For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  പതിനഞ്ച് വയസ് മാത്രം പ്രായം!! ചുംബനരംഗങ്ങള്‍ ചെയ്യാൻ നിർബന്ധിച്ചു, സംവിധായകനെതിരേ സഞ്ജന ഗല്‍റാണി

  |

  മീ ടൂ ക്യാംപെയ്നുകൾ ഇന്ത്യൻ സിനിമയിൽ ശക്തതമായ ചലനം സൃഷ്ടിച്ച് മുന്നോറുകയാണ്. ഹോളിവുഡിൽ തുടങ്ങി ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും മീടൂ ക്യാംപെയ്നുകൾ സജീവമാകുകയാണ്. ഞെട്ടിപ്പിക്കുന്നതും അറപ്പിക്കുന്നതുമായ തുറന്നു പറച്ചിലുകളാണ് ബോളിവുഡിൽ നിന്ന് കേൾക്കാൻ സാധിച്ചത്.തെന്നിന്ത്യൻ സിനിമ ലോകത്തിൽ നിന്നും വെളിപ്പെടുത്തലുകൾ കുറവൊന്നും ഉണ്ടായിട്ടില്ല.

  ഒടിയൻ മാണിക്യന്റെ വരവ് വെറുതെയല്ല! കേരളത്തിലെ തിയേറ്ററുകളിൽ തരംഗമാകുന്നു ഒടിയൻ സെൽഫികൾ...

  ഏറ്റവും ഗ്ലാമറസായിട്ടുള്ള ഒരു മേഖലയാണ് സിനിമ മേഖല. ക്യാമറയ്ക്ക് മുന്നിലുള്ള ലോകം എല്ലാവരേയും ഏറെ ആകർഷിക്കുന്നതാണ്. എന്നാൽ അതിന്റെ മറു വശത്ത് എന്താണ് സംഭവിക്കുന്നതെന്ന് ദൂരെ നിന്ന് കാണുന്ന കാഴ്ചക്കാരന് ഒരിക്കലും മനസിലാവുകയില്ല. എന്നാൽ മീടൂ വെളിപ്പെടുത്തലിലൂടെ സിനിമ ലോകത്തെ ഏറ്റവും ദുഷ്കരമായ കാണാകാഴ്ചയാണ് പുറം ലോകത്ത് എത്തിയിരിക്കുന്നത്. ഇപ്പോഴിത കന്നട താരം സഞ്ജന ഗിൽറാണിയും മീടൂവെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.

  ബിഗ് സ്ക്രീനിൽ എത്തുന്നതിനു മുൻപ് നമ്പിയുടെ ജീവിതം ഡോക്യുമെന്ററിയാകുന്നു!! 'നമ്പി ദ സയന്‍റിസ്റ്റ്'

  സംവിധായകനെതിരെ ഗുരുതര ആരോപണം

  കന്നഡ സംവിധായകൻ രവി ശ്രീവാസ്തവയ്ക്കെതിരെയാണ് സഞ്ജന ഗിൽറാണിയാണ് ആരോപണവുമായി രംഗത്തെത്തിയത്. സംഭവം നടക്കുന്നത് 2006 ലാണ്. ബോളിവുഡ് ചിത്രമായ മ‌ർഡറിന്റെ റീമേക്കായ ഗെണ്ഡ ഹെണ്ഡത്തിയിൽ അഭിനയിക്കുമ്പോഴാണ് രവി തന്നോട് മോശമായി പെരുമാറിയതെന്ന് സഞ്ജന ഗിൽ‌റാണി ആരോപിക്കുന്നത്.

  ചുംബന രംഗങ്ങളിൽ അഭിനയിക്കണം

  തനിയ്ക്ക് അന്ന് 15 വയസ്സ് മാത്രമായിരുന്നു പ്രായം. ചുംബന രംഗങ്ങളിൽ അഭിനയിക്കാൻ അണിയറ പ്രവർത്തകരിൽ നിന്ന് നിരന്തംര സമ്മർദ്ദമുണ്ടായിരുന്നു. അതിലൂടെ തന്നെ ചൂഷണം ചെയ്തുവെന്നും താരം പറയുന്നുണ്ട്. തനിയ്ക്ക് നേരെ ചൂഷണ ശ്രമമുണ്ടായപ്പോൾ താനൊരു കൊച്ചുകുട്ടിയായിരുന്നു. ആഗ്രഹത്തിന്റെ പേരിൽ മാത്രമായിരുന്നു അന്ന് ഞാൻ സിനിമയിൽ എത്തിയതെന്നും സഞ്ജന കൂട്ടിച്ചേർത്തു.

  തെന്നിന്ത്യൻ പ്രേക്ഷകർക്ക് വേണ്ടി

  ഒരു സിനിമയിൽ അഭിനയിച്ചതിനു ശേഷം പഠനത്തിൽ തിരിച്ചു പോകാം എന്ന പ്ലാനുമായിട്ടാണ് താൻ അന്ന് എത്തിയത് . ആ സമയത്താണ് മാർഡർ എന്ന ബോളിവുഡ് ചിത്രം തന്നെ കാണിക്കുന്നത്. അത് കന്നഡയിൽ റീമേക്ക് ചെയ്യാൻ താൽപര്യമുണ്ടെന്ന് അറിയിക്കുന്നതും. എന്നാൽ അത് താൻ എതിർത്തിരുന്നു. തെന്നിന്ത്യൻ സിനിമ ആസ്വാദകരുടെ രീതിയ്ക്ക് അനുസരിച്ചേ ചിത്രം ചെയ്യാൻ സാധിക്കുകയുള്ളുവെന്ന് അവർ വ്യക്തമാക്കുകയായിരുന്നു.

  ഒരു ചുംബന രംഗത്തിൽ അഭിനയിച്ചു

  കരിയറിൽ ഏറ്റവും ആദ്യം വന്ന ചിത്രമായിരുന്നു അത്. അത് ഉപേക്ഷിക്കണ്ട എന്ന കരുതി ഒരു ചുംബന രംഗത്തിൽ അഭിനയിക്കാൻ സമ്മതിക്കുകയായിരുന്നു. ബാങ്കോക്കിൽവെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. എന്നാൽ അമ്മയേയും ഒപ്പം കൂട്ടാൻ അവർ വിസമ്മതിച്ചിരുന്നു. പക്ഷെ താൻ അമ്മയേയും കൊണ്ടായിരുന്നു ഷൂട്ടിന് എത്തിയത്. എന്നാൽ ലൊക്കേഷനിൽ അമ്മയെ കൊണ്ടു വരാൻ സമ്മതിച്ചില്ലായിരുന്നു.

  വൾഗറായി ചിത്രീകരിച്ചു

  കരാറിൽ ഒരോയൊരു ചുംബന രംഗം മാത്രമായിരുന്നു താൻ സമ്മതിച്ചിരുന്നത്. എന്നാൽ ഓരോ ദിവസം കഴിയുന്തോറും കിസ്സിങ് രംഗത്തിന്റെ എണ്ണം കൂടിക്കൂടി വന്നു. കൂടാതെ ക്യാമറ തന്റെ നെഞ്ചത്തും കാലുകളിലും വൾഗറായ രീതിയിൽ ഫോക്കസ് ചെയ്യാനും ഷൂട്ടു ചെയ്യാനും തുടങ്ങി. അത് താൻ എതിർപ്പോൾ തന്റെ കരിയർ തന്നെ നശിപ്പിക്കുമെന്നും പറയുന്നതെല്ലാം അനുസരിക്കണമെന്നും അവർ ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരുപാട് സ്വപ്നങ്ങളുമായിട്ടെത്തിയ പെൺകുട്ടിയായിരുന്നു ഞാൻ. എന്നാൽ അവർ എന്നെ ചൂഷണം ചെയ്തുവെന്നും സഞ്ജന പറയുന്നു.

  English summary
  #MeToo cry grows louder down South; Sanjjanaa Galrani accuses Kannada director Ravi Srivatsa of harassment

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more