Just In
- 3 min ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 1 hr ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 1 hr ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
Don't Miss!
- Finance
രണ്ടാമത്തെ കള്ളിനന് സ്വന്തമാക്കി മുകേഷ് അംബാനി; നാലാമത്തെ റോള്‍സ് റോയ്സ്, വില ഏഴ് കോടി രൂപ
- News
ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങളെ അനുകൂലിക്കുന്നു:അടുത്ത ചർച്ചയിൽ പ്രതീക്ഷയെന്ന് കേന്ദ്ര കൃഷിമന്ത്രി
- Sports
IPL 2021: റെയ്ന സിഎസ്കെയില്‍ നിന്നു പുറത്തേക്ക്! നിലനിര്‍ത്തിയേക്കില്ല- കാരണങ്ങളറിയാം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹാരി ഐപിഎസിനൊപ്പം മേഘ്ന രാജ്
വളരെ പെട്ടെന്നായിരുന്നു മേഘ്ന രാജ് എന്ന നടി മലയാളത്തില്‍ മുന്നിരയിലേയ്ക്കെത്തിയത്. ബ്യൂട്ടിഫുള്‍ എന്ന ചിത്രം മുതലിങ്ങോട്ട് മേഘ്നയ്ക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. പ്രമുഖ സംവിധായകരുടെ മുന്‍നിര നടന്മാരുടെകൂടെയെല്ലാം മേഘ്ന ജോലിചെയ്തുകഴിഞ്ഞു. ഇപ്പോഴിതാ 2014ലെ ഒരു ബിഗ് ബജറ്റ് ചിത്രത്തിലേയ്ക്ക് കൂടി മേഘ്ന കരാറായിരിക്കുകയാണ്.
സിബിഐ സീരീസിലെ അഞ്ചാം ചിത്രത്തില്‍ സുരേഷ് ഗോപിയ്ക്കൊപ്പമാണ് മേഘ്ന അഭിനയിക്കാന്‍ പോകുന്നത്. പതിവുപോലെ എസ്എന്‍ സ്വാമി തിരക്കഥയെഴുതി കെ മധു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രധാന അന്വേഷണോദ്യോഗസ്ഥനായി എത്തുന്നത് സുരേഷ് ഗോപിയാണ്. ഇതുവരെയുള്ള സിബിഐ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി സേതുരാമയ്യര്ക്കുപകരം ഹാരി ഐപിഎസ് ആണ് ചിത്രത്തിലെ നായകന്. കുറച്ചുനാള്‍ മുമ്പേ തന്നെ മേഘ്നയായിരിക്കും ചിത്രത്തില്‍ നായികയെന്നുള്ള രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തിന്റെ കാര്യം മേഘ്നയുമായി ചര്‍ച്ച ചെയ്തതായി കെ മധു വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മേഘ്ന തന്നെയായിരിക്കും നായികയെന്നകാര്യം ഏതാണ്ട് തീര്‍ച്ചയായിരിക്കുകയാണ്.
ഞാനീ പ്രൊജക്ടര്‍ ഏറെ തല്‍പ്പരയാണ് മധു സാര്‍ ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. നേരത്തേ കരാര്‍ ഒപ്പുവെച്ച ചില ചിത്രങ്ങളുടെ ഡേറ്റുമായി ബന്ധപ്പെട്ട് ചെറിയ പ്രശ്നങ്ങളുണ്ട്. അത് പരിഹരിച്ചുകഴിഞ്ഞാല്‍ സിബിഐ ചിത്രത്തിന് ഡേറ്റ് നല്കാന് കഴിയുമെന്നാണ് പ്രതീക്ഷ- മേഘ്ന പറയുന്നു.
രണ്ടാമത്തെ തവണയാണ് കെ മധുവിനൊപ്പം മേഘ്ന ജോലിചെയ്യാന്‍ പോകുന്നത്. ബാങ്കിങ് ഹവേര്‍സ് എന്ന ചിത്രത്തിലാണ് നേരത്തേ മധുവിന് വേണ്ടി മേഘ്ന ജോലിചെയ്തത്.