»   » മനസ്സില്‍ കലയുള്ള വ്യക്തിയാണ് ദേവിക; ഭാര്യയെ കുറിച്ച് മുകേഷ് പറയുന്നു

മനസ്സില്‍ കലയുള്ള വ്യക്തിയാണ് ദേവിക; ഭാര്യയെ കുറിച്ച് മുകേഷ് പറയുന്നു

Posted By:
Subscribe to Filmibeat Malayalam

നര്‍ത്തകിയായ മേത്തില്‍ ദേവിക ഭര്‍ത്താവ് മുകേഷിനൊപ്പം നാടകാഭിനയ രംഗത്തേക്ക് കടക്കുകയാണ്. കന്നട നാടകകൃത്ത് ഗിരീഷ് കര്‍ണാടിന്റെ വിഖ്യാത നാടകമായ നാഗമണ്ഡലയുടെ മലയാള പുനരാവിഷ്‌കാരമായ നാഗയിലൂടെയാണ് ദേവികയുടെ നാടകാഭിനയ അരങ്ങേറ്റം.

കലകള്‍ക്കിടയില്‍ മതിലുകളില്ലെന്ന് ഈ നാടകാഭിനയത്തിലൂടെ ദേവിക മനസ്സിലാക്കിയെന്നാണ് ഭര്‍ത്താവും നടനുമായ മുകേഷ് പറയുന്നത്. മനസില്‍ കലയുള്ള വ്യക്തിയാണ് ദേവിക. അതുകൊണ്ടു തന്നെ രണ്ടുദിവസത്തെ ക്ലാസുകൊണ്ടു രംഗഭാഷ ദേവിക വശമാക്കിയെന്നും മുകേഷ് പറഞ്ഞു. ഭാര്യയുടെ അഭിനയത്തെ കുറിച്ച് മുകേഷ് പറയുന്നത് തുടര്‍ന്ന് വായിക്കാം....

മനസ്സില്‍ കലയുള്ള വ്യക്തിയാണ് ദേവിക; ഭാര്യയെ കുറിച്ച് മുകേഷ് പറയുന്നു

കന്നട നാടകകൃത്ത് ഗിരീഷ് കര്‍ണാടിന്റെ വിഖ്യാത നാടകമായ നാഗമണ്ഡലയുടെ മലയാള പുനരാവിഷ്‌കാരമായ നാഗയിലൂടെയാണ് ദേവികയുടെ നാടകാഭിനയ അരങ്ങേറ്റം.

മനസ്സില്‍ കലയുള്ള വ്യക്തിയാണ് ദേവിക; ഭാര്യയെ കുറിച്ച് മുകേഷ് പറയുന്നു

കലകള്‍ക്കിടയില്‍ മതിലുകളില്ലെന്ന് ഈ നാടകാഭിനയത്തിലൂടെ ദേവിക മനസ്സിലാക്കിയെന്നാണ് ഭര്‍ത്താവും നടനുമായ മുകേഷ് പറയുന്നത്. നാടകം ആത്മവിശ്വാസത്തോടെ അവതരിപ്പിക്കാന്‍ കഴിഞ്ഞതിന് പിന്നിലും അതാണെന്ന് മുകേഷ് പറഞ്ഞു.

മനസ്സില്‍ കലയുള്ള വ്യക്തിയാണ് ദേവിക; ഭാര്യയെ കുറിച്ച് മുകേഷ് പറയുന്നു

നാടകം വ്യത്യസ്തമായ കലയാണെന്നും വര്‍ഷങ്ങളുടെ ശിഷണവും അഭിനയ ശീലവും വേണം എന്നൊരു അഭിപ്രായമുണ്ട്. എല്ലാ കലകളിലുമുള്ള നാടകീയത നാടകത്തിലേക്ക് എത്തുമ്പോള്‍ ഇല്ലാതാക്കുന്നു. മനസില്‍ കലയുണ്ടെങ്കില്‍ നാടകത്തിന്റെ നാടകീയത വേഗം പഠിക്കാന്‍ സാധിക്കും. മനസില്‍ കലയുള്ള വ്യക്തിയാണ് ദേവിക അതുകൊണ്ടു തന്നെ രണ്ടുദിവസത്തെ ക്ലാസുകൊണ്ടു തന്നെ രംഗഭാഷ ദേവിക വശമാക്കിയെന്നും മുകേഷ് പറഞ്ഞു.

മനസ്സില്‍ കലയുള്ള വ്യക്തിയാണ് ദേവിക; ഭാര്യയെ കുറിച്ച് മുകേഷ് പറയുന്നു

ഛായമുഖിക്ക് ശേഷമുള്ള ഇടവേളയിലാണ് ദേവിക ജീവിതത്തിലേക്കു വരുന്നത്. ഞങ്ങള്‍ ഒരുമിച്ചൊരു നാടകം എന്ന സ്വപ്നം നാഗയിലൂടെ യാഥാര്‍ഥ്യമാവുകയായിരുന്നെന്നും മുകേഷ് പറയുന്നു.

മനസ്സില്‍ കലയുള്ള വ്യക്തിയാണ് ദേവിക; ഭാര്യയെ കുറിച്ച് മുകേഷ് പറയുന്നു

നൃത്തത്തിന് വര്‍ഷങ്ങളുടെ അഭ്യാസം വേണം, നാടകം അങ്ങനെയല്ല. ഒരു കല മനസിലുണ്ടെങ്കില്‍ കണ്ടും കേട്ടും പരിചയമുണ്ടെങ്കില്‍ അത് ശിക്ഷണത്തിലൂടെ ചെറിയ കാലയളവിലൂടെ വളരെ നന്നായി അവതരിപ്പിക്കുവാനാകും. ദേവികയ്ക്ക് അതിന് കഴിഞ്ഞു.

മനസ്സില്‍ കലയുള്ള വ്യക്തിയാണ് ദേവിക; ഭാര്യയെ കുറിച്ച് മുകേഷ് പറയുന്നു

രണ്ടുപേര്‍ക്കും തുല്യപ്രാധാന്യം കിട്ടുന്ന കഥയാണ് നാഗയിലേത്. എങ്കിലും ദേവിക അവതരിപ്പിക്കുന്ന റാണിയെന്ന കഥാപാത്രം ഒരുപടി മുന്നില്‍ നില്‍ക്കുന്നു എന്ന് മുകേഷ് പറഞ്ഞു.

മനസ്സില്‍ കലയുള്ള വ്യക്തിയാണ് ദേവിക; ഭാര്യയെ കുറിച്ച് മുകേഷ് പറയുന്നു

മുകേഷിന്റെ സഹോദരി സന്ധ്യ രാജേന്ദ്രന്‍ 20 വര്‍ഷങ്ങള്‍ക്ക് ശേഷം നാടകത്തിലേക്ക് മടങ്ങിവരുന്നു എന്ന പ്രത്യേകതയും നാഗയ്ക്കുണ്ട്. കുരുടമ്മ എന്ന കഥാപാത്രം ആരവതരിപ്പിയ്ക്കും എന്ന ചോദ്യം വന്നപ്പോള്‍ ദേവികയാണ് സന്ധ്യയുടെ പേര് നിര്‍ദ്ദേശിച്ചതെന്ന് മുകേഷ് പറഞ്ഞു.

English summary
Methil Devika is a good actor too says Mukesh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam