»   » നയന്‍സ് പോട്ടെ, നസ്‌റിയയ്ക്ക് മേഘ്‌നയുണ്ട്

നയന്‍സ് പോട്ടെ, നസ്‌റിയയ്ക്ക് മേഘ്‌നയുണ്ട്

Posted By:
Subscribe to Filmibeat Malayalam

നെയ്യണ്ടി എന്ന തമിഴ് ചിത്രത്തിന്റെ ഒരു ഗാനരംഗത്ത് തന്റെ മുഖവും മറ്റൊരു പെണ്‍കുട്ടിയുടെ ശരീരവും കാണിച്ചെന്ന് പറഞ്ഞ് നസ്‌റിയ ഇനിയൊരു പൊല്ലാപ്പുണ്ടാക്കാനില്ല. സംവിധായകനും നിര്‍മാതാവിനും എതിരെ പരാതി കൊടുത്ത നസ്‌റിയയ്ക്ക് തമിഴില്‍ പറഞ്ഞു വച്ച പല അവസരങ്ങളും നഷ്ടപ്പെടുകയും ചെയ്തിരുന്നു. അതിന് പിന്നാലെ പടം എട്ട് നിലയില്‍ പൊട്ടിയപ്പോള്‍ അത് താരത്തിന് വലിയ തിരിച്ചടിയുമായി.

അപ്പോഴാണ് തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം നയന്‍സും നസ്‌റിയയെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത്. തനിക്കുള്ള ജീവിത പരിജയവും അനുഭവവും വച്ച് നയന്‍സ് ശരിക്കും നസ്‌റിയയെ ഉപദേശിക്കുകയാണെന്ന് പറഞ്ഞാലും തെറ്റില്ല. പിന്നെയും പലരും ഒളിഞ്ഞും തെളിഞ്ഞും താരത്തെ വിമര്‍ശിച്ചു. എന്നാല്‍ ഇപ്പോഴിതാ ഒരാള്‍ നസ്‌റിയയ്ക്ക് പിന്തുണയുമായി വന്നിരിക്കുന്നു.

Nazriya Nazim and Meghna Raj

മലയാളത്തില്‍ സാമാന്യം ഹോട്ട് വേഷങ്ങളൊന്നും ധരിക്കാന്‍ മടിയില്ലാത്ത മേഘ്‌ന രാജാണ് നസ്‌റിയയ്ക്ക് പിന്തുണയുമായി രംഗത്ത് വന്നിരിക്കുന്നത്. നസ്‌റിയ ഒരു യാഥാസ്ഥിതിക കുടുംബത്തില്‍ നിന്ന് വന്ന കുട്ടിയാണ്. അങ്ങനെയുള്ള ഒരാളുടെ ഇത്തരത്തിലുള്ള നിലപാടുകളെ നമ്മള്‍ അംഗീകരിക്കണം. അതേ സമയം, താനായിരുന്നു നസ്‌റിയയുടെ സ്ഥാനത്തെങ്കില്‍ അത് അംഗീകരിക്കുമായിരുന്നെന്നും യുവ നായിക പറയുന്നു.

ഏതുതരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കണം എന്നത് വ്യക്തിപരമായ കാര്യമാണെന്നും മേഘ്‌ന പറഞ്ഞു. മാഡ് ഡാഡി എന്ന ചിത്രത്തില്‍ നസ്‌റിയയുടെ അമ്മയായി മേഘ്‌ന വേഷമിട്ടിട്ടുണ്ട്. അപ്പോള്‍ നസ്‌റിയയെ അല്പം അടുത്തറിഞ്ഞ് പറയുന്ന മേഘ്‌നയുടെ വാക്കും പരിഗണിക്കപ്പെടാവുന്നതാണ്! എന്നിട്ടുമെന്തേ രാജാറാണി എന്ന ചിത്രത്തില്‍ അഭിനയിച്ച നയന്‍സിന് നസ്‌റിയയെ മനസ്സിലാക്കാന്‍ കഴിയാതെ പോയി...

English summary
Meghana Raj, who is making her Sandalwood debut with Raja Huli, has spoken about the controversy that her dear friend Nazriya Nazim has come across in Tamil film industry.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam