»   » ദുല്‍ഖര്‍ ചെയ്തതാണ് ശരിയ്ക്കും ഹീറോയിസം; താരപുത്രനെ പൊക്കി മോഹന്‍ലാലിന്റെ നായിക പറയുന്നു

ദുല്‍ഖര്‍ ചെയ്തതാണ് ശരിയ്ക്കും ഹീറോയിസം; താരപുത്രനെ പൊക്കി മോഹന്‍ലാലിന്റെ നായിക പറയുന്നു

Written By:
Subscribe to Filmibeat Malayalam

താരപുത്രനെ പ്രശംസിച്ച് നടി മീര വാസുദേവന്‍. പറവ എന്ന ചിത്രം കണ്ടതിന് ശേഷമാണ് ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് മീര രംഗത്തെത്തിയത്. പോസിറ്റീവായ മാറ്റത്തിന് തുടക്കം കുറിയ്ക്കുകയാണ് ഈ താരപുത്രന്‍ എന്നാണ് മീരയുടെ അഭിപ്രായം.

സിനിമയെക്കാള്‍ വലിയ തന്റെ മോഹത്തെ കിറിച്ച് നിവിന്റെ നായിക.. ഒരിക്കലും അതിന് മുകളില്ല അഭിനയം!!

സൗബിന്‍ ഷഹീര്‍ സംവിധാനം ചെയ്ത പറവ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ കാണിച്ച ചങ്കൂറ്റമാണ് ശരിയ്ക്കും ഹീറോയിസം എന്ന് മീ വാസുദേവന്‍ പറയുന്നു. മീരയുടെ വാക്കുകളിലൂടെ തുടര്‍ന്ന് വായിക്കാം...

മമ്മൂട്ടിയുടെ ഉണ്ട!!... അരിയുണ്ടയോ ഗോതമ്പുണ്ടയോ അല്ല.. വെറും ഉണ്ട!!!

ഇമേജ് നോക്കാതെ ദുല്‍ഖര്‍

താരപുത്രന്മാര്‍ സിനിമയില്‍ വരുന്നത് നല്ല കാര്യമാണ്. ദുല്‍ഖര്‍ സല്‍മാന്‍ പറവ സിനിമയില്‍ എന്തു നല്ല റോള്‍ ആണ് ചെയ്തിരിക്കുന്നത്. എത്ര മനോഹരമായിട്ടാണ് ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇമേജ് നോക്കാതെയാണ് ദുല്‍ഖല്‍ സല്‍മാന്‍ ആ സിനിമയില്‍ അഭിനയിച്ചത്.

താരപുത്രന്മാര്‍ വരുമ്പോള്‍

താരപുത്രന്മാര്‍ സിനിമയിലേക്ക് വരുമ്പോള്‍ എപ്പോഴും സിനിമയ്ക്ക് പോസറ്റീവ് ആയ കാര്യമാണ് നല്‍കുന്നത്. ഒരു തരത്തിലുള്ള മാറ്റം കൊണ്ടുവരാനും അവര്‍ ശ്രമിക്കുന്നുണ്ട്. അവരുടെ രക്ഷിതാക്കളുടെ കഴിവ് കൂടി കിട്ടിയിട്ടുണ്ട്. മാത്രമല്ല പ്രേക്ഷകരുടെ സപ്പോര്‍ട്ട് ഉണ്ട്.

മോഹന്‍ലാല്‍ നായിക

ധാരാളം മലയാള സിനിമകളില്‍ മീര വാസുദേവന്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും, ഇന്നും തന്മാത്രയിലെ മോഹന്‍ലാലിന്റെ നായിക എന്ന നിലയിലാണ് മീര അറിയപ്പെടുന്നത്. തന്മാത്ര തനിക്ക് അത്രയും പ്രിയപ്പെട്ട ചിത്രമാണെന്ന് മീര പറയുന്നു.

പുതിയ ചിത്രം

ചക്കര മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലൂടെ തിരിച്ചുവരികയാണ് മീര. ജേര്‍ണലിസ്റ്റായ ടോണി ചിറ്റേറ്റുകുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ലൂസി മാത്യു എന്ന അമ്മ വേഷത്തിലാണ് മീര എത്തുന്നത്. തിരിച്ചുവരവിന് പറ്റിയ ചിത്രമാണെന്ന് തോന്നിയതുകൊണ്ടാണ് ഏറ്റെടുത്തത് എന്ന് മീര പറഞ്ഞു.

പ്രിയം മലയാളത്തോട്

മലയാളം, ബംഗാളി, ഹിന്ദി, മറാത്തിയില്‍ നിന്നൊക്കെ ഓഫര്‍ വരുന്നുണ്ട്. അതില്‍ മലയാളത്തിലാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. എനിക്ക് മലയാളം സിനിമ അത്രയും പ്രിയപ്പെട്ടതാണ്. മാത്രമല്ല നമ്മുടെ കഴിവ് തെളിയിക്കാന്‍ മലയാള സിനിമയില്‍ കഴിയും. ഇവിടുത്തെ സിനിമാ പ്രേമികള്‍ നല്ല തിരിച്ചറിവ് ഉണ്ട്. എല്ലാതരത്തിലുള്ള സിനിമകള്‍ കാണാനുള്ള ആഗ്രഹം അവര്‍ക്കുണ്ട്. നല്ല കഴിവുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും- മീര വാസുദേവന്‍ പറഞ്ഞു.

English summary
Meera Vasudevan praised Dulquar Salman

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X