For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോനിഷയുടെ മരണത്തോടെയാണ് ആ വിശ്വാസം നഷ്ടപ്പെട്ടത്! വെളിപ്പെടുത്തലുമായി എംജി ശ്രീകുമാര്‍!

  |

  മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയ വിയോഗമായിരുന്നു മോനിഷയുടേത്. ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലുണ്ടായ അപകടത്തെത്തുടര്‍ന്നായിരുന്നു താരം മരിച്ചത്. വിടര്‍ന്ന കണ്ണുകളും നീണ്ട മുടിയുമായി സിനിമയിലെത്തിയ താരത്തെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റുകയായിരുന്നു. നമ്മെ മതിമറപ്പിക്കും വിധം പ്രതിഭ കൊണ്ട് ഭ്രമിപ്പിച്ച നക്ഷത്രക്കുഞ്ഞെന്നായിരുന്നു മോനിഷയെക്കുറിച്ച് എംടി വാസുദേവന്‍ നായര്‍ പറഞ്ഞത്.

  ആദ്യ സിനിമയിലൂടെ തന്നെ ഉര്‍വശി പട്ടം സ്വന്തമാക്കിയ മോനിഷ പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്നുണ്ട്. മോനിഷയുടെ മരണത്തോടെയാണ് തനിക്ക് ജോത്സ്യത്തിലുള്ള വിശ്വാസം നഷ്ടമായതെന്ന് എംജി ശ്രീകുമാര്‍ പറയുന്നു. ലേഖയ്‌ക്കൊപ്പം കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം ഇതേക്കുറിച്ച് പറഞ്ഞത്. ഈ അഭിമുഖത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ്.

   ജോത്സ്യത്തില്‍ വിശ്വാസമില്ല

  ജോത്സ്യത്തില്‍ വിശ്വാസമില്ല

  മലയാളികളുടെ പ്രിയപ്പെട്ട ഗായകരിലൊരാളാണ് എംജി ശ്രീകുമാര്‍. മോഹന്‍ലാലിന് വേണ്ടി പാടാനായി ജനിച്ച ഗായകനാണ് അദ്ദേഹമെന്നാണ് പലരും പറയാറുള്ളത്. ഇരുവരും ഒരുമിച്ചെത്തിയ പാട്ടുകളെല്ലാം വന്‍വിജയമായി മാറുകയും ചെയ്തിരുന്നു. സമയത്തിലും രാശിയിലുമൊക്കെ എത്രത്തോളം വിശ്വാസമുണ്ടെന്നായിരുന്നു അവതാരക എം ജി ശ്രീകുമാറിനോട് ചോദിച്ചത്.

   കിട്ടേണ്ടത് കിട്ടും

  കിട്ടേണ്ടത് കിട്ടും

  ഞാനങ്ങനെ ജോത്സ്യനെ പോയി കാണുന്നയാളൊന്നുമല്ല. പിന്നെ നമുക്കെന്തെങ്കിലും വിഷമം വരുമ്പോഴാണല്ലോ പെട്ടെന്ന് ഓടുന്നത്. ശുക്രനും കേതുവുമൊക്കെ എവിടെയാണെന്നും എന്തൊക്കെയാണെന്നുമൊക്കെ അന്വേഷിച്ചറിയുന്നത് അപ്പോഴാണല്ലോ, ഇതിലൊന്നും ഒരു കാര്യവുമില്ല. നമുക്ക് വരേണ്ടത് എപ്പോഴായാലും വരും. കിട്ടേണ്ടത് കിട്ടും. ഒരടിയാണ് കിട്ടേണ്ടതെങ്കില്‍ അതും കിട്ടും.

  കഥ കേട്ടിട്ടുണ്ട്

  കഥ കേട്ടിട്ടുണ്ട്

  മുന്‍പ് ഞാനൊരു കഥ കേട്ടിട്ടുണ്ട്. അത് എല്ലാവരും കേട്ടുകാണും. ഒരാളെ 12 മണിക്ക് പാമ്പ് കൊത്തി നീ ചത്തുപോവുമെന്ന് പറഞ്ഞു. അയാള്ക്ക് സംഭവിക്കേണ്ടതാണ്. പുള്ളി ഹൈറേഞ്ചിലൂടെ ജീപ്പോടിച്ച് പോവുകയാണ്. അപ്പോള്‍ എങ്ങനെ പാമ്പ് കടിക്കും, സാധ്യതകളൊന്നുമില്ല. ജീപ്പിനകത്തെല്ലാം തപ്പിനോക്കി. പാമ്പൊന്നുമില്ല. കൂട്ടുകാര്‍ക്കൊപ്പം പോവുകയാണ് അദ്ദേഹം. ജീപ്പിന്റെ സൈഡിലാണ് കൈപിടിച്ചത്. ഇതിനിടയില്‍ ഒരു പരുന്ത് മൂര്‍ഖന്‍ പാമ്പിനെ കൊത്തുപ്പറക്കുന്നുണ്ടായിരുന്നു. പരുന്തിനെ മൂര്‍ഖന്‍ കൊത്തിയതോടെ ഇത് നേരെ താഴെ ഇയാളുടെ കൈയ്യിലേക്ക് വീഴുകയായിരുന്നു. കറക്റ്റ് 12 മണിയായിരുന്നു.

  ഉദാഹരണങ്ങള്‍ നിരവധി

  ഉദാഹരണങ്ങള്‍ നിരവധി

  ഒരുപാട് ഉദാഹരണങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. മോനിഷയുടെ കാര്യം. അത് തന്നെ ഏറ്റവും വലിയ ഉദാഹരണമാണ്. കല്യാണം കഴിച്ച് രണ്ട് കുട്ടികളുടെ അമ്മയാവുമെന്നൊക്കെയായിരുന്നു പ്രവചനം. ഇത് കഴിഞ്ഞ് രണ്ടാഴ്ച കഴിയുന്നതിനിടയിലായിരുന്നു ആ വിയോഗം. നമുക്കൊന്നും നമ്മുടെ ജീവിതത്തെക്കുറിച്ച് പ്രവചിക്കാനാവില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ അഭിമുഖത്തിന്റെ വീഡിയോയാണ് വീണ്ടും തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

   ശ്രീവിദ്യയുടെ മുന്നറിയിപ്പ്

  ശ്രീവിദ്യയുടെ മുന്നറിയിപ്പ്

  ചെപ്പടിവിദ്യയെന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു കാറപകടം. ഗുരുവായൂരിലെ നൃത്തപരിപാടിയുടെ റിഹേഴ്‌സലിനായി ബാംഗ്ലൂരിലേക്ക് പോവാനായി തീരുമാനിച്ചിരുന്നു മോനിഷ. തിരുവനന്തപുരത്തെ ലൊക്കേഷനില്‍ നിന്നും കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോവുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്. ജാതകപ്രകാരം നമുക്കിപ്പോള്‍ മോശം സമയമാണെന്ന് അന്ന് ശ്രീവിദ്യ മോനിഷയോട് പറഞ്ഞിരുന്നു. എല്ലാത്തിനേയും പോസിറ്റീവായി കാണുന്ന മോനിഷ താന്‍ സേഫായി ബാഗ്ലൂരിലെത്തുമെന്ന് പറയുകയായിരുന്നു.

  വീഡിയോ കാണാം

  English summary
  MG Sreekumar reveals about Monisha's death, Old video viral again
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X