For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭര്‍ത്താവിന്‍റെ വിയോഗ ശേഷം പേര് പരിഷ്‌ക്കരിച്ച് മേഘ്‌ന രാജ്! ഇനി ഇങ്ങനെ! പ്രിയതമനോടുള്ള സ്‌നേഹമാണ്!

  |

  തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ക്ക് സുപരിചിതയായി മാറിയ താരമാണ് മേഘ്‌ന രാജ്. തെലുങ്കിലും തമിഴിലും മലയാളത്തിലുമൊക്കെയായി സജീവമായ താരത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകര്‍ നല്‍കിയത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് മേഘ്‌നയും ചിരഞ്ജീവി സര്‍ജയും വിവാഹിതരായത്. സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതിന് പിന്നാലെയായുള്ള വിവാഹം 2ാം വര്‍ഷത്തിലേക്ക് എത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ചിരഞ്ജീവി വിടവാങ്ങിയത്. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു ആ വിയോഗം.

  രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു ആ ദുരന്തം സംഭവിച്ചത്. കുഞ്ഞതിഥിക്കായി കുടുംബത്തിലെല്ലാവരും കാത്തിരിക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിത വേര്‍പാട്. നാല് മാസം ഗര്‍ഭിണിയായ മേഘ്‌ന ചിരുവിന്റെ നെഞ്ചില്‍ വീണ കരയുന്ന രംഗം കണ്ട് ആരാധകരും സങ്കടപ്പെട്ടിരുന്നു. അര്‍ജുന്‍ സര്‍ജയുടെ മരുമകനായ ചിരു സിനിമയിലും സജീവമാണ്. അമ്മാവന്റെ ചിത്രങ്ങളിലൂടെയായിരുന്നു അഭിനയ ജീവിതം തുടങ്ങിയത്. പ്രിയതാരം വിടവാങ്ങിയപ്പോള്‍ ആരാധകരും വിങ്ങിപ്പൊട്ടിയിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ പേര് മാറ്റിയിരിക്കുകയാണ് മേഘ്‌ന ഇപ്പോള്‍.

  മേഘ്‌ന രാജ് സര്‍ജ

  മേഘ്‌ന രാജ് സര്‍ജ

  മേഘ്‌നയും ചിരഞ്ജീവി സര്‍ജയും സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്നവരാണ്. രസകരമായ വീഡിയോയും പുതിയ സിനിമയെക്കുറിച്ചും കുടുംബത്തിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഇരുവരും എത്താറുണ്ട്. കസിന്‍സിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു ഒടുവിലായി ചിരു എത്തിയത്. വിങ്ങലോടെയായിരുന്നു എല്ലാവരും പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ തന്റെ പേര് മേഘ്‌ന രാജ് സര്‍ജ എന്നാക്കി മാറ്റിയിരിക്കുകയാണ് താരം ഇപ്പോള്‍.

  കുഞ്ഞിലൂടെ പുനര്‍ജനിക്കും

  കുഞ്ഞിലൂടെ പുനര്‍ജനിക്കും

  ചിരഞ്ജീവിയുടെ വിയോഗത്തില്‍ സര്‍വ്വം മറന്ന് പൊട്ടിക്കരയുന്ന മേഘ്‌നയെ കണ്ടപ്പോള്‍ എല്ലാവരും ഒരുപോലെ വേദനിപ്പിച്ചിരുന്നു. പ്രാര്‍ത്ഥനാ യോഗത്തില്‍ മൂകയായി മടങ്ങുന്ന താരത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. തന്റെ പ്രിയതമനെ രാജാവിനെപ്പോലെ യാത്രയാക്കിയവരോട് നന്ദി പറഞ്ഞും താരമെത്തിയിരുന്നു. കുഞ്ഞിലൂടെ പ്രിയതമന്‍ പുനര്‍ജനിക്കുമെന്നും എന്നും ആ സ്‌നേം തന്നോടൊപ്പമുണ്ടാവുമെന്നും താരം പറഞ്ഞിരുന്നു.

  മേഘ്‌നയുടെ ഭര്‍ത്താവ് അവസാനമായി കുറിച്ചത് | FilmiBeat Malayalam
  ആഘോഷമായ താരവിവാഹം

  ആഘോഷമായ താരവിവാഹം

  തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കൊണ്ടാടിയ താരവിവാഹങ്ങളിലൊന്ന് കൂടിയായിരുന്നു മേഘ്‌ന രാജിന്റേത്. പതിവില്‍ നിന്നും വ്യത്യസ്തമായി രണ്ട് രീതിയിലായാണ് വിവാഹം നടത്തിയത്. ക്രിസ്ത്രീയ ആചരപ്രകാരമുള്ള വിവാഹത്തിലും നിരവധി പേര്‍ പങ്കെടുത്തിരുന്നു. നസ്രിയ നസീം ഉള്‍പ്പടെ മലയാളത്തില്‍ നിന്നും നിരവധി പേരായിരുന്നു ഇവരുടെ വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയുമെല്ലാം അടുത്തിടെ വീണ്ടും വൈറലായിരുന്നു.

  ധ്രുവ് സര്‍ജ പറഞ്ഞത്

  ധ്രുവ് സര്‍ജ പറഞ്ഞത്

  ചിരഞ്ജീവി സര്‍ജയുടെ സഹോദരനും അഭിനേതാവുമായ ധ്രുവ് സര്‍ജ പങ്കുവെച്ച കുറിപ്പും വൈറലായി മാറിയിരുന്നു. ചേട്ടനില്ലാതെ നില്‍ക്കാനാവില്ലെന്നും തിരിച്ചുവന്നേ മതിയാവൂയെന്നുമായിരുന്നു ധ്രുവ് പറഞ്ഞത്. ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ധ്രുവിന്റെ ഫാം ഹൗസ്. അദ്ദേഹത്തിന് അന്ത്യവിശ്രമം ഒരുക്കിയതും ഇവിടെയായിരുന്നു. ധ്രുവിന്റെ വിവാഹത്തില്‍ മേഘ്‌ന ചിരുവിനും ധ്രുവിനും ചോറ് വാരി നല്‍കുന്നതിന്റെ വീഡിയോയും അടുത്ത കാലത്ത് വൈറലായിരുന്നു.

  അര്‍ജുനും സങ്കടത്തില്‍

  അര്‍ജുനും സങ്കടത്തില്‍

  മരുമകന്‍ ഇനിയില്ലെന്നറിഞ്ഞപ്പോള്‍ അര്‍ജുന്‍ സര്‍ജയും വികാരധീനനായിരുന്നു. മേഘ്‌നയെ ആശ്വസിപ്പിക്കാനാവാതെ നില്‍ക്കുന്ന താരത്തെയായിരുന്നു വീഡിയോയില്‍ കണ്ടത്. നിന്റെ പ്രിയപ്പെട്ട അങ്കിള്‍ വന്നുവെന്നും കണ്ണ് തുറന്ന് പതിവ് പോലെ തന്നെ നോക്കി സംസാരിക്കൂയെന്നും പറഞ്ഞായിരുന്നു അര്‍ജുന്‍ ചിരുവിന് അരികിലേക്ക് എത്തിയത്. മരുമകനൊപ്പമുള്ള മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ പങ്കുവെച്ചും അദ്ദേഹം എത്തിയിരുന്നു.

  ഉറച്ച തീരുമാനം

  ഉറച്ച തീരുമാനം

  മേഘ്‌നയ്ക്ക് അതിജീവിക്കാന്‍ കഴിയട്ടെയെന്നായിരുന്നു എല്ലാവരും ഒരുപോലെ ആശംസിച്ചത്. ജൂനിയര്‍ ചിരു വൈകാതെ തന്നെ എത്തുമെന്നും ഈ അവസ്ഥ മറികടന്നേ തീരൂയെന്നും അവര്‍ മേഘ്‌നയെ ഓര്‍മ്മിപ്പിച്ചിരുന്നു. പ്രിയതമനെ പേരില്‍ കൂടി ചേര്‍ത്ത് സ്‌നേഹം പ്രകടിപ്പിപ്പിച്ച മേഘ്‌നയ്ക്ക് ഗംഭീര കൈയ്യടിയാണ് ലഭിച്ചതും. മികച്ച തീരുമാനമാണ് ഇതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.

  English summary
  Meghna Raj's new name in Instagram, Meghna Raj Sarja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X