»   » എം ജി ശ്രീകുമാറിന്റെ സിനിമയില്‍ മോഹന്‍ലാല്‍

എം ജി ശ്രീകുമാറിന്റെ സിനിമയില്‍ മോഹന്‍ലാല്‍

Posted By:
Subscribe to Filmibeat Malayalam
Mohanlal
പ്രശസ്ത പിന്നണി ഗായകന്‍ എം ജി ശ്രീകുമാര്‍ സിനിമ സംവിധായകനാകുന്നു. മോഹന്‍ലാലായിരിക്കും ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. 80കളിലും 90കളിലും ഇറങ്ങിയ മോഹന്‍ ലാല്‍ ചിത്രങ്ങള്‍ക്ക് ഗാനം ആലപിച്ച എം ജി ക്ക് മോഹന്‍ലാല്‍ തന്നെ തന്റെ ആദ്യ സിനിമയിലും അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കിരീടം, ചിത്രം, ഹിസ് ഹൈനസ് അബ്ദുള്ള എന്നീ സിനിമയില്‍ ലാലിനു വേണ്ടി ഗാനം ആലപിച്ചിരുന്നത് എം ജി ശ്രീകുമാറാണ്.

അതുകൊണ്ട് തന്നെ തന്റെ ചിത്രത്തില്‍ ഒരു പാട്ട് മോഹന്‍ ലാല്‍ പാടണമെന്നും സിനിമയുടെ കഥ മോഹന്‍ ലാലുമായി സംസാരിച്ചപ്പോള്‍ തന്നെ ഇഷ്ടപ്പെടുകയും സിനിമയില്‍ താന്‍ തന്നെ അഭിനയിക്കാമെന്ന് മോഹന്‍ ലാല്‍ സമ്മതിക്കുകയും ചെയ്തതായി എം ജി പറഞ്ഞു. ആദ്യമായാണ് ഒരു സിനിമ സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അര്‍ദ്ധനാരീശ്വരി എന്ന ചിത്രം എം ജി നിര്‍മ്മിച്ചിരുന്നു. എന്നാല്‍ അത് വേണ്ടത്ര വിജയം കൈവരിക്കാന്‍ സാധിച്ചില്ല.

കഥ എം ജിയുടേതാണെങ്കിലും തിരക്കഥ രചിക്കാന്‍ രണ്ട് പുതുമുഖങ്ങള്‍ കൂടെയുണ്ട്. തിരകഥ എഴുതി എത്രയും വേഗം സിനിമ തുടങ്ങാനാണ് പദ്ധതി. ഇപ്പോള്‍ സിനിമയെപ്പറ്റി കൂടുതല്‍ പറഞ്ഞാല്‍ അതിന്റെ ഭംഗി നഷ്ടപ്പെടുമെന്നാണ് എം ജി പറയുന്നത്. ചിത്രത്തിന്റെ നിര്‍മ്മാണവും സംഗീതവും നിര്‍വ്വഹിക്കുന്നത് എം ജി തന്നെയാണ്. അടുത്തിടെ ഇറങ്ങിയ നിരവധി ചിത്രങ്ങളില്‍ എം ജി സംഗീത സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

ലാല്‍ജോസിന്റെ സഹസംവിധായകനായ സലാം പാലപ്പെട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന 'റെഡ്‌വൈനി'ല്‍ മോഹന്‍ലാല്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഗൗരി മീനാക്ഷി പ്രൊഡക്ഷന്റെ ബാനറില്‍ ചിത്രം ഗിരീഷ് ലാലാണ് നിര്‍മിക്കുന്നത്. അതുപോലെ തന്നെ വരാന്‍ പോകുന്ന സെലിബ്രിറ്റി ക്രിക്കറ്റ് മാച്ചില്‍ കേരള സ്‌െ്രെടക്കേഴ്‌സ് ക്യാപ്റ്റന്‍ കൂടിയാണ് ലാല്‍. സിദ്ദിഖിന്റെ ലേഡീസ് ആന്റ് ജന്റില്‍മാന്‍, ജോണി ആന്റണിയുടെ ദൗത്യം എന്നിവയിലും ലാല്‍ അഭിനയിക്കുന്നുണ്ട്.

ഈ പ്രോജക്ടുകള്‍ക്കു ശേഷം മാത്രമേ എം ജിയുടെ ചിത്രത്തില്‍ അഭിനയിക്കുന്ന ഡേറ്റ് മേഹന്‍ ലാല്‍ നല്‍കുകയുള്ളൂ. ചിത്രം ഈ വര്‍ഷത്തെ മെഗാഹിറ്റാവുമെന്ന് എനിക്കുറപ്പുണ്ടെന്നും പക്ഷേ എല്ലാം മോഹന്‍ ലാലിന്റെ ഡേറ്റ് അനുസരിച്ചായിരിക്കുമെനന്നും എം ജി ശ്രീകുമാര്‍ അറിയിച്ചു.

English summary
Mohanlal would be the first choice for MG Sreekumar's first venture as a storywriter.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam