുറിച്ച് തനിക്കറിയില്ല. പക്ഷേ എന്തുകൊണ്ട് താന്‍ ആ വേഷം ഏറ്റെടുത്തുവെന്ന് അറിയാമെന്നും താരം പറയുന്നു.

മലയാളത്തിലെ തുടക്കം

തമിഴിലും തെലുങ്കിലുമൊക്കെ അഭിനയിച്ചിരുന്നുവെങ്കിലും മീര വാസുദേവ് മലയാളത്തില്‍ തുടക്കമിട്ടത് ബ്ലസി മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ തന്മാത്രയിലൂടെയാണ് . ഇന്നും ഈ സിനിമയാണ് താരത്തെ ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ വരുന്നതെന്ന് ആരാധകരും പറയുന്നു.

ആരാധകരുടെ പ്രതികരണം

മോഹന്‍ലാലിനൊപ്പം ഇഴുകിച്ചേര്‍ന്ന് അഭിനയിച്ച രംഗങ്ങള്‍ കണ്ട് ആരാധികമാര്‍ വിളിച്ചിരുന്നു. രൂക്ഷ വിമര്‍ശനമായിരുന്നു ചിലര്‍ ഉയര്‍ത്തിയത്. സിനിമ ഇറങ്ങിയതിന് ശേഷം നിരവധി പേരാണ് തന്നെ വിളിച്ചതെന്നും മീര പറയുന്നു.

അമ്മ വേഷം ചെയ്യാന്‍ തയ്യാറായി

കരിയറിന്റെ തുടക്കത്തിലാണ് രണ്ട് കുട്ടികളുടെ അമ്മയായി വേഷമിടാന്‍ മീര സമ്മതിച്ചത്. യുവഅഭിനേത്രികളില്‍ പലരും അത്തരം കഥാപാത്രത്തെ സ്വീകരിക്കാന്‍ മടിച്ച് നില്‍ക്കുന്നൊരു സമയം കൂടിയായിരുന്നു അത്. സംവിധായകന്‍ പറഞ്ഞതിനനുസരിച്ച് ചെയ്തുവെന്നാണ് മീര വാസുദേവ് ആ കഥാപാത്രത്തെക്കുറിച്ച് ചോദിച്ചാല്‍ നല്‍കുന്ന ഉത്തരം. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് മീര ഇപ്പോള്‍.

ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്നു

മലയാള സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം ശക്തമായ തിരിച്ച് വരവ് നടത്താനുള്ള തയ്യാറെടുപ്പിലാണ്. ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമയിലൂടെയാണ് മീര തിരിച്ച് വരവ് നടത്തുന്നത്.

പ്രമോ വീഡിയോ കാണൂ

ജെബി ജംക്ഷന്‍ പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. വീഡിയോ കാണൂ.

English summary
Meera Vasudev talking about Thanmathra.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam