»   » പ്രണയമില്ലെന്ന് മേഘ്‌ന; ഒഴിഞ്ഞുമാറി അനൂപ്

പ്രണയമില്ലെന്ന് മേഘ്‌ന; ഒഴിഞ്ഞുമാറി അനൂപ്

Posted By:
Subscribe to Filmibeat Malayalam

സിനിമാ താരങ്ങളുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ ചിലപ്പോള്‍ വേഗത്തില്‍ ഇല്ലാതാവും എന്നാല്‍ ചിലതാവട്ടെ ഏറെക്കാലം തുടര്‍ന്നുപോവുകയും ചെയ്യും. പ്രണയഗോസിപ്പുകളാണെങ്കില്‍ താരങ്ങള്‍ നിഷേധിക്കുകയോ അംഗീകരിക്കുകയോ ചെയ്യുമ്പോള്‍ നിലയ്ക്കാറാണ് പതിവ്. എന്നാല്‍ ഒരാള്‍ നിഷേധിയ്ക്കുകയും മറ്റൊരാള്‍ മൗനം പാലിയ്ക്കുകയും ചെയ്യുമ്പോള്‍ ഗോസിപ്പുകള്‍ക്ക് ശക്തികൂടാതിരിക്കുന്നതെങ്ങനെ?

ഇതാണ് ഇപ്പോള്‍ അനൂപ് മേനോന്റെയും മേഘ്‌ന രാജിന്റെയും കാര്യത്തില്‍ സംഭവിക്കുന്നത്. പലചിത്രങ്ങളിലും ഒന്നിച്ചഭിനയിച്ച മേഘ്‌നയും അനൂപും തമ്മില്‍ പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. എന്നാല്‍ ഗോസിപ്പുകള്‍ ശക്തിപ്രാപിച്ചപ്പോള്‍ മേഘ്‌ന ഇതൊന്നും സത്യമല്ലെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. തങ്ങള്‍ തമ്മില്‍ സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള സൗഹൃദം മാത്രമാണെന്നും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ചതിനാല്‍ പലര്‍ക്കും സംശയം തോന്നുന്നതാണെന്നുമാണ് മേഘ്‌ന പറഞ്ഞത്.

പ്രണയില്ലെങ്കില്‍ സ്വാഭാവികമായും ഇതിനെ പിന്താങ്ങിക്കൊണ്ട് അനൂപ് രംഗത്തെത്തേണ്ടതാണ്. എന്നാല്‍ ചാനല്‍ ഷോയില്‍ മേഘ്‌നയുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പിനെക്കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ അങ്ങനെയൊന്നില്ലെന്ന് അനുപ് ഉറപ്പിച്ച് പറഞ്ഞില്ല. പലതരം സംശയങ്ങള്‍ക്ക് പഴുതുകളിട്ടുകൊണ്ട് അനൂപ് വളരെ സൂത്രത്തില്‍ ആ ചോദ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറുകയാണുണ്ടായത്.

അനൂപുമായി പ്രണയമില്ലെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സിനിമാമേഘലയില്‍ നിന്നുള്ളയാളെയാണ് വിവാഹം കഴിയ്ക്കാന്‍ താല്‍പര്യമെന്നും പ്രണയവിവാഹത്തോട് ഇഷ്ടമാണെന്നും മേഘ്‌ന പറഞ്ഞിട്ടുണ്ട്.

English summary
In an interview to a prominent Malayalam channel, Anoop Menon was asked about his relationship with Meghna and he did not refuse it

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam