»   » 250 ലധികം സിനിമകള്‍ ചെയ്‌തെങ്കിലും കരിയറില്‍ ബ്രേക്കായത് ആ സിനിമയാണ് , അംബികാ മോഹന്‍

250 ലധികം സിനിമകള്‍ ചെയ്‌തെങ്കിലും കരിയറില്‍ ബ്രേക്കായത് ആ സിനിമയാണ് , അംബികാ മോഹന്‍

Posted By: Nihara
Subscribe to Filmibeat Malayalam

ചിങ്ങപ്പെണ്ണിനു കണ്ണെഴുതാന്‍ എന്ന ആല്‍ബത്തിലൂടെയാണ് അംബികാ മോഹന്‍ അഭിനയ രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും വേഷമിട്ടു. മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതമാണ് അംബിക. വിവിധ ചാനലുകളിലായി നിരവധി പരമ്പരകളില്‍ അംബിക വേഷമിടുന്നുണ്ട്. ഇതുവരെയായി 250 ലധികം സിനിമകളും 50 സീരിയലുകളും ചെയ്തു.

കമല്‍ സംവിധാനം ചെയ്ത മേഘമല്‍ഹാര്‍ ആണ് അംബികയുടെ ആദ്യ സിനിമ. പിന്നീട് നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും കരിയറില്‍ ഏറ്റവും ബ്രേക്കായ ചിത്രമാണ് മീശമാധവന്‍ എന്ന് അംബിക പറഞ്ഞു. സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

അമ്മവേഷത്തില്‍ തിളങ്ങി

സൂപ്പര്‍ സ്റ്റാറുകളുടക്കം നിരവധി പേരുടെ അമ്മയായി അഭിനയിച്ചു. ജൂനിയര്‍ സീനിയര്‍ വ്യത്യാസമില്ലാതെ എല്ലാവരും തനിക്ക് അകമഴിഞ്ഞ പോത്സാഹനം നല്‍കിയെന്നും താരം പറഞ്ഞു.

പ്രേക്ഷകര്‍ സ്വീകരിച്ചു

സുകുമാരി, കവിയൂര്‍ പൊന്നമ്മ, കെപിഎസി ലളിത എന്നിവര്‍ക്കൊപ്പം തന്നെയും ആരാധകര്‍ സ്വീകരിച്ചു. താന്‍ ചെയ്ത അമ്മവേഷങ്ങളെല്ലാം നിറഞ്ഞ മനസ്സോടെ പ്രേക്ഷകര്‍ സ്വീകരിച്ചുവെന്നും അംബിക പറഞ്ഞു.

ബ്രേക്കായ ചിത്രത്തെക്കുറിച്ച്

ലാല്‍ജോസ് സംവിധാനം ചെയ്ത മീശമാധവനിലെ മാധവന്റെ അമ്മ വേഷമാണ് കരിയറില്‍ തനിക്ക് ബ്രേക്കായതെന്നും അംബിക പറഞ്ഞു.

സിനിമയ്ക്ക് പുറമേ സീരിയലുകളും

സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് സീരിയല്‍ ഓഫറുകള്‍ അംബികയെ തേടി വന്നത്. സീരിയലിലും താരത്തെ കാത്തിരുന്നത് അമ്മ വേഷങ്ങള്‍.

മിനിസ്‌ക്രീനില്‍ തിളങ്ങുന്നു

പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രമാണ് സാഗരത്തിലെ ടീച്ചറമ്മ. അംബികയെ മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത് ഈ സീരിയലിലൂടെയാണ്. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലിലാണ് ഇപ്പോള്‍ അംബിക അഭിനയിക്കുന്നത്.

English summary
Actress Ambika Mohan is talking about her films.The film Meeshamadhavan gave her more popularity. She is also popular mini screen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam