»   » ഫഹദിന്റെ പുതിയ കൂട്ടുകാരന്‍ മിസ്റ്റര്‍ ജൂനിയര്‍

ഫഹദിന്റെ പുതിയ കൂട്ടുകാരന്‍ മിസ്റ്റര്‍ ജൂനിയര്‍

Posted By:
Subscribe to Filmibeat Malayalam

ഫഹദ് ഫാസിലിനിപ്പോള്‍ തിരക്കോടു തിരക്കാണ്. ഒന്നിനു പിന്നാലെ ഒന്നെന്ന നിലയ്ക്ക് ഏറ്റെടുത്ത ഓരോ ചിത്രങ്ങളിലും അഭിനയിച്ചുകൊണ്ടിരിക്കുകയാണ് താരം. ഈ തിരക്കിനിടയിലും തനിയ്ക്ക് ലഭിച്ചിരിക്കുന്ന ഒരു പുതിയ സമ്മാനവുമായി ചെലവിടാനും ഫഹദ് സമയം കണ്ടെത്തുന്നുണ്ട്.

അടുത്ത സുഹൃത്തുക്കളായ വിശാലും പൂനവും ചേര്‍ന്ന് താരത്തിന് പിറന്നാള്‍ദിനത്തില്‍ സമ്മാനിച്ചിരിക്കുന്നത് ഒരു നായക്കുട്ടിയെയാണ്. കിട്ടിയ ഉടന്‍തന്നെ ഫഹദ് അതിന് മിസ്റ്റര്‍ ജൂനിയര്‍ എന്ന് പേരുമിട്ടു. ഇപ്പോള്‍ പുതിയ കൂട്ടുകാരന്റെ വിശേഷങ്ങള്‍ ഫഹദ് ട്വിറ്ററിലൂടെ ആരാധകരോട് പറയുന്നുമുണ്ട്. മിസ്റ്റര്‍ ജൂനിയര്‍ ചിന്തിക്കുന്ന രീതിയിലുള്ള ഒരുമനുഷ്യനായി മാറാന്‍ താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നാണ് താരം പറയുന്നത്.

Fahad Fazil

മിസ്റ്റര്‍ ജൂനിയറിനെ കൊഞ്ചിക്കുന്ന ഫഹദിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ വണ്‍ ബൈ ടു എന്ന ചിത്രത്തിന്റെ ഷൂട്ടിങ് തിരക്കുകളിലാണ് ഫഹദ്. ചിത്രത്തില്‍ ഫഹദ് ഒരു പൊലീസുകാരനായിട്ടാണ് എത്തുന്നത്. അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മുരളി ഗോപിയും അഭിനയിക്കുന്നുണ്ട്.

ഫഹദിന്റെ അടുത്ത റിലീസ് ഒളിപ്പോര് എന്ന ചിത്രമാണ്. ഓഗസ്റ്റ് 23നാണ് ഒളിപ്പോര് എത്തുന്നത്. സ്വന്തം ഐഡന്റിറ്റി മറച്ചുവച്ച് ബ്ലോഗെഴുതുന്ന ഒരാളായിട്ടാണ് ഫഹദ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഈ ചിത്രത്തില്‍ ഫഹദ് പാടുന്നുവെന്ന പ്രത്യേകതകൂടിയുണ്ട്.

English summary
Fahad Fazil is so excited nowadays. The reason being his new friend. He has found new friend in a puppy. Fahad has named it Mr Junior

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X