»   » യഥാര്‍ത്ഥത്തില്‍ ന്യൂ ജനറേഷന്‍ സ്റ്റാര്‍ ആരാണ്? മേഘ്‌ന രാജ് പറയുന്നു

യഥാര്‍ത്ഥത്തില്‍ ന്യൂ ജനറേഷന്‍ സ്റ്റാര്‍ ആരാണ്? മേഘ്‌ന രാജ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

ബോളിവുഡ് താരം റണ്‍ബീര്‍ കപൂറാണ് യഥാര്‍ത്ഥ ന്യൂജനറേഷന്‍ സ്റ്റാര്‍ എന്ന് മേഘ്‌ന രാജ്. റണ്‍ബീറിന്റെ കടുത്ത ആരാധികയാണ് താനെന്നും അദ്ദേഹത്തെ കുറിച്ച് പറയാന്‍ വാക്കുകള്‍ മതിയാവില്ലെന്നും മേഘ്‌ന രാജ് പറയുന്നു.

കഥാപാത്രത്തിന് വേണ്ടി എന്ത് റിസ്‌ക്ക് എടുക്കാനും റണ്‍ബീര്‍ തയ്യാറാണ്. അതുക്കൊണ്ട് തന്നെയാണ് അദ്ദേഹതത്തെ തേടി ഇത്രയും മികച്ച കഥാപാത്രങ്ങള്‍ വരുന്നതെന്നും മേഘനരാജ് പറയുന്നു.

ranbir-megna

ബര്‍ഫി കണ്ടതിന് ശേഷമാണ് റണ്‍ബീറിനോട് ആരാധന കൂടിയതെന്നും മേഘന പറയുന്നു. 2012ല്‍ അനുരാഗ് കശ്യാപിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ബര്‍ഫി. ചിത്രത്തിലെ അഭിനയത്തിത്തലൂടെ റണ്‍ബീര്‍ മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് സ്വന്തമാക്കി.

ഉണ്ണി മുകുന്ദനും ആസിഫ് അലിയും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന അവരുടെ രാവുകള്‍ എന്ന ചിത്രത്തില്‍ മേഘ്‌ന രാജും അഭിനയിക്കുന്നുണ്ട്. ചിത്രത്തിന്റെ വര്‍ക്കുകള്‍ നടന്നു വരികയാണ്.

English summary
Megna Raj about Ranbir Kapoor.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam