For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മേഘ്നയ്ക്കായി ചിരഞ്ജീവി നല്‍കിയ വിലപ്പെട്ട സമ്മാനം! കുഞ്ഞിലൂടെ പ്രിയതമനെ തിരികെ കൊണ്ടുവരുമെന്ന് താരം

  |

  സിനിമാലോകത്തെയും പ്രേക്ഷകരേയും വേദനയിലാഴ്ത്തിയാണ് ചിരഞ്ജീവി സര്‍ജ യാത്രയായത്. 39 കാരനായ താരത്തിന്റെ അപ്രതീക്ഷിത വിയോഗത്തെക്കുറിച്ച് അറിഞ്ഞതിന്റെ ഞെട്ടലില്‍ നിന്നും കുടുംബം ഇന്നും മുക്തരായിട്ടില്ല. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലായിരുന്നു ആ വേര്‍പാട്. നാലാം മാസം ഗര്‍ഭിണിയാണ് മേഘ്‌ന. ചിരഞ്ജീവി യാത്രയായിട്ട് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. ഇതിനിടയിലാണ് പ്രിയതമനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

  ചിരഞ്ജീവിക്കൊപ്പമുള്ള മനോഹരമായൊരു ഫോട്ടോയും മേഘ്‌ന പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലൂടെയുമായാണ് മേഘ്‌ന പ്രിയതമനെക്കുറിച്ച് എഴുതിയത്. ഇതിനകം തന്നെ പോസ്റ്റ് വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ കമന്റുകളുമായെത്തിയിട്ടുള്ളത്. കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  വാക്കുകള്‍ കിട്ടുന്നില്ല

  വാക്കുകള്‍ കിട്ടുന്നില്ല

  ചീരു, ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും എനിക്ക് നിന്നോട് പറയാൻ വാക്കുകൾ കിട്ടുന്നില്ല. നീയെനിക്ക് ആരായിരുന്നുവെന്നത് വാക്കുകളിൽ ഒതുക്കാനാവുന്നതല്ല. എന്റെ സുഹൃത്ത്, എന്റെ കാമുകൻ, എന്റെ ജീവിതപങ്കാളി, എന്റെ കുഞ്ഞ്, എന്റെ വിശ്വസ്തൻ, എന്റെ ഭർത്താവ്, ഇതിനൊക്കെ അപ്പുറമാണ് നീ. എന്റെ ആത്മാവിന്റെ ഒരു ഭാഗമാണ് ചീരു നീയെന്ന് മേഘ്ന പറയുന്നു.

  എനിക്ക് ചുറ്റുമുണ്ട്

  എനിക്ക് ചുറ്റുമുണ്ട്

  ഓരോ തവണയും വീടിന്റെ വാതിലിലേക്ക് നോക്കുമ്പോൾ ഞാൻ ഇതാ വീട്ടിലെത്തി എന്നു പറഞ്ഞുകൊണ്ട് നീ കടന്നുവരാത്തത് എന്റെയുള്ളിൽ അഗാധമായ വേദന സൃഷ്ടിക്കുന്നു. നിന്നെ ഒന്നു തൊടാൻ പോലുമാകാതെ എന്റെ ഹൃദയം വേദനിക്കുന്നു. വേദനിച്ച് വേദനിച്ച് പതിയെ ഒരായിരം തവണ ഞാൻ മരിക്കുന്നു. പക്ഷേ, ഒരു മാന്ത്രിക ശക്തിപോലെ നിന്റെ സാന്നിദ്ധ്യം ചുറ്റുമുള്ളതായി എനിക്ക് അനുഭവപ്പെടുന്നു. ഓരോ തവണ ഞാൻ തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ നീ എനിക്ക് ചുറ്റുമുണ്ട്.

  ഭർത്താവിന് അന്ത്യചുംബനം നൽകി നടി മേഘ്‌ന രാജ് | FilmiBeat Malayalam
  വിലപ്പെട്ട സമ്മാനം

  വിലപ്പെട്ട സമ്മാനം

  നീയെന്നെ ഒരുപാട് സ്നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിനക്കെന്നെ തനിച്ചാക്കാൻ കഴിയില്ല, അല്ലേ? നീ എനിക്കു നൽകിയ ഏറ്റവും വിലപ്പെട്ട സമ്മാനമാണ് നമ്മുടെ കുഞ്ഞ് നമ്മുടെ സ്നേഹത്തിന്റെ പ്രതീകം. ആ മധുര അത്ഭുതത്തിന് എക്കാലവും ഞാൻ നിന്നോട് കടപ്പെട്ടിരിക്കും. നമ്മുടെ കുഞ്ഞിലൂടെ, നിന്നെ ഭൂമിയിലേക്ക് തിരികെ കൊണ്ടുവരാൻ കാത്തിരിക്കുകയാണ് ഞാൻ.

  നീ എനിക്കൊപ്പം ജീവിക്കും

  നീ എനിക്കൊപ്പം ജീവിക്കും

  നിന്നെ വീണ്ടും കെട്ടിപ്പിടിക്കാൻ, വീണ്ടും ചിരിക്കുന്ന നിന്നെ കാണാൻ, മുറി മുഴുവൻ പ്രകാശം പരത്തുന്ന ചിരി കേൾക്കാൻ ഞാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഞാൻ നിനക്കായി കാത്തിരിക്കുന്നു. മറ്റൊരു ലോകത്ത് നീ എനിക്കായും കാത്തിരിക്കുന്നു. എന്റെ അവസാന ശ്വാസം വരെ നീ എനിക്കൊപ്പം ജീവിക്കും. നീ എന്നിൽ തന്നെയുണ്ട്. ഞാൻ നിന്നെ സ്നേഹിക്കുന്നു.

  സ്‌നേഹം അറിയിച്ച് താരങ്ങള്‍

  സ്‌നേഹം അറിയിച്ച് താരങ്ങള്‍

  പ്രിയതമന്റെ അപ്രതീക്ഷിത വിയോഗത്തില്‍ പൊട്ടിക്കരയുന്ന മേഘ്‌നയുടെ ചിത്രങ്ങളും വീഡിയോയും വൈറലായി മാറിയിരുന്നു. മേഘ്‌നയ്ക്ക് അതിജീവിക്കാന്‍ കഴിയട്ടെയെന്നായിരുന്നു എല്ലാവരും പറഞ്ഞത്. മേഘ്‌നയുടെ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റുമായെത്തിയിട്ടുള്ളത്. അഹാന കൃഷ്ണ, ഭാവന, ആന്‍ അഗസ്റ്റിന്‍, ശിവദ തുടങ്ങിയവരായിരുന്നു ആദ്യത്തെ പോസ്റ്റിന് കമന്റിട്ടത്.

   പ്രിയതമനൊപ്പമുള്ള ചിത്രം

  പ്രിയതമനൊപ്പമുള്ള ചിത്രം

  ചിരഞ്ജീവിയുടെ കരവലയത്തിലുള്ള ചിത്രവും മേഘ്‌ന പോസ്റ്റ് ചെയ്തിരുന്നു. അതീവ സന്തോഷത്തോടെ ചിരിച്ച് നില്‍ക്കുന്ന ഇരുവരേയുമാണ് ചിത്രത്തില്‍ കാണുന്നത്. ഭായ് ആന്‍ഡ് ദീയെന്ന് വിളിച്ച് നസ്രിയ ആയിരുന്നു ആദ്യമെത്തിയത്. ഭാവന, ശീലു എബ്രഹാം, വൈഗ, ഫഹദ് ഫാസില്‍, ദീപ്തി സതി, എന്നിവരും കമന്റുകളുമായെത്തിയിട്ടുള്ളത്.

  English summary
  Meghna Raj's emotional words about her husband Chiranjeevi Sarja
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X