»   » മിയാ ജോര്‍ജ്ജൊരു തൊട്ടാവാടി

മിയാ ജോര്‍ജ്ജൊരു തൊട്ടാവാടി

Posted By:
Subscribe to Filmibeat Malayalam

വിശുദ്ധന്‍, ഹായ് അയാം ടോമി തുടങ്ങിയ ചിത്രങ്ങളില്‍ ഉള്ളുള്ള കഥാപാത്രങ്ങള്‍ ചെയ്ത നടിയാണ് മിയാ ജോര്‍ജ്ജ്. അത്ര വലിയ ശക്തമായ സ്ത്രീ കഥാപാത്രങ്ങളൊന്നും അവതരിപ്പിച്ചില്ലെങ്കിലും തൊട്ടാവാടിയായ പെണ്ണിനെയും മിയ അവതരിപ്പിച്ചിട്ടില്ല.

പക്ഷെ ഇനി മിയ ഒരു തൊട്ടാവാടിയായിരിക്കും. മിയ കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രത്തിന്റെ പേരാണ് തൊട്ടാവാടി. മിയാ ജോര്‍ജ്ജിന്റെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് സിനിമ. മിയയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്.

mia

ജോര്‍ജ്ജ് വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് സെജോയാണ്. റഫീഖ് അഹമ്മദ് ആണ് ഗാനരചന നിര്‍വഹിക്കുന്നത്. ദര്‍ശനി കണ്‍സെപ്റ്റ്‌സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

മിയ ജോര്‍ജ്ജ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത് മുപ്പത്തിരണ്ടാം അധ്യായം ഇരുപത്തിമൂന്നാം വാക്യം എന്ന ചിത്രത്തിലാണ്. ഒരു സ്‌മോള്‍ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് മിയ ജോര്‍ജ്ജ് വെള്ളിത്തിരയിലെത്തിയത്.

English summary
Mia will next do the lead female role in the movie titled 'Thottavadi'. The film is directed by George Varghese.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X