»   » ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ നിവിന്റെ നായികയെ കണ്ടോ, ഈ മിടുക്കിയെ നിങ്ങള്‍ക്കറിയാം

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ നിവിന്റെ നായികയെ കണ്ടോ, ഈ മിടുക്കിയെ നിങ്ങള്‍ക്കറിയാം

Written By:
Subscribe to Filmibeat Malayalam

നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തെ കുറിച്ച് ഇതിനോടകം പല വാര്‍ത്തകളും വന്നു. പ്രശസ്ത തമിഴ് സംവിധായകന്‍ ഗൗതം മേനോന്‍ അഭിനയിക്കുന്നു എന്നും, പിന്നീട് ഇല്ല എന്നും കേട്ടു.

പൂര്‍ണമായും ദുബായില്‍ വച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകുകയും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്യുകയും ചെയ്തു. എന്നിട്ടും ചിത്രത്തിലെ നായികയെ കുറിച്ച് മാത്രം ആരും ഒന്നും പറഞ്ഞു കേട്ടില്ല. എന്നാല്‍ കണ്ടോളൂ, നിവിന്റെ പുതിയ നായികയെ

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ നിവിന്റെ നായികയെ കണ്ടോ, ഈ മിടുക്കിയെ നിങ്ങള്‍ക്കറിയാം

ഇതാണ് നിവിന്റെ പുതിയ നായിക, റീബ മോണിക്ക ജോണ്‍

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ നിവിന്റെ നായികയെ കണ്ടോ, ഈ മിടുക്കിയെ നിങ്ങള്‍ക്കറിയാം

മോഡല്‍ രംഗത്തു നിന്നുമാണ് റീബ സിനിമാ ലോകത്തേക്ക് കടക്കുന്നത്.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ നിവിന്റെ നായികയെ കണ്ടോ, ഈ മിടുക്കിയെ നിങ്ങള്‍ക്കറിയാം

മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ കേരളീയര്‍ക്ക് പരിചിതമാണ് ഈ മുഖം. മത്സരത്തിലെ സെക്കന്റ് റണ്ണറപ്പറായിരുന്നു.

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ നിവിന്റെ നായികയെ കണ്ടോ, ഈ മിടുക്കിയെ നിങ്ങള്‍ക്കറിയാം

ദാത്രി ഹെയര്‍ ഓയിലിന്റേത് ഉള്‍പ്പടെ പല പരസ്യ ചിത്രങ്ങളിലും റീബ അഭിനയിച്ചിട്ടുണ്ട്

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ നിവിന്റെ നായികയെ കണ്ടോ, ഈ മിടുക്കിയെ നിങ്ങള്‍ക്കറിയാം

കൊച്ചിക്കാരിയായ റീബ പഠിക്കാന്‍ മിടുക്കിയാണ്. ഇപ്പോള്‍ ബാംഗ്ലൂരിലെ ക്രിസ്റ്റി യൂണിവേഴ്‌സിറ്റിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്തുകൊണ്ടിരിക്കുന്നു. വീട്ടില്‍ അച്ഛനും അമ്മയും ഒരു സഹോദരിയും സഹോദരനുമാണ് ഉള്ളത്

ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിലെ നിവിന്റെ നായികയെ കണ്ടോ, ഈ മിടുക്കിയെ നിങ്ങള്‍ക്കറിയാം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അരങ്ങേറാന്‍ കഴിയുന്ന സന്തോഷത്തിലാണ് ഇപ്പോള്‍ റീബ മോണിക്ക ജോണ്‍

English summary
Reba Monica John is making acting debut with the malayalam film ‘Jacobinte Swargarajyam’ helmed by Vineeth Sreenivasan.
Please Wait while comments are loading...

Malayalam Photos

Go to : More Photos