»   » ഷൂട്ടിങ് തിരക്കനിടെ മേഘ്‌ന പരീക്ഷച്ചൂടില്‍

ഷൂട്ടിങ് തിരക്കനിടെ മേഘ്‌ന പരീക്ഷച്ചൂടില്‍

Posted By:
Subscribe to Filmibeat Malayalam
നടി മേഘ്‌നാ രാജ് പരീക്ഷച്ചൂടില്‍, സിനിമയിലെ പരീക്ഷയെക്കുറിച്ചല്ല പറഞ്ഞുവരുന്നത്, മേഘ്‌ന തന്റെ ബിരുദ പരീക്ഷയ്ക്കായി പഠിയ്ക്കുന്ന തിരക്കിലാണത്രേ ഇപ്പോള്‍. അടുത്തിടെ മോഹന്‍ലാല്‍ പ്രധാന വേഷത്തിലെത്തിയ റെഡ് വൈനിലൂടെ വീണ്ടും മലയാളികള്‍ക്ക് മുന്നിലെത്തിയ മേഘ്‌ന പുതിയൊരു കന്നഡ ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. ഇതിനിടെയാണ് പരീക്ഷയ്ക്കായുള്ള തയ്യാറെടുപ്പ്.

എനിയ്ക്കിപ്പോള്‍ ഒട്ടേറെ അവസരങ്ങള്‍ ലഭിയ്ക്കുന്നുണ്ട്,. ഒരു ചിത്രം കഴിയുമ്പോള്‍ അതിന് പിന്നാലെ മറ്റൊന്ന് എന്ന രീതിയില്‍ ചിത്രീകരണത്തിന്റെ തിരക്കുകളാണ്. എന്തായാലും ഇപ്പോള്‍ ഞാന്‍ പഠനത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുകയാണ്, തിരക്കിനിടയിലും ഏപ്രില്‍ മാസത്തില്‍ നടക്കാനിരിക്കുന്ന ബിരുദ പരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്നുണ്ട്- മേഘ്‌ന പറയുന്നു.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി മേഘ്‌ന സ്വദേശമായ ബാംഗ്ലൂരില്‍ത്തന്നെയാണ്. അടുത്ത മലയാളചിത്രമായ മെമ്മറീസിന്റെ ഫോട്ടോ ഷൂട്ടിനായി കേരളത്തിലേയ്ക്ക് വരുന്നതിന് മുമ്പ് പഠനം പൂര്‍ത്തിയാക്കുകയാണ് താരത്തിന്റെ ലക്ഷ്യം. തിരക്കുകാരണം ഇപ്പോള്‍ താന്‍ പാതിരാത്രികളില്‍ക്കൂടി ഉണര്‍ന്നിരുന്നു പഠിയ്ക്കുകയാണെന്നാണ് മേഘ്‌ന പറയുന്നത്. എന്തായാലും അഭിനയത്തിരക്കുകളില്‍ക്കിടയില്‍ പഠനം കളഞ്ഞുകുളിയ്ക്കാന്‍ ഇല്ലെന്ന നിലപാടിലാണ് താരം.

മേഘ്‌നയുടെ അടുത്ത ചിത്രമായ മെമ്മറീസില്‍ പൃഥ്വിരാജാണ് നായകന്‍, പൃഥ്വിയുടെ ഭാര്യയുടെ വേഷത്തിലാണ് ഇതില്‍ മേഘ്‌ന അഭിനയിക്കുന്നത്. പുതിയ കന്നഡച്ചിത്രത്തിന്റെ ചിത്രീകരണം ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു. മലയാളത്തില്‍ അടുത്തതായി പുറത്തിറങ്ങുന്ന മേഘ്‌നയുടെ ചിത്രം അപ്പ് ആന്റ് ഡൗണ്‍- മുകളില്‍ ഒരാള്‍ ഉണ്ട് ആണ്.

English summary
Come April and Meghana will be writing her exams in political science.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam