twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എട്ടാം വയസ്സില്‍ ആള്‍ദൈവം പീഡിപ്പിച്ചു, മീ ടൂ കാമ്പയിനില്‍ വീണ്ടും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

    By Aswini
    |

    Recommended Video

    മീ ടൂ ക്യാംപയിൻ: ആള്‍ദൈവം പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് ഗായിക | filmibeat Malayalam

    MeToo എന്ന ഹാഷ് ടാഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പീഡനത്തിനിരയായ സ്ത്രീകളും പുരുഷന്മാരും അനുഭവം പങ്കുവച്ച് 'മീ ടൂ' കാമ്പയിനിന്റെ ഭാഗമായി എന്നറിയിക്കുന്നു. ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകളാണ് ഈ കാമ്പയിനിലൂടെ പുറത്ത് വരുന്നത്.

    മുന്‍ഭര്‍ത്താവിനോട് പത്മപ്രിയ മഹാമനസ്‌കത കാണിയ്ക്കുന്നു, ഒരു സാധാരണ പെണ്ണല്ല ഇത്!!മുന്‍ഭര്‍ത്താവിനോട് പത്മപ്രിയ മഹാമനസ്‌കത കാണിയ്ക്കുന്നു, ഒരു സാധാരണ പെണ്ണല്ല ഇത്!!

    സിനിമാ രംഗത്തുള്ളവരും പറയാന്‍ മടിച്ച പല അനുഭവങ്ങളും തുറന്ന് പറയുന്നു. അക്കൂട്ടത്തിലിതാ ഒരാള്‍ കൂടെ. തെന്നിന്ത്യന്‍ സൂപ്പര്‍ ഗായിക തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് പങ്കുവയ്ക്കുന്നു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പീഡനത്തിന് ഇരയാകുന്നുണ്ട് എന്നാണ് ചിന്മയ് പറയുന്നത്.

    മഞ്ജുവിന്റെ സുജാതയ്‌ക്കെതിരെ പരാതി; വിവാദമാക്കി സിനിമ വിജയിപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ?മഞ്ജുവിന്റെ സുജാതയ്‌ക്കെതിരെ പരാതി; വിവാദമാക്കി സിനിമ വിജയിപ്പിക്കാനുള്ള സൈക്കോളജിക്കല്‍ മൂവാണോ?

    ചിന്മയ് എന്ന ഗായിക

    ചിന്മയ് എന്ന ഗായിക

    ആദ്യം ചിന്മയ് ആരാണെന്ന് പറയാം.. തമിഴ് സിനിമാ ലോകത്തെ പല മികച്ച പാട്ടുകളുടെയും ശബ്ദത്തിനുടമയാണ് ചിന്മയ്. കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന ചിത്രത്തിലെ 'ഒരു ദൈവം തന്ത പൂവേ...' എന്ന പാട്ട് പാടി ദേശീയ പുരസ്‌കാരം നേടിയെടുത്തിട്ടുണ്ട്.

    ബാലപീഡനം

    ബാലപീഡനം

    കുഞ്ഞുന്നാളുമുതല്‍ നേരിട്ട എല്ലാ പീഡനങ്ങളെ കുറിച്ചും ചിന്മയ് ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നു. സ്ത്രീകള്‍ മാത്രമല്ല പുരുഷന്മാരും പീഡനത്തിനിരയാകുന്നുണ്ട് എന്ന് പറയുന്ന ഗായിക, താന്‍ കണ്ട ചില അനുഭവങ്ങളെ കുറിച്ചും പറയുന്നുണ്ട്.

     എട്ടാം വയസ്സിലുണ്ടായ അനുഭവം

    എട്ടാം വയസ്സിലുണ്ടായ അനുഭവം

    അമ്മയ്‌ക്കൊപ്പം റെക്കോഡിങ് സ്റ്റുഡിയോയില്‍ പോയപ്പോള്‍ ഒരു ആള്‍ ദൈവത്തില്‍ നിന്ന് മോശമായ അനുഭവമുണ്ടായി. സ്റ്റുഡിയോയില്‍ ഞാന്‍ ഉറങ്ങുകയായിരുന്നു. അയാള്‍ എന്നെ തൊട്ടു. എന്റെ ശരീരത്തിലായിരുന്നില്ല അയാളുടെ കൈ. ഞാനപ്പോള്‍ തന്നെ അമ്മയോട് ചെന്ന് പറഞ്ഞു. അമ്മ ചെന്ന് ചോദിച്ചപ്പോള്‍ വാത്സല്യത്തോടെ തൊട്ടതാണെന്നായിരുന്നു പ്രതികരണം.

    തുറന്ന് പറയാനുള്ള മടി

    തുറന്ന് പറയാനുള്ള മടി

    എനിക്കറിയാവുന്ന പല സുഹൃത്തുക്കള്‍ക്കും പീഡനങ്ങള്‍ സഹിക്കേണ്ടി വന്നിട്ടുണ്ട്. ലൈംഗിക അതിക്രമത്തിന് ഇരയാകാത്ത സ്ത്രീകള്‍ ഇല്ല. സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്മാരും ഇത്തരം ലൈംഗിക പീഡനങ്ങള്‍ നേരിടുന്നുണ്ട്. സ്ത്രീകള്‍ക്കെന്ന പോലെ പുരുഷന്മാര്‍ക്കും ഇക്കാര്യം പുറത്ത് പറയാന്‍ ബുദ്ധിമുട്ടാണ്.

    ലൈംഗിക വിദ്യാഭ്യാസം വേണം

    ലൈംഗിക വിദ്യാഭ്യാസം വേണം

    ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നത് എന്തോ മോശം കാര്യമാണെന്ന ചിന്താഗതിയാണ് നമുക്ക്. ഇന്ത്യന്‍ സംസ്‌കാരത്തിന് ചേരുന്നതല്ല എന്ന മുടന്തന്‍ ന്യായം പറയും. എന്നാല്‍ ആ ന്യായങ്ങളൊക്കെ മാറ്റിവയ്‌ക്കേണ്ട സമയം കഴിഞ്ഞു.

    അത്യാവശ്യമാണ്

    അത്യാവശ്യമാണ്

    നമ്മുടെ കുട്ടികള്‍ക്ക് മാത്രമല്ല, വരും തലമുറയ്ക്കും സംരക്ഷണം നല്‍കാന്‍ ലൈംഗിക വിദ്യാഭ്യാസം അത്യാവശ്യമാണ്. എന്താണ് നല്ലത്, എന്താണ് ചീത്ത എന്ന് കുട്ടികള്‍ തിരിച്ചറിയണം.

    തുറന്ന് പറയാന്‍ ധൈര്യം വേണം

    തുറന്ന് പറയാന്‍ ധൈര്യം വേണം

    കുട്ടികളെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കുന്ന രോഗമുള്ളവരും, അതിക്രമികളും കുടുംബത്തിനുള്ളില്‍ ഉണ്ടെങ്കില്‍ അത് തുറന്ന് കാണിക്കാന്‍ മടിക്കുകയോ നാണക്കേട് വിചാരിക്കുകയോ ചെയ്യരുത് എന്ന് ചിന്മയ് പറയുന്നു.

    English summary
    MeToo: Chinmayi Sripaada Joins Global Social Media Campaign To Stop Sexual Harassment
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X