»   » യൂറോപ്യന്‍ സംഗീതത്തില്‍ മേഘ്‌ന നൃത്തം

യൂറോപ്യന്‍ സംഗീതത്തില്‍ മേഘ്‌ന നൃത്തം

Posted By:
Subscribe to Filmibeat Malayalam
Meghana Raj
അടുത്തിടെയായി മേഘ്‌നയെ മലയാളം ചിത്രങ്ങളില്‍ കാണാനില്ലായിരുന്നു. ബാങ്കിങ് അവേഴ്‌സ് 10 ടു 4 എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ മേഘ്‌നയ്ക്ക് ഒരിടവേള വന്നു. പഠനവുമായി ബന്ധപ്പെട്ട് താന്‍ തിരക്കിലായിരുന്നുവെന്നാണ് നടി പറയുന്നത്. ഇപ്പോഴിതാ ഹാഷിം മരയ്ക്കാരുടെ പ്രിവ്യൂ എന്ന ചിത്രത്തിലൂടെ നടി വീണ്ടും മോളിവുഡിലെത്തുകയാണ്.

ചിത്രത്തില്‍ ഗസ്റ്റ് റോളിലാണ് പ്രത്യക്ഷപ്പെടുന്നതെങ്കിലും ഒരു മുഴുനീള ഗാനരംഗത്തില്‍ മേഘ്‌നയുണ്ടാവും. കേരളം ആസ്ഥാനമാക്കിയുള്ള റോക്ക് ഓഫ് എയ്ജസ് എന്ന ട്രൂപ്പിലെ 32 ഗായകരും ഒരു സംഘം യൂറോപ്യന്‍ മ്യൂസിക്കല്‍ ഇസ്ട്രുമെന്റ്‌സ് വിദഗ്ധരും ചേര്‍ന്ന് ഒരുക്കുന്ന ഗാനം ചിത്രത്തിന്റെ ഹൈലൈറ്റാണ്. ഈ ഗാനരംഗത്തില്‍ മേഘ്‌നയും ഉണ്ടാവും. തന്റെ കരിയറില്‍ ആദ്യമായി നടി മേഘ്‌നയായി തന്നെ സ്‌ക്രീനിലെത്താന്‍ പ്രിവ്യൂ അവസരമൊരുക്കി തന്നിരിക്കുകയാണെന്നും മേഘ്‌ന പറയുന്നു. സിനിമാലോകത്തെ ആളുകളുടെ ദൈനംദിന ജീവിതത്തിലെ കഥകളാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുന്നത്.

മറ്റൊരു മോളിവുഡ് ചിത്രം കൂടി മേഘ്‌നയുടെ കസ്റ്റഡിയിലുണ്ട്. സംവിധായകന്‍ രതീഷ് ഒരുക്കുന്ന ഗുഡ് ബാഡ് അഗ്ലിയിലാണ് നടി പ്രത്യക്ഷപ്പെടുക. സിനിമാകമ്പനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ബേസിലിന്റെ നായികയായാണ് നടി വേഷമിടുന്നത്.

English summary
Meghana is all the more excited as she'll be having an entire song filmed on her, although she does a cameo in the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam