»   » അച്ഛന്റെ ആദര്‍ശങ്ങളോട് യോജിപ്പില്ല, മേഘ്‌ന രാജ് പുതിയ ചിത്രത്തിന് ഡേറ്റ് കൊടുത്തു!!

അച്ഛന്റെ ആദര്‍ശങ്ങളോട് യോജിപ്പില്ല, മേഘ്‌ന രാജ് പുതിയ ചിത്രത്തിന് ഡേറ്റ് കൊടുത്തു!!

By: Sanviya
Subscribe to Filmibeat Malayalam

ഇടവേളയ്ക്ക് ശേഷം മേഘ്‌ന രാജ് മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നരേയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹലേലൂയ ചിത്രത്തിലൂടെ. വളരെ ശക്തമായ കഥാപാത്രത്തെയാണ് മേഘ്‌ന രാജ് ചിത്രത്തില്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ ഹലേലൂയയ്ക്ക് ശേഷം മറ്റൊരു മലയാള ചിത്രത്തില്‍ മേഘ്‌ന രാജ് നായികയാകുന്നു.

യഥാര്‍ത്ഥത്തില്‍ ന്യൂ ജനറേഷന്‍ സ്റ്റാര്‍ ആരാണ്? മേഘ്‌ന രാജ് പറയുന്നു

എജെ സേവിയറിന്റെ സീബ്ര വരകള്‍ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്നതാണ് ചിത്രം. സജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം നോവലിന്റെ അതെ പേരില്‍ തന്നെയാണ് പുറത്തിറങ്ങുക. തുടര്‍ന്ന് വായിക്കൂ..

വിനയന്‍ മലയാളത്തിന് പരിചയപ്പെടുത്തിയ നടി

വിനയന്‍ സംവിധാനം ചെയ്ത യക്ഷിയും ഞാനും എന്ന ചിത്രത്തിലൂടെയാണ് മേഘ്‌ന രാജ് മലയാളത്തില്‍ എത്തിയത്. ആഗസ്റ്റ് 15, രഘുവിന്റെ സ്വന്തം റസിയ, ബ്യൂട്ടിഫുള്‍ തുടങ്ങിയ മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നരേയനൊപ്പം തിരിച്ചു വന്നു

ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം മേഘ്‌ന രാജ് മലയാളത്തിലേക്ക് തിരിച്ച് വന്ന ചിത്രമാണ് ഹലേലൂയ. നരേയനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

പുതിയ ചിത്രത്തിന്റെ കരാറില്‍ ഒപ്പു വച്ചു

പുതിയ ചിത്രത്തിന്റെ കരാറില്‍ ഒപ്പു വച്ചു. സീബ്രാ വരകള്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഒരു മാധ്യമ പ്രവര്‍ത്തകയുടെ വേഷത്തിലാണ് മേഘ്‌ന രാജ് എത്തുന്നത്. സജിന്‍ ലാലാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തകനായ അച്ഛന്റെ ആദര്‍ശങ്ങളോട് യോജിപ്പില്ല

100 ഡിഗ്രി സെല്‍ഷ്യസ് എന്ന ചിത്രത്തിന് ശേഷം മേഘ്‌ന രാജ് വീണ്ടും ജേണലിസ്റ്റിന്റെ വേഷം അണിയുന്ന ചിത്രം കൂടിയാണിത്. വളരെ ബോള്‍ഡ് കഥാപാത്രമായിരിക്കും ഇത്. രാഷ്ട്രീയ പ്രവര്‍ത്തകനായ അച്ഛന്റെ ആദര്‍ശങ്ങളെ വെല്ലുവിളിക്കുന്ന മാധ്യമ പ്രവര്‍ത്തക.

നിങ്ങളുടെ വാര്‍ത്തകള്‍ ഫില്‍മിബീറ്റിലേക്ക് അയച്ചു തരാം

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായനക്കാരുള്ള മൂവി പോര്‍ട്ടലായ ഫില്‍മി ബീറ്റിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയയ്ക്കാം.
സിനിമ, ടെലിവിഷന്‍, ഷോര്‍ട്ട് ഫിലിം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. വാര്‍ത്തകളും ഫോട്ടോകളും വീഡിയോകളും oim@oneindia.co.in എന്ന വിലാസത്തിലാണ് അയയ്ക്കേണ്ടത്. ഉചിതമായത് പ്രസിദ്ധീകരിക്കും. ഇമെയില്‍ വിലാസം, ഫോണ്‍ നന്പര്‍ എന്നിവ രേഖപ്പെടുത്താന്‍ മറക്കരുത്.

English summary
Meghana Raj To Play A Journalist Once Again!
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam